"അൽത്തായ് മലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' മദ്ധ്യേഷ്യയിലെ ഒരു പർവതശൃംഖലയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 8:
 
18-ാം ശതകത്തിന്റെ ആരംഭത്തിൽ ആൽട്ടായ്‌ പ്രദേശത്ത്‌ വെള്ളി ഖനനം ആരംഭിച്ചു; 19-ാം ശതകത്തിന്റെ മധ്യത്തോടെ ഖനനസാധ്യതകൾ അവസാനിക്കുകയും ചെയ്‌തു. ഇതേത്തുടർന്ന്‌ റഷ്യൻ കുടിയേറ്റക്കാർ കാർഷികവികസനത്തിൽ ശ്രദ്ധപതിപ്പിച്ചു. [[ഗോതമ്പ്]], [[മധുരക്കിഴങ്ങ്]], [[സൂര്യകാന്തി]] എന്നിവയാണ്‌ പ്രധാന വിളകൾ. ആൽട്ടായ്‌ പ്രദേശത്തെ ആദിവാസികൾ മംഗോൾ-തുങ്കു സങ്കരവർഗക്കാരായ ഒയ്‌രാത്തുകളായിരുന്നു. ഇക്കൂട്ടർ നായാടിയും ആടുവളർത്തിയും കാലയാപനംചെയ്‌തുപോന്ന സഞ്ചാരിവർഗമായിരുന്നു. ഇവരെ സ്ഥിരമായി പാർപ്പിച്ച്‌ പരിഷ്‌കൃതരാക്കിത്തീർക്കുന്ന പ്രക്രിയ വളരെയധികം വിജയിച്ചിട്ടുണ്ട്‌. ഖസാക്‌ എസ്‌.എസ്‌. ആറിൽ ഉൾപ്പെടുന്ന രുദ്‌നി ആൽട്ടായ്‌ പ്രദേശം ഒരു ഖനനകേന്ദ്രമായിത്തീർന്നിരിക്കുന്നു. ഈയവും നാകവുമാണ്‌ പ്രധാനമായും ഖനനംചെയ്യപ്പെടുന്നത്‌. [[ടങ്സ്റ്റൺ]], [[തകരം]], [[ചെമ്പ്‌]], [[രസം]] എന്നിവയും സാമാന്യമായ തോതിൽ ലഭിച്ചുവരുന്നു. ഈ ഭാഗങ്ങളിൽ റയിൽപ്പാതകളും റോഡുകളുംവഴി ഗതാഗതസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌. റഷ്യയെ മംഗോളിയൻ റിപ്പബ്ലിക്കുമായി ബന്ധിക്കുന്ന ചൂയാ താഴ്‌വരയിലൂടെയുള്ള റോഡ്‌ പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
 
[[വർഗ്ഗം:ഏഷ്യയിലെ പർവ്വതനിരകൾ]]
"https://ml.wikipedia.org/wiki/അൽത്തായ്_മലകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്