"മാതൃഭൂമി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
 
[[മലയാളം|മലയാള ഭാഷയിലെ]] പ്രമുഖ ദിനപ്പത്രമാണ്‌ '''മാതൃഭൂമി'''. [[ഇന്ത്യൻ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ]] ഭാഗമായി [[കേരളം|ഉത്തരകേരളത്തിലെ]] [[കോഴിക്കോട്|കോഴിക്കോട്ട്‌]] [[1923]] [[മാർച്ച്‌ 18]]-ന്‌ ജന്മമെടുത്ത [[പത്രം|പത്രമാണ്‌]]. സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനായ [[കെ.പി. കേശവമേനോൻ]] ആയിരുന്നു ആദ്യ [[പത്രാധിപർ]]. പത്രപ്രസാധനത്തിനായി ജനങ്ങളിൽ നിന്ന്‌ [[ഓഹരി]] പിരിച്ച്‌ രൂപവൽക്കരിച്ച "മാതൃഭൂമി പ്രിന്റിങ്ങ്‌ ആന്റ്‌ പബ്‌ളിഷിങ്ങ്‌ കമ്പനിയുടെ" ആദ്യ മുഖ്യാധിപൻ [[കെ. മാധവൻ നായർ]] ആയിരുന്നു .മാധവൻനായരുടെ മരണത്തെതുടർന്ന് കേളപ്പജി മാതൃഭൂമിയുടെ സാരഥ്യം ഏറ്റെടുത്തു[[കൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌]], [[പി. അച്യൂതൻ]], [[കെ. കേശവൻ നായർ]] തുടങ്ങിയവരും മാതൃഭൂമിയുടെ സ്ഥാപനത്തിൽ സുപ്രധാന പങ്കുവഹിച്ചു.
 
സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ രൂപം കൊണ്ട പത്രത്തിന്‌ അധികാരികളുമായി നിരന്തരം ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്‌. ഇതിനെത്തുടർന്ന് പത്രാധിപരും മറ്റും പലപ്പോഴും തടവിലാക്കപ്പെടുകയും ചെയ്തു.<ref name=kaum1/><ref name=prdGov1/> പലപ്പോഴും പത്രം നിരോധനത്തേയും നേരിട്ടു. [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] ഏകാധിപത്യത്തിനെതിരെ നിലപാടെടുത്തതിന്‌ ഒമ്പതു വർഷക്കാലം നിരോധിക്കപ്പെട്ടിരുന്നു.{{അവലംബം}}
വരി 25:
സ്വാതന്ത്ര്യസമരത്തിന്‌ ആവേശം പകരുന്നതിന്‌ ഒപ്പം മലയാളികളുടെ ഏകീകരണവും സംസ്‌കാരികമായ വളർച്ചയും സമൂഹ്യമായ ഉച്ചനീചത്വങ്ങളുടെ നിർമാർജ്ജനവും മാതൃഭുമിയുടെ ലക്ഷ്യങ്ങളിൽ പ്രാധാന്യമുള്ളവയായിരുന്നു.{{അവലംബം}} അവർണരുടെ [[ക്ഷേത്രം|ക്ഷേത്രപ്രവേശനത്തിന്‌]] വേണ്ടിയുള്ള [[വൈക്കം സത്യാഗ്രഹം]], [[ഗുരുവായൂർ സത്യാഗ്രഹം]] എന്നിവയിൽ മാതൃഭൂമി നിർണായകമായ പങ്ക്‌ വഹിച്ചു.<ref name=kaum1/> സാമൂഹ്യപ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും പങ്ക്‌ വഹിച്ച [[പി. രാമുണ്ണി നായർ]], [[കെ. കേളപ്പൻ]], [[സി. എച്ച്‌. കുഞ്ഞപ്പ]], [[കെ. എ. ദാമോദരമേനോൻ]],[[എൻ.വി. കൃഷ്ണവാരിയർ]], [[എ. പി. ഉദയഭാനു]], വി.പി.രാമചന്ദ്രൻ, വി.കെ.മാധവൻകുട്ടി, എം.ഡി.നാലപ്പാട്, കെ.കെ.ശ്രീധരൻ നായർ, കെ.ഗോപാലകൃഷ്ണൻ, എം.കേശവമേനോൻ എന്നിവർ മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്‌.
 
ഇപ്പോൾ [[കോഴിക്കോട്|കോഴിക്കോടിനും]], [[കൊച്ചി|കൊച്ചിക്കും]] പുറമെ [[തിരുവനന്തപുരം]], [[തൃശ്ശൂർ]], [[കോട്ടയം]], [[കൊല്ലം]], [[കണ്ണൂർ]], [[മലപ്പുറം]], [[പാലക്കാട്‌]], [[ആലപ്പുഴ]] എന്നിവിടങ്ങളിൽ കേരളത്തിലും [[ചെന്നൈ]], [[ബംഗളൂർ]], [[മുംബൈ]], [[ന്യൂദൽഹി]] എന്നിവിടങ്ങളിൽ കേരളത്തിന്‌ പുറത്തും യൂണിറ്റുകളുള്ള മാതൃഭൂമി മലയാളത്തിലെ രണ്ടാമത്തെ വലിയ പത്രമാണ്‌. [[എം.പി. വീരേന്ദ്രകുമാർ]] മാനേജിങ്ങ്‌ ഡയറക്‌റ്ററും [[പി.വി.ചന്ദ്രൻ]] മാനേജിങ്ങ്‌ എഡിറ്ററും [[പി.ഐ.രാജീവ്]] എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മാതൃഭൂമി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്