"സമുദ്രഗുപ്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 35:
|}}
 
[[Gupta Empire|ഗുപ്തസാമ്രാജ്യത്തിലെ]] ഭരണാധികാരിയും [[Chandragupta I|ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ]] പിന്‍ഗാമിയുമായ '''സമുദ്രഗുപ്തതന്‍സമുദ്രഗുപ്തന്‍''' (ക്രി.വ. [[335]] - ക്രി.വ. [[380]]) [[History of India|ഇന്ത്യന്‍ ചരിത്രത്തിലെ]] ഏറ്റവും പ്രഗത്ഭരായ സൈനീക തന്ത്രജ്ഞരില്‍ ഒരാളായി കരുതപ്പെടുന്നു. 'ഇന്ത്യയുടെ നെപ്പോളിയന്‍' എന്ന് സമുദ്രഗുപ്തന്‍ അറിയപെടുന്നു. തന്റെ സൈനീക വിജയങ്ങള്‍ കാരണമാണ് സമുദ്രഗുപ്തന് ഈ പദവി ലഭിച്ചത്. പല മുതിര്‍ന്ന സഹോദരരുണ്ടായിട്ടും സമുദ്രഗുപ്തനെയാണ് ചന്ദ്രഗുപ്തന്‍ ഒന്നാമന്‍ തനിക്കു ശേഷം സാമ്രാജ്യം ഭരിക്കാന്‍ തിരഞ്ഞെടുത്തത്. ഇതുകൊണ്ടുതന്നെ ചന്ദ്രഗുപ്തന്‍ ഒന്നാമന്റെ മരണശേഷം ഒരു അധികാര വടം‌വലി നടന്നു എന്നും ഇതില്‍ സമുദ്രഗുപ്തന്‍ വിജയിച്ചു എന്നും പലരും വിശ്വസിക്കുന്നു.
 
സമുദ്രഗുപ്തന്റെ ചരിത്രത്തിന്റെ പ്രധാന ആധാരം [[Allahabad|അലഹബാദില്‍]] സമുദ്രഗുപ്തന്‍ സ്ഥാപിച്ച ഒരു കല്‍സ്തൂപത്തില്‍ കൊത്തിവെയ്ച്ചിരിക്കുന്ന ലിഖിതങ്ങളാണ്. ഈ ശിലാലിഖിതത്തില്‍ സമുദ്രഗുപ്തന്‍ തന്റെ സൈനീകവിജയങ്ങള്‍ വിശദീകരിക്കുന്നു. ക്രി.വ. [[4th century|നാലാം നൂറ്റാണ്ടിന്റെ]] ആദ്യപകുതിയില്‍ ഇന്ത്യ ഭരിച്ചിരുന്ന വിവിധ രാജാക്കന്മാരുടെയും ജനങ്ങളുടെയും വിവരങ്ങള്‍ കൊത്തിവെയ്ച്ചിരിക്കുന്ന ഈ ശിലാസ്തൂപം അന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം എന്ന നിലയിലും പ്രധാനമാണ്. സമുദ്രഗുപ്തന് ഒരു പ്രശംസാപത്രം എന്നു കരുതാവുന്ന ഈ ശിലാലിഖിതം രചിച്ചത് സമുദ്രഗുപ്തന്റെ കൊട്ടാരത്തിലെ ഒരു പ്രധാന കവിയായ [[Harishena|ഹരിഷേനന്‍]] ആണ്.
"https://ml.wikipedia.org/wiki/സമുദ്രഗുപ്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്