"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Thefalloftheberlinwall1989.JPG നെ Image:West_and_East_Germans_at_the_Brandenburg_Gate_in_1989.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:[[commons:User:CommonsDelinker|CommonsDelin...
വരി 97:
ജർമ്മനിയുടെ കീഴടങ്ങലിനുശേഷം, സഖ്യകക്ഷികൾ ജർമ്മനിയുടെ അവശേഷിക്കുന്ന പ്രദേശത്തെ നാല് സൈനിക അധിനിവേശ മേഖലകളായി തിരിച്ചു. ഫ്രാൻസ്, ബ്രിട്ടൺ,അമേരിക എന്നിവരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പടിഞ്ഞാറൻ മേഖലകൾ 23 മെയ്‌ 1949ൽ സംയോജിപ്പിച്ച് [[ഫെഡറൽ റിപബ്ലിക് ഓഫ് ജർമ്മനി]] എന്നും 7 ഒക്ടോബർ 1949 ൽ സോവിയറ്റ് മേഖല [[ജർമ്മൻ ഡെമോക്രാറ്റിക് റിപബ്ലിക്]] എന്നും ആയി മാറി. അവ അനൗപചാരികമായി "പശ്ചിമ ജർമ്മനി" എന്നും "കിഴക്കൻ ജർമനി" എന്നും അറിയപ്പെട്ടു. കിഴക്കൻ ജർമനി അതിന്റെ തലസ്ഥാനമായി ഈസ്റ്റ് ബെർലിനെയും പശ്ചിമ ജർമ്മനി ഒരു താൽക്കാലിക തലസ്ഥാനമായി ബോണിനെയും തിരഞ്ഞെടുത്തു.
പടിഞ്ഞാറൻ ജർമ്മനി ഒരു [["social market economy|സോഷ്യൽ വിപണി സമ്പദ് വ്യവസ്ഥയുള്ള"]] ഒരു ഫെഡറൽ പാർലമെന്ററി റിപ്പബ്ലിക്കായി സ്ഥാപിതമായി. 1948 മുതൽ പശ്ചിമ ജർമ്മനി [[Marshall Plan|മാർഷൽ പദ്ധതിയുടെ]] ഒരു പ്രധാന സ്വീകർത്താവായി മാറുകയും ഇത് അതിന്റെ വ്യവസായം പുനർനിർമ്മിക്കാൻ ഈ ഉപയോഗിക്കുകയും ചെയ്തു. [[Konrad Adenauer|കൊണാഡ് അഡിനോറിനെ]] 1949ൽ ആദ്യ [[Federal Chancellor|ഫെഡറൽ ചാൻസലറായി]] തിരഞ്ഞെടുക്കുകയും 1963 വരെ തുടരുകയും ചെയ്തു. അദ്ദേഹത്തിന്റെയും [[Ludwig Erhard|ലുഡ് വിഗ് എർഹാഡിന്റെയും]] നേത്രത്വത്തിൽ രാജ്യം 1950കൾ മുതൽ സാമ്പത്തിക വളർച്ച നേടി. ഇത് പില്ക്കാലത്ത് "സാമ്പത്തിക അത്ഭുതം" (Wirtschaftswunder) എന്നറിയപ്പെട്ടു.പശ്ചിമ ജർമ്മനി 1955 ൽ [[NATO| നാറ്റോവിൽ]] ചേരുകയും 1957 ൽ [[European Economic Community|യൂറോപ്യൻ സാമ്പത്തിക സമൂഹത്തിന്റെ]] ഒരു സ്ഥാപകാംഗമാവുകയും ചെയ്തു.
[[File:Thefalloftheberlinwall1989West and East Germans at the Brandenburg Gate in 1989.JPGjpg|thumb|left|The [[Berlin Wall]] during [[Berlin Wall#The fall|its fall]] in 1989, with the [[Brandenburg Gate]] in the background.]]
[[Warsaw Pact|വാർസോ ഉടമ്പടി]] കൊണ്ട് രാഷ്ട്രീയവും സൈനികവും ആയി USSR നിയന്ത്രണ പൂർവ സംസ്ഥാനം ആയിരുന്നു കിഴക്കൻ ജർമ്മനി. ഒരു ജനാധിപത്യരാഷ്ട്രമായി അവകാശപ്പെട്ടെങ്കിലും [[Socialist Unity Party of Germany|സോഷ്യലിസ്റ്റ്‌ യൂണിറ്റി പാർട്ടി ഓഫ് ജർമ്മനിയുടെ]] നേതാക്കളായിരുന്നു പൂർണമായും രാഷ്ട്രീയഅധികാരങ്ങൾ നടപ്പിലാക്കിയിരുന്നത്. സമൂഹത്തിലെ പലവശങ്ങളും നിയന്ത്രിച്ചിരുന്ന [[Stasi|സ്റ്റാസി]] എന്നറിപ്പെടുന്ന രഹസ്യ സംഘടനയുടെ പിന്തുണയും അവർക്കുണ്ടായിരുന്നു. ഒരു സോവിയറ്റ് രീതിയിലുള്ള സമ്പദ് വ്യവസ്ഥ നടപ്പിലാക്കുകയും പിന്നീട് GDR [[ Comecon|കോമേകോണിലെ]] അംഗമാവുകയും ചെയ്തു. പൂർവ ജർമ്മൻ പ്രചാരണങ്ങൾ GDRന്റെ നേട്ടങ്ങളുടെയും ഒരു പശ്ചിമ ജർമ്മനിയിയുടെ ആക്രമണത്തെയും അടിസ്ഥാനമാക്കിയതോടെ പല പൗരന്മാരും സ്വാതന്ത്ര്യത്തിനും ഐശ്വര്യത്തിനും വേണ്ടി പശ്ചിമ ജർമ്മനിയിലേക്ക് പോകാൻ ആഗ്രഹിച്ചു. ഇത് തടയാനായി 1961ൽ [[Berlin Wall|ബെർലിനിലെ മതിൽ]] നിർമ്മിക്കപ്പെട്ടു. ഇത് [[Cold War|ശീതയുദ്ധത്തിന്റെ]] പ്രതീകമായി മാറി. [[Mr. Gorbachov, Tear down this wall|മിസ്റ്റർ.ഗോർബച്ചേവ് ഈ മതിൽ ഇടിച്ചുകളയുവിൻ!]] എന്ന് [[Ronald Reagan|റൊണാൾഡ് റീഗൻ]] 12 ജൂൺ 1987ൽ ഇവിടെ നിന്ന് പ്രസംഗിച്ചത് 26 ജൂൺ 1963ൽ [[John F. Kennedy|ജോൺ എഫ് കെന്നഡി]] നടത്തിയ പ്രസിദ്ധമായ [[Ich bin ein Berliner|ഇച് ബിൻ ഐൻ ബെർലിനെർ]] പ്രസംഗത്തിലും പ്രതിധ്വനിച്ചു. 1989ലെ ബർലിൻ മതിലിന്റെ പതനം [[Fall of Communism|കമ്മ്യൂണിസത്തിന്റെ വീഴ്ചയുടെയും]] [[German Reunification|ജർമ്മൻ പുനരേകീകരണത്തിൻറെയും]] പ്രതീകമായി തീർന്നു.
 
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്