"പ്രകാശവൈദ്യുത പ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
 
== ഐൻസ്റ്റൈന്റെ ഫോട്ടോ-ഇലക്ട്രിക്ക് സമവാക്യം ==
ഐൻസ്റ്റൈൻ ഫോട്ടോ-ഇലക്ട്രിക്ക് പ്രതിഭാസം വിശദീകരിക്കാനായ് 1905-ൽ മൗലികമായ ഒരു ആശയം അവതരിപ്പിച്ചു.ഇടമുറിയാതെയുള്ള ഊർജ്ജത്തിന്റെ സഞ്ചാരമായാണു ഉദാത്ത ഭൗതികത്തിൽ വൈദ്യുത കാന്തിക തരംഗങ്ങൾ സങ്കൽപ്പിക്കപ്പെട്ടത് എന്നാൽ 1905-ൽ ഐൻസ്റ്റൈൻ മൗലികമായ ഒരു ആശയം അവതരിപ്പിച്ചു ഇത് പ്രകാരം വൈദ്യുത കാന്തിക തരംഗങ്ങൾ തുടർച്ചയായല്ല മറിച്ച് ചെറു പൊതികളായണു സഞ്ചരിക്കുന്നത് എന്നു അദ്ദേഹം വിവക്ഷിച്ചു.ഈ ചെറു പൊതികളെ പ്രകാശ ക്വാണ്ടം എന്നു വിളിച്ചു.<math>\nu</math> ആവൃത്തിയുള്ള പ്രകാശത്തിന്റെ ഒരു ക്വാണ്ടത്തിന്റെ ഊർജ്ജം <math>h\nu</math> ആണു.<math>h</math> എന്നത് പ്ലാങ്ക് സ്ഥിരാങ്കത്തെ സൂചിപ്പിക്കുന്നു.പ്രകാശം ഒരു പദാർഥത്തിന്റെ പ്രതലത്തിൽ പതിക്കുമ്പോൾ ഒരു പ്രകാശ ക്വാണ്ടത്തെ ഒരു ഇലക്ടോൺ ആഗിരണം ചെയ്യുന്നു.പ്രതലത്തിൽ നിന്നും ഇലക്ട്രോൺ ഉത്സർജ്ജനം നടക്കാൻ ആവിശ്യമായ ഏറ്റവും കുറഞ്ഞ ഊർജ്ജത്തെ "വർക്ക് ഫങ്ങ്ഷൻ"(<math>\phi_0</math>) എന്നു പറയുന്നു.വർക്ക് ഫങ്ങ്ഷൻ പദാർഥത്തിന്റെ സ്വഭാവത്തിനനുസരിച്ച് മാറുന്ന ഒരു ഭൗതികപരിമാണം ആണു. പതിക്കുന്ന പ്രകാശ ക്വാണ്ടത്തിന്റെ ഊർജ്ജം വർക്ക് ഫങ്ങ്ഷനേക്കാൾ കുറഞ്ഞിരുന്നാൾ ഫോട്ടോ-ഇലക്ട്രിക്ക് പ്രതിഭാസം സാധ്യമാവില്ല.പതിക്കുന്ന പ്രകാശ ക്വാണ്ടത്തിന്റെ ഊർജ്ജത്തിൽ നിന്നു വർക്ക് ഫങ്ങ്ഷനു സമാനമായ ഊർജ്ജം ഉപയോഗിച്ച് ഇലക്ട്രോൻ ഉത്സർജ്ജനം നടക്കുകയും ശേഷിക്കുന്ന ഊർജ്ജം ഇലക്ട്രോണിന്റെ ഗതികോർജ്ജമായ് മാറുകയും ചെയ്യുന്നു.
 
<math>h\nu=\phi_0 + K_{max} </math>
"https://ml.wikipedia.org/wiki/പ്രകാശവൈദ്യുത_പ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്