"ഗുൽസാരിലാൽ നന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:അലഹബാദ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോ... |
|||
വരി 40:
[[1947]]-ൽ [[ജനീവ|ജനീവയിൽ]] നടന്ന [[അന്താരാഷ്ട്ര തൊഴിൽ സമ്മേളനം|അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിൽ]] അദ്ദേഹം ഇന്ത്യാ സർക്കാരിനെ പ്രതിനിധീകരിച്ചു. ഈ സമ്മേളനം അദ്ദേഹത്തെ ‘ഫ്രീഡം ഓഫ് അസോസിയേഷൻ കമ്മിറ്റി’ യുടെ അംഗമായി തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ ഭാഗമായി തൊഴിലാളി പാർപ്പിടങ്ങളുടെ അവസ്ഥയെക്കുറിച്ചു പഠിക്കാൻ അദ്ദേഹം [[സ്വീഡൻ]], [[ഫ്രാൻസ്]], [[സ്വിറ്റ്സർലാന്റ്]], [[ബെൽജിയം]], [[ബ്രിട്ടൻ]] എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.
മാർച്ച് [[1950]]-ൽ അദ്ദേഹം ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. [[1951]] സെപ്തംബറിൽ അദ്ദേഹം ഇന്ത്യാ സർകാരിലെ ആസൂത്രണ മന്ത്രിയായി. ജലസേചന, ഊർജ്ജവകുപ്പുകളും അദ്ദേഹത്തിന്റെ കീഴിലായിരുന്നു. അദ്ദേഹം [[1952]]-ൽ അദ്ദേഹം ബോംബെയിൽ നിന്ന് [[ലോക്സഭ|ലോക്സഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം ആസൂത്രണ, ജലസേചന, ഊർജ്ജവകുപ്പുകൾ അദ്ദേഹത്തിനു വീണ്ടും ലഭിച്ചു. [[സിംഗപ്പൂർ|സിംഗപ്പൂരിൽ]] [[1955]]-ൽ നടന്ന ‘പ്ലാൻ കൺസൽട്ടേട്ടീവ് കമ്മിറ്റി’യിലും [[1959]]-ൽ ജനീവയിൽ നടന്ന അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിലും
അദ്ദേഹം [[1957]]-ൽ വീണ്ടും [[ലോക്സഭ|ലോക്സഭയിലേക്ക്]] തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിനുശേഷം അദ്ദേഹം തൊഴിൽ, ജോലി (employment), ആസൂത്രണം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷനുമായിരുന്നു. 1959-ൽ അദ്ദേഹം [[പശ്ചിമജർമനി]], [[യുഗോസ്ലാവിയ]], [[ഓസ്ട്രിയ]] എന്നീ രാജ്യങ്ങൾ സന്ദർശിച്ചു.
|