"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 43:
ബ്രാഹ്മണന്മാർക്കും മുന്നേ തന്നെ നമ്പൂതിരി എന്ന ഒരു വിഭാഗം കേരളത്തിൽ ഉണ്ടായിരുന്നു. ഇവർ ജാതി മതഭേദമില്ലാത്ത സമൂഹത്തിലെ ജ്ഞാനികളോ അഥവാ ഏറ്റവും കൂടുതൽ ജനങ്ങളുടെ പിൻ‍ബലം ഉള്ളവരോ ആയിരുന്നു. <ref> [[അകനാനൂറ്]] വാല്യം രണ്ട്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ </ref> ഒന്നാം ചേരരാജാക്കന്മാരുടെ കാലത്ത് ബുദ്ധമതക്കാരായിരുന്ന നമ്പൂതിരിമാരായിരുന്നു ഒരോ ദേശത്തേയും പ്രശ്നങ്ങളുടെ പരിഹാരകർ ആയി പ്രവർത്തിച്ചിരുന്നത്. അവസാന വാക്ക് ആരോ അവർ ആണ് നമ്പൂതിരി. അവർ കള്ളം പറയില്ല എന്നായിരുന്നു പൊതുവേ ഉള്ള വിശ്വാസം. <ref> {{cite book |last= ശങ്കരൻ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂർ |authorlink=കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകൾ (ഒന്നാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
എന്നാൽ ഇന്ന് കാണുന്ന നമ്പൂതിരി സമൂഹം ഈ പദവി പിടിച്ചുപറ്റിയ ബ്രാഹ്മണ സമൂഹമായിരുന്നിരിക്കണം. നമ്പൂതിരി എന്ന സ്ഥാനപ്പേർ അവർ ജാതിപ്പേരാക്കിയതായിരിക്കണം എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. <ref> {{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref>ഇവരുടെ ഉല്പത്തിയെപറ്റി പല പക്ഷങ്ങൾ ഉണ്ട്. മയൂരവർമ്മൻ എന്ന കദംബരാജാവ് അഹിഛത്രത്തിൽ(യു. പി. യിലെ പഞ്ചാലം)നിന്നു കൊണ്ടുവന്ന് പഴയ കുണ്ടലപ്രദേശത്തു താമസിപ്പിച്ച [[ബ്രാഹ്മണർ|ബ്രാഹ്മണരുടെയും]] മയൂരവർമ്മൻ രണ്ടാമൻ (മുകുന്ദകദംബൻ) ഷിമോഗ ജില്ലയിലെ തലഗുണ്ടയിൽ താമസിപ്പിച്ച ബ്രാഹ്മണഗോത്രങ്ങളുടെയും പിന്മുറക്കാരാവാം വയനാടു വഴിയോ കടൽത്തീരം വഴിയോ ഇവിടെയെത്തിയത് എന്ന് വിശ്വസിക്കുന്നു <ref> [[കെ.ബാലകൃഷ്ണ ബാലകൃഷ്ണക്കുറുപ്പ്കുറുപ്പ്]]; കോഴിക്കോടിന്റെ ചരിത്രം - നിത്തുകളും യാഥാർഥ്യങ്ങളും. ഏട് 28 മാതൃഭൂമി പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000. </ref>
[[കർണ്ണാടകം|കർണ്ണാടക]] തീരം വഴി [[കേരളം|കേരളത്തിൽ]] കടന്നുകൂടിയവരാണ് നമ്പൂതിരിമാർ. അവർ ആദ്യമായി കടന്നുകൂടിയ ഇടം കോലാതിരി അധീനത്തിലിരുന്ന [[ചിറയ്ക്കൽ]] ആണ് എന്ന് മിക്കവാറും എല്ലാ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. <ref>പി.കെ. ബാലകൃഷ്ണൻ., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറന്റ് ബുക്സ്. തൃശൂർ.ISBN 81-226-0468-4 </ref> ആദ്യത്തെ നമ്പൂതിരി പ്രവാസ പ്രദേശം ചിറയ്ക്കലെ [[ചെല്ലൂർ|ചെല്ലൂരാണ്]]. എന്നാൽ പിന്നീടുള്ള കാലങ്ങളിൽ ഇവർ തെക്കോട്ട് അധിനിവേശിക്കുകയും [[വടക്കേ മലബാർ|ഉത്തരമലബാറിൽ]] ഇവരുടെ സാന്നിധ്യം നാമമാത്രമായിത്തീരുകയും ചെയ്തു. ഉത്തര മലബാറിൽ സമ്പന്നമായ നമ്പൂതിരി ക്ഷേത്രങ്ങൾ ഒന്നും തന്നെയില്ല എന്ന് [[വില്യം ലോഗൻ|ലോഗൻ]] തന്റെ മലബാർ മാനുവലിൽ പറഞ്ഞിരിക്കുന്നു(1881).<ref> {{cite book |last=വില്യം| first= ലോഗൻ|authorlink=വില്യം ലോഗൻ |coauthors=|editor= ടി.വി. കൃഷ്ണൻ|others |title=മലബാർ മാനുവൽ|origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= 6-‍ാം|series= |date= |year= |month= |publisher= മാതൃഭൂമി|location= കോഴിക്കോട്|language= മലയാളം|isbn=81-8264-0446-6 |oclc= |doi= |id= |pages=440|chapter= |chapterurl= |quote= }} </ref> കേരളത്തിലെ ബ്രാഹ്മണന്മാരുടേതുപോലുള്ള ആചാരരീതിയുള്ള മറ്റു [[ബ്രാഹ്മണർ]] ലോകത്തെവിടെയും ഇല്ല. അതുകൊണ്ട് ഈ ആചാരവ്യത്യാസം ഇവിടത്തെ അധിനിവേശത്തിനുശേഷം വരുത്തിയ മാറ്റങ്ങൾ ആണെന്നും ഇതരബ്രാഹമണവിഭാഗങ്ങളിൽ നിന്നെല്ലാം വ്യത്യസ്തരായ വൈദികപാരമ്പര്യമുള്ളവരാണ് എന്നു വരുത്തിത്തീർക്കാൻ ചെയ്ത അടവുകളാണ് എന്നും ചരിത്രകാരന്മാർ വിശ്വസിക്കുന്നു.
 
"https://ml.wikipedia.org/wiki/നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്