"അൽത്തായ് മലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
വരി 1:
{{Coord|49|N|89|E|type:mountain_dim:800km|display=title}}
 
{{Chinese
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ഒരു പർവതശൃംഖലയാണ് '''അൽത്തായ് മലകൾ'''. [[റഷ്യ]], [[ചൈന]],[[മംഗോളിയ]] എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സന്ധിക്കുന്നിടത്താണ്‌ പർവതം സ്ഥിതിചെയ്യുന്നത്‌. വടക്കൻ അക്ഷാംശം 48º മുതൽ 53º വരെയ്‌ക്കും കിഴക്കൻ രേഖാശം 81º മുതൽ 90º വരെയ്‌ക്കും ഈ പർവതശൃംഖല വ്യാപിച്ചു കാണുന്നു; ഏറിയഭാഗവും റഷ്യൻ അധീനതയിലാണ്‌; തെക്കൻ ചരിവുകൾ ചൈനയിലെ സിങ്കിയാങ്‌ പ്രദേശത്തും, തെക്ക് കിഴക്കൻ ചരിവുകൾ മംഗോളിയൻ റിപ്പബ്ലിക്കിലും ഉൾപ്പെട്ടിരിക്കുന്നു.
|pic=Altai Mountains.jpg
|piccap=Map of the Altai mountain range
|picsize=250px
|s=阿尔泰山脉
|t=阿爾泰山脈
|p=Ā'ěrtài Shānmài
|rus=Алтай
|rusr=Altay
|mon=Алтайн нуруу/Altain nurû
|lang1=Kazakh
|lang1_content=Алтай таулары/Altay tawları/التاي تاۋلارى
|lang2=Uyghur
|lang2_content=Altay Taghliri/ئالتاي تاغلىرى
|order=st
}}
 
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ഒരു പർവതശൃംഖലയാണ് '''അൽത്തായ് മലകൾ''' ('''Altai Mountains''' , '''Altay Mountains'''; [[Altai language|Altai]]: Алтай туулар, ''Altay tuular''; [[Mongolian language|Mongolian]]: {{MongolUnicode|ᠠᠯᠲᠠᠢ<br>{{zwj}}ᠶᠢᠨ<br> ᠨᠢᠷᠤᠭᠤ}} , ''Altai-yin niruɣu'' (Chakhar) / Алтайн нуруу, ''Altain nurû'' (Khalkha); [[Kazakh language|Kazakh]]: Алтай таулары, ''Altay tawları'', التاي تاۋلارى {{lang-ru|Алтайские горы}}, ''Altajskije gory''; [[Chinese language|Chinese]]; 阿尔泰山脉, ''Ā'ěrtài Shānmài'', [[Xiao'erjing]]: اَعَرتَىْ شًامَىْ; [[Dungan language|Dungan]]: Артэ Шанмэ). [[റഷ്യ]], [[ചൈന]],[[മംഗോളിയ]] എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സന്ധിക്കുന്നിടത്താണ്‌ പർവതം സ്ഥിതിചെയ്യുന്നത്‌. വടക്കൻ അക്ഷാംശം 48º മുതൽ 53º വരെയ്‌ക്കും കിഴക്കൻ രേഖാശം 81º മുതൽ 90º വരെയ്‌ക്കും ഈ പർവതശൃംഖല വ്യാപിച്ചു കാണുന്നു; ഏറിയഭാഗവും റഷ്യൻ അധീനതയിലാണ്‌; തെക്കൻ ചരിവുകൾ ചൈനയിലെ സിങ്കിയാങ്‌ പ്രദേശത്തും, തെക്ക് കിഴക്കൻ ചരിവുകൾ മംഗോളിയൻ റിപ്പബ്ലിക്കിലും ഉൾപ്പെട്ടിരിക്കുന്നു.
 
റഷ്യ-ചൈന-മംഗോളിയ അതിരുകൾ സന്ധിക്കുന്ന കൂയ്‌തൻപർവതത്തിൽ (4,388 മീ.) നിന്ന്‌ ശാഖകൾപോലെ നീണ്ടുകാണുന്ന പർവതശിഖരങ്ങളെ ദക്ഷിണ-മധ്യ-പൂർവനിരകളും മംഗോളിയൻ ശാഖയുമുൾപ്പെടെ നാല്‌ ഭാഗങ്ങളായി തിരിക്കാവുന്നതാണ്‌. ദക്ഷിണ ആൽട്ടായ്‌ പടിഞ്ഞാറേക്കും, മധ്യ ആൽട്ടായ്‌ വടക്കു പടിഞ്ഞാറേക്കും, പൂർവ ആൽട്ടായ്‌ വടക്കുകിഴക്കേക്കും, മംഗോളിയൻ ആൽട്ടായ്‌ തെക്കുകിഴക്കേക്കും നീളുന്നു. ദക്ഷിണ ആൽട്ടായ്‌ നിരയുടെ പടിഞ്ഞാറേ അറ്റം നാരിം എന്ന പേരിൽ അറിയപ്പെടുന്നു. ഇർതിഷ്‌, ബുക്തർമ എന്നീ നദീതടങ്ങൾക്കിടയിലെ ജലവിഭാജകമായി വർത്തിക്കുന്ന ഈ നിരയുടെ ഏറ്റവും കൂടിയ ഉയരം 387 മീ. ആണ്‌. ദക്ഷിണ ആൽട്ടായ്‌ നിരയുടെ തെക്കൻ ചരിവിലാണ്‌ മാർക്കാകുൽ തടാകം സ്ഥിതിചെയ്യുന്നത്‌. സമാന്തരനിരകളായി വടക്കുപടിഞ്ഞാറുദിശയിൽ നീണ്ടുകാണുന്ന മധ്യ ആൾട്ടായി ശിഖരങ്ങൾ മിക്കവാറും മഞ്ഞുമൂടിക്കിടക്കുന്നു. ഈ നിരകളിലുൾപ്പെട്ട ബേലുഖാ പർവതമാണ്‌ ആൽട്ടായ്‌ ശൃംഖലയിലെ ഏറ്റവും ഉയരംകൂടിയഭാഗം (4,509 മീ.). പൂർവ ആൽട്ടായ്‌ ഓബ്‌, യെനീസി എന്നീ സൈബീരിയൻ നദികൾക്കിടയിലെ ജലവിഭാജകമായി വടക്കുകിഴക്കൻ ദിശയിൽ നീണ്ടുകിടക്കുന്നു. ഇതിന്റെ പടിഞ്ഞാറേ ചരിവിലാണ്‌ പ്രകൃതിമോഹനമായ തെലെത്‌സ്‌കോയേ തടാകം. മംഗോളിയൻ ആൽട്ടായ്‌, മംഗോളിയൻ റിപ്പബ്ലിക്കിനുള്ളിലേക്ക്‌ 1,440 കി.മീറ്ററോളം തെക്കുകിഴക്കുദിശയിൽ വ്യാപിച്ചുകാണുന്നു. ഈ നിരകൾ ക്രമേണ ഉയരം കുറഞ്ഞ്‌ ഗോബി മരുഭൂമിയിൽ ലയിക്കുന്നു, മുങ്കു-ഖായൻഖാൻ (4.234 മീ.) ആണ്‌ ഈ നിരകളിലെ ഏറ്റവും ഉയർന്നഭാഗം.
"https://ml.wikipedia.org/wiki/അൽത്തായ്_മലകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്