"മ്യാൻമാറിലെ തീവണ്ടിയുടെ തുടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയത്
(വ്യത്യാസം ഇല്ല)

09:07, 18 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

1877-1896

1877 മെയ് മാസത്തിലാണ് ബർമ്മയിൽ തീവണ്ടി ആദ്യമായി ഓടിത്തുടങ്ങിയത്. അത് ബ്രിട്ടീീന്ത്യയുടെ ഭാഗമായിരുന്ന, ബ്രിട്ടന്റെ കോളനി ആയിരുന്ന ലോവർ ബർമ്മയിലെ റംഗൂൺ മുതൽ പ്രോം വരെയുള്ള ഇറവാഡ്ഡി വാലി സ്റ്റേറ്റ് റെയിൽവേയുടെ പാതയിലൂടെ ആയിരുന്നു. പാതയുടെ നീളം 163 കി.മീ. (262.32 കി.മീ)ആയിരുന്നു.മൂന്നു വർഷംകൊണ്ടാണു ഇറവാഡ്ഡി നദിയുടെ തീരത്തുകൂടി  ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന തൊഴിലാളികളെകൊണ്ട് പാത ഉണ്ടാക്കിയത്. 1884ൽ സിറ്റാങ് വാലി സ്റ്റേറ്റ് റെയിൽവേ എന്ന പുതിയ കമ്പനി തുടങ്ങിയത്. ആ കമ്പനി 166 മൈൽ (267.15 കി.മീ.) നീളമുള്ള സിറ്റാങ്ങ് നദിക്കരയിലൂടെ റംഗൂണിൽ നിന്ന് പെഗു വഴി ടൗങു പട്ടണത്തിലേക്ക് പാതയുണ്ടാക്കി. താഴ്വരയിലെ അരി പ്രധാന തുറമുഖമായ റംഗൂണിലേക്ക്  കൊണ്ടുപോകുന്ന വാണിജ്യ പ്രാധാന്യമുള്ള പാതയായാണ്  ഇറവാഡ്ഡി പാതയെ കണക്കാക്കിയിരുന്നത്. ക്കാലത്തെ അവ സാംരാജ്യത്തിലെ അപ്പർ ബർമ്മ ടൗങു വുമായി അതിർത്തി പങ്കുടുന്നതുകൊണ്ട് സിട്ടാങ്ങ് പാത തന്ത്ര പ്രാധാന്യമുള്ളതായി കണക്കാക്കിയിരുന്നു. [1] പാത തുടങ്ങി ഒരു വർഷത്തിനുള്ളിൽ ഉണ്ടായ മൂന്നാം ആംഗ്ലൊ- ബർമ്മീസ് യുദ്ധത്തിന്റെ തുടക്കത്തിലും യുദ്ധശേഷമുണ്ടായ സംഘ്ർഷകാലത്തും അത് ബോദ്ധ്യപ്പെടുത്തി.. [2] രണ്ടു പാതകളുടെ നിർമ്മാണ ചിലവ് 1926666 പൗണ്ടായിരുന്നു. 1888ൽ  മുടക്കുമുതലിന്റെ 5% തിരിച്ചുപിടിച്ച്  ലാഭത്തിലായി.[1] അപ്പർ ബർമ്മ കൂട്ടി ചേർത്തപ്പോൾ, ടൗങ്ങു മുതൽ അവ സാംരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന മണ്ഡലെ  വരെ1889ൽ 220 കി.മീ. നീട്ടി. ഈ ഭാഗത്തിന്റെ തുടങ്ങലോടെ മു വാലി സ്റ്റേറ്റ് റെയിൽവേ സ്ഥാപിക്കുകയും Sagaing മുതൽ Myitkyina വരെയുള്ള പാതയുടെ പണി തുടങ്ങുകയും മണ്ഡലെ മുതൽ Shweboവരെ 1891ലും Wuntho വരെ 1893ലും ബന്ധപ്പെടുത്തുകയും ചെയ്തു. [3] 1895ൽ കത്തയിലേക്കും 1898ൽ Myitkyinaലേക്കും ബന്ധിപ്പിച്ചു. ഈ റെയിൽ‌വേയുടെ തുടക്കത്തോടെ തുടർച്ചയായ 724 കി.മീ. പാത റംഗൂൺ മുതൽ കച്ചിൻ കുന്നുകൾ വഴി Myitkyina വരെ, Sagaing ലെ ഇറവാഡിയിലെ കടത്തു് ഒഴികെ[1] 1934ൽ തുറന്ന Sagaing ലെ ഇന്‌വ പാലമാണ് ഇറവാഡി നദിയിലെ ഏക പാലം[4]ഒന്നു റോഡിനും ഒന്നു തീവാണ്ടിക്കുമായി രണ്ടു തട്ടുള്ളതായിരുന്നു.[5]

  1. 1.0 1.1 1.2 Nisbet, John (1901), Burma Under British Rule - and Before, v1, London: Archibald Constable and Co. Ltd ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "nisbet" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. White, Herbert Thirkell (1913), A Civil Servant in Burma, London: E. Arnold
  3. Dautremer, Joseph (1913) Burma under British Rule (translated from Dautremer, Joseph (1912) La Birmanie sous le régime britannique: une colonie modèle Guilmoto, Paris, OCLC 250415892) T.F. Unwin, London, page 205, OCLC 9493684; full text pp. 194-213 from the online library eBooksRead.com
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; vthompson എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Kratoska, Paul (2001), South East Asian, Colonial History, Taylor and Francis