"കുൻലുൻ പർവ്വതനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) +
വരി 31:
}}
ഏഷ്യയിലെ ഏറ്റവും ദൈർഘ്യം കൂടിയ പർവതനിരകളിൽ ഒന്നാണ്‌ '''കുൻലൂൻ പർവതനിരകൾ'''('''Kunlun Mountains''' {{zh|t=崑崙山|s=昆仑山|p=Kūnlún Shān}}, {{IPA-cmn|kʰu̯ə́nlu̯ə̌n ʂán|pron}}; {{lang-mn|Хөндлөн Уулс}}, ''Khöndlön Uuls''). മധ്യേഷ്യയിൽ 3,000 കിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്ന ഇത്‌ തിബത്തൻ പീഠഭൂമിയുടെ വടക്കേ അതിർത്തിയായി കണാക്കാക്കപ്പെടുന്നു. ജനവാസം പൊതുവേ കുറഞ്ഞ് പ്രദേശമാണ് ഇത്. താരിം നദീതടത്തിൽ ഉയ്ഘൂർ വർഗക്കാരും പടിഞ്ഞാറൻ ഭാഗങ്ങളി [[താജിക്]] വർഗക്കാരും താമസിക്കുന്നു.
 
[[Image:Tarimrivermap.png|thumb|400px|കുൻലൂൻ പർവതനിരകളുടെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന താരിം താഴ്വര, 2008]]
കിഴക്ക് [[Tajikistan|താജിക്കിസ്താനിലെ]] [[പാമിർ പർവ്വതനിര|പാമിർ]] മുതൽ തെക്ക് [[Tarim Basin|താരിം താഴ്വര]] വരെ [[സിൻജിയാങ്]]-തിബെത് അതിർത്തിയിലൂടെ [[Qinghai|ക്വിൻഗായിയിലെ]] സിനോ-തിബെത്തൻ നിര വരെ വ്യാപിച്ചുകിടക്കുന്നു.<ref>{{cite web|url=http://www.britannica.com/EBchecked/topic/325007/Kunlun-Mountains|title=Kunlun Mountains|publisher=[[Encyclopædia Britannica]]|accessdate=2009-11-19}}</ref> [[Karakash River|കരകാഷ് നദി]] ('Black Jade River'), [[Khotan|ഖൊടാൻ]] മരുപ്പച്ചയിലൂടെ [[തകെലമഗൻ മരുഭൂമി|തകെലമഗൻ മരുഭൂമിയിലേക്കൊഴുകുന്ന]] [[Yurungkash River|യുരുങ്‌കാഷ് നദി]] ('White Jade River') എന്നിവയാണ്‌ പ്രധാന നദികൾ.
കുൻലൂൻ പർവതനിരകളിലെ പ്രധാന വടക്കൻ ശാഖകളിൽ [[Altyn-Tagh|അൽതുൻ താഗ്‌ മലനിരകളും]], അതിന്റെ കിഴക്കൻ ഭാഗമായ [[Qilian Mountains|ക്വിലാൻ ഷാൻ മലനിരകളും]] ഉൾപ്പെടുന്നു. പ്രധാന തെക്കൻ ശാഖകളിൽ [[Min Shan|മിൻ ഷാൻ]]. [[Bayan Har Mountains|ബയാൻ ഹാർ മലനിരകളും]] ചൈനയിലെ ഏറ്റവും വലിയ നദികളായ [[Yangtze River|യാങ്റ്റ്സി]] [[Yellow River|മഞ്ഞ നദി]] എന്നിവയുടെ വേർതിരിക്കുന്ന കുൻലൂൻ പർവതനിരയുടെ ഭാഗവും ഉൾപ്പെടുന്നു.
 
കുൻലൂൻ നിരകളെ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളായി വിഭജിക്കാം. സമാന്തരമായ മൂന്നു മലനിരകൾ ഉൾക്കൊള്ളുന്നതാണ്‌ പടിഞ്ഞാറേ ഭാഗം. കിഴക്കുഭാഗത്ത്‌ സങ്കീർണങ്ങളായ വിവിധ ശാഖകളായി ഈ നിരകൾ വേർതിരിഞ്ഞിരിക്കുന്നു. തവിട്ടുനിറമുള്ള മണ്ണാണ്‌ പ്രധാനമായും കാണുന്നത്‌. തിബത്തൻ പീഠപ്രദേശങ്ങളിലും പാമീറിന്റെ ചില ഭാഗങ്ങളിലും വർഷത്തിൽ 40 സെന്റിമീറ്ററിൽക്കൂടുതൽ മഴ ലഭിക്കുന്നുണ്ട്‌. ഇതിൽ 80 ശതമാനം വേനൽക്കാലത്താണ്‌ ഉണ്ടാവുക. ഉയരത്തിനനുസരിച്ച്‌ അന്തരീക്ഷതാപനിലയിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നു.
 
ഈ മലനിരകളിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി [[Keriya County|കെരിയ]] പ്രദേശത്തിലെ [[Liushi Shan|ലിയൂഷി ഷാൻ]] (7,167 m) ആകുന്നു. കുൻലൂൻ പർവതനിരകളുടെ മദ്ധ്യത്തിലായി അർക താഗ് മലനിരകൾ (Arch Mountain) നിലകൊള്ളുന്നു, [[Ulugh Muztagh|ഉലുഗ്‌ മുസ്‌ താഗ്‌ ]] (6,973 m) ആണ്‌ അർക താഗ് മലനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടി.
"https://ml.wikipedia.org/wiki/കുൻലുൻ_പർവ്വതനിരകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്