"ഇറിഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

104 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
1803ൽ സ്മിത്ത്‌സൺ ടെനന്റ് എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് ഈ ലോഹം ആദ്യമായി വേർതിരിച്ചെടുത്തത്. ഓസ്മിയവുമായി ചേർന്നുള്ള ഇറിഡിയോസ്മിയം എന്ന രൂപത്തിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. നിക്കലിന്റെയും ചെമ്പിന്റെയും അയിരിനൊപ്പവും ഇവ അപൂർവമായി കാണപ്പെടാറുണ്ട്. ദക്ഷിണാഫ്രിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.
പ്രകൃതിയിൽനിന്ന് ഏറ്റവും വിരളമായി ലഭിക്കുന്ന ലോഹവുമാണിത്. ലോകത്താകമാനം പ്രതിവർഷം മൂന്ന് ടൺ ഇറിഡിയം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. സ്വർണ വിലയുടെ 75 ശതമാനം മുതൽ 80ശതമാനം വരെ ഇതിന് വില വരും. സർജിക്കൽ പിൻ, പേനയുടെ നിബ്ബ് എന്നിവമുതൽ വാഹനങ്ങളിലെ സ്​പാർക്ക് പ്ലഗ്, സെമി കണ്ടക്ടറുകളുടെ(ചിപ്പ്) പുനഃക്രിസ്റ്റൽ വത്കരണം, ബഹിരാകാശ വാഹനങ്ങളിലെ തെർമോ ഇലക്ട്രിക് ജനറേറ്റർ തുടങ്ങിയവയിൽവരെ ഇത് ഉപയോഗിക്കുന്നു. പ്ലാറ്റിനവുമായി ചേർത്ത് ആഭരണമായും എക്‌സ് റേ ടെലിസ്‌കോപ്പിലും ഇവ ഉപയോഗിക്കുന്നുണ്ട്. ഇറിഡിയം 191, 193 എന്നീ ഐസോടോപ്പുകളാണ് പ്രകൃതിയിൽനിന്ന് കൂടുതലും ലഭിക്കുന്നത്. ഇറിഡിയത്തിന്റെ 192 ഐസോട്ടോപ്പിന് അണു വികിരണമുണ്ട്. ഇത് കാൻസർ ചികിത്സയ്ക്കായുള്ള ഗാമാ റേഡിയേഷനായും ഉപയോഗിക്കാറുണ്ട്. മെക്സിക്കോയിലെ ചിക്സുലുബ് വിള്ളലിൽ ശാസ്ത്രത്രജ്ഞർ ഇറിഡിയത്തിന്റെ വൻശേഖരം കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിൽ ഇറിഡിയം അപൂർവ്വമായാണ് കാണപ്പെടുന്നത്. ആറരക്കോടി വർഷം മുമ്പ് പത്തു കിലോമീറ്റർ വ്യാസമുള്ള ക്ഷുദ്രഗ്രഹം പതിച്ചാണ് ഈ മേഖലയിൽ വിള്ളലുണ്ടായത്.<ref>മാതൃഭൂമി ദിനപത്രം.2017-നവുംബർ- 6 പേജ് 10 <ref/>
 
അന്താരാഷ്ട്ര വിപണിയിൽ 2011 ഒക്ടോബർ 19ലെ വിലനിലവാരം പരിശോധിക്കുമ്പോൾ ഒരു ഔൺസ്(35ഗ്രാം) ഇറിഡിയത്തിന് 1085 അമേരിക്കൻ ഡോളറാണ്(ഏകദേശം 50,080 രൂപ) വില.
1,451

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2618879" എന്ന താളിൽനിന്ന് ശേഖരിച്ചത്