"എ.കെ. ഗോപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
 
==കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ==
[[1939]]-ൽ കേരളത്തിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] രൂപം കൊണ്ടപ്പോൾ അതിൽ അംഗമായി. പാർട്ടിക്കു നിരോധനം വന്നപ്പോൾ ഒളിവിൽപോയി, ഒളിവിൽ ഇരുന്നു പ്രവർത്തിക്കുന്നത് സാമ്രാജ്യത്വവിരോധം തന്നെയാണ് എന്നാണ് പിൽക്കാലത്ത് എ.കെ.ജി തന്നെ പറഞ്ഞിട്ടുള്ളത്. ഒളിവിൽ നിന്നും പുറത്തു വന്ന് പരസ്യമായി പെരുന്തൽമണ്ണയിൽ ഒരു യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ അറസ്റ്റിലായി. 1937 ൽ തിരുവിതാംകൂറിൽ ഉത്തരവാദിത്ത സർക്കാരിനു വേണ്ടിയുള്ള പ്രക്ഷോഭത്തിനു പിന്തുണ നൽകി, [[മലബാർ]] മുതൽ മദിരാശി വരെയുള്ള നിരാഹാര മലബാർ ജാഥക്ക്ജാഥ(പട്ടിണി ജാഥ)ക്ക് എ.കെ.ജി ആണ് നേതൃത്വം നൽകിയത്. നാട്ടുരാജ്യങ്ങളിൽ ഉത്തരവാദിത്ത ഭരണത്തിനുവേണ്ടിയുള്ള മുന്നേറ്റങ്ങൾ പതുക്കെ ശക്തിപ്രാപിക്കുകയായിരുന്നു.
 
[[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്ത്]] ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമായതോടെ 1939-ൽ അദ്ദേഹം വീണ്ടും തടവിലായി. 1942-ൽ തടവിൽ നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയി. 1945-ൽ യുദ്ധം അവസാനിക്കുന്നതു വരെ ഈ ഒളിവുജീവിതം തുടർന്നു. യുദ്ധത്തിനു ശേഷം വീണ്ടും തടവിലകപ്പെടുകയും ഇന്ത്യ സ്വതന്ത്രമാകപ്പെടും വരെ തടവിൽ തുടരുകയും ചെയ്തു.
"https://ml.wikipedia.org/wiki/എ.കെ._ഗോപാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്