"കദാവർ സിനഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കദാവർ സിനഡിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷ്വിക്കിയിൽ നിന്നു പരിഭാഷപ്പെടുത്തി.
വരി 2:
[[File:Jean Paul Laurens Le Pape Formose et Etienne VII 1870.jpg|thumb|300px|[[Jean-Paul Laurens]], ''Le Pape Formose et Étienne VII'' ("പോപ്പ് ഫോർമോസസ്സിനെ സ്റ്റീഫൺ VII വിചാരണ ചെയ്യുന്നു"), 1870.]]
 
എ.ഡി 897ൽ897-ൽ, [[സെ. ജോൺ ലാറ്ററ]]നിൽ വച്ച് നടന്ന മരനാനന്തരമരണാനന്തര വിചാരണയാണ് '''കദാവർ സിനഡ്'''. [[സ്റ്റീഫൺ ഏഴാമൻ]] [[മാർപ്പാപ്പ]] (ചില സ്രോതസ്സുകൾ പ്രകാരം ഇദ്ദേഹം സ്റ്റീഫൻ ആറാമൻ ആണു്) അദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന [[ഫോർമോസസ്]] മാർപ്പാപ്പയുടെ ജഡം ശവക്കുഴിയിൽ നിന്നു മാന്തിയെടുത്ത് ഔദ്യോഗിക വേഷങ്ങൾ ധരിപ്പിച്ച് വിചാരണ ചെയ്യുകയായിരുന്നു. വിചാരണയ്ക്കൊടുവിൽ സ്റ്റീഫൺ ഏഴാമൻ ഫോർമോസസ് കുറ്റക്കാരനാണെന്ന് വിധിക്കുകയും ഫോർമോസസ് ആശിർവാദം നൽകിയിരുന്ന വലതു കയ്യിലെ മൂന്നു വിരലുകൾ മുറിച്ചുമാറ്റുവാനും തിരുവസ്ത്രങ്ങൾ അഴിച്ചുമാറ്റി, പൊതുശ്മശാനത്തിൽ ദഹിപ്പിക്കാനും ഉത്തരവിട്ടു. ഫോർമോസസിന്റെ പേപ്പൽ പദവി മുൻകാലപ്രാബല്യത്തോടെ അസാധുവാക്കുകയും ചെയ്തു. മധ്യകാല പേപ്പസിയുടെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്നായി കദാവർ സിനഡ് വിലയിരുത്തപ്പെടുന്നു. സ്റ്റീഫൻ മാർപാപ്പയുടെ ഈ പ്രവൃത്തി റോമിൽ അദ്ദേഹത്തിനെതിരായ ജനവികാരം ഉയർത്തുകയും ഏതാനും മാസങ്ങൾക്കുശേഷം ഇരച്ചെത്തിയ ജനക്കൂട്ടം മാർപ്പാപ്പയെ തുറുങ്കിലടയ്ക്കുകയും ചെയ്തു. അതേ വർഷം ജൂലൈ / ആഗസ്റ്റ് മാസത്തിൽ തുറുങ്കിൽ വച്ചുതന്നെ സ്റ്റീഫൻ ഏഴാമൻ മാർപാപ്പ കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടു.
 
ടൈബർ നദിയിൽ എറിഞ്ഞു കളയപ്പെട്ട മൃതദേഹം പിന്നീട് അധികാരത്തിലേറിയ തിയോഡോർ രണ്ടാമൻ മാർപ്പാപ്പയുടെ കാലത്ത് വീണ്ടും കണ്ടെടുക്കുകയും പഴയപടി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പോർട്ടിക്കോയിൽ സ്ഥാനവസ്ത്രങ്ങളോടുകൂടിത്തന്നെ അടക്കം ചെയ്യുകയും ചെയ്തു. തൊട്ടു പിന്നാലെ അധികാരത്തിലെത്തിയ ജോൺ ഒമ്പതാമൻ മാർപാപ്പ (സി.ഇ. 898-900) കദാവർ സിനഡ് പൂർണ്ണമായും റദ്ദു ചെയ്യുകയും അതിൽ പങ്കെടുത്ത ഏഴു കർദ്ദിനാൾമാരെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്തു. മാത്രമല്ല ഭാവിയിൽ മരിച്ച വ്യക്തിയെ വിചാരണ ചെയ്യാൻ പാടില്ലെന്നു് കല്പന പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ സി.ഇ. 904-ൽ അധികാരമേറ്റ സെർജിയസ് മൂന്നാമൻ മാർപാപ്പ തിയോഡോർ രണ്ടാമൻ മാർപ്പാപ്പയുടേയും ജോൺ ഒമ്പതാമൻ മാർപാപ്പയുടേയും കല്പനകളെ അസാധുവാക്കുകയും ഫോർമോസസ് മാർപാപ്പയുടെ മേൽ ചുമത്തിയ കുറ്റങ്ങളെയെല്ലാം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിനും പുറമെ കദാവർ സിന‍ഡ് വിളിച്ചുകൂട്ടി മൃതദേഹത്തെ വിചാരണചെയ്ത സ്റ്റീഫൻ ഏഴാമൻ മാർപാപ്പയുടെ കബറിടത്തിനുമേൽ പ്രശംസ ചൊരിഞ്ഞുകൊണ്ടുള്ള ശിലാഫലകം സ്ഥാപിക്കാനും അദ്ദേഹം മടിച്ചില്ല. ബിഷപ്പായിരിക്കേ സെർജിയസ് മൂന്നാമൻ മാർപാപ്പ കദാവർ സിനഡിൽ സഹന്യായാധിപനായി പങ്കെടുത്തിരുന്നു.
ടൈബർ നദിയിൽ എറിഞ്ഞു കളയപ്പെട്ട മൃതദേഹം പിന്നീട് മേറ്റതിയോഡോർ രണ്ടാമൻ മാർപ്പാപ്പയുടെ കാലത്ത് വീണ്ടും കണ്ടെടുക്കുകയും പഴയപടി സെ: പീറ്റർ ബസലിക്കയിലെ പോർട്ടിക്കോയിൽ തന്നെ അടക്കം ചെയ്യുകയും ചെയ്തു.
 
=== പശ്ചാത്തലം ===
നിക്കോളാസ് ഒന്നാമൻ മാർപാപ്പയുടെ കാലത്തു് സി.ഇ. 864-ൽ പോർട്ടോയിലെ ബിഷപ്പായിരുന്ന ഫോർമോസസ് ബൾഗേറിയക്കാരുടെ ഇടയിൽ മിഷണറി പ്രവർത്തനം നടത്തുകയായിരുന്നു. ബൾഗേറിയക്കാരുടെ ബിഷപ്പായി തന്നെ നിയോഗിക്കണമെന്ന ഫോർമോസ്സിന്റെ ആവശ്യം നിക്കോളാസ് മാർപാപ്പ നിരസിച്ചു. ഫോർമോസസിനെ ബൾഗേറിയക്കാരുടെ ബിഷപ്പാക്കണമെങ്കിൽ അദ്ദേഹത്തെ നിലവിലുള്ള സീ ആയ പോർട്ടോവിൽ നിന്നു മാറ്റേണ്ടിവരുമെന്നും രണ്ടാം നിഖ്യാ കൗൺസിൽ പ്രകാരം അതു് കാനോനകൾക്കു വിരുദ്ധമാണെന്നും കണ്ടാണു് നിക്കോളാസ് മാർപാപ്പ ഈ ആവശ്യം നിരസിച്ചതു്. സി.ഇ. 875-ൽ ജോൺ എട്ടാമൻ മാർപാപ്പയുടെ കാലത്തു് നടന്ന ചാൾസ് ദ ബാൾഡിന്റെ രാജകീയസ്ഥാനാരോഹണത്തെത്തുടർന്നു് ഫോർമോസസ് റോമിലേയ്ക്കു പലായനം ചെയ്തു. പ്രധാനമായും ജോൺ എട്ടാമൻ മാർപാപ്പയെ ഭയന്നായിരുന്നു അദ്ദേഹം പലായനം ചെയ്തുതു്. ഏതാനും മാസങ്ങൾക്കു ശേഷം സി.ഇ. 876-ൽ സാന്ത മരിയ റോട്ടൺഡയിൽ കൂടിയ സിനഡിൽ വച്ചു് ബൾഗേറിയക്കാരുടെ മനസ്സിനേയും ആത്മാവിനേയും കളങ്കപ്പെടുത്തി എന്ന കുറ്റമാരോപിച്ചു് ഫോർമോസസിനേയും കൂട്ടാളികളേയും സഭയ്ക്കു പുറത്താക്കി. എങ്കിലും സി.ഇ. 878-ൽ ജോൺ എട്ടാമൻ മാർപാപ്പയുടെ മരണത്തെത്തുടർന്നു് നഷ്ടപ്പെട്ട ബിഷപ്പ് പദവി ഫോർമോസസിനു് തിരികെ ലഭിക്കുകയും സി.ഇ. 891 ഒക്ടോബർ 6-നു് മാർപാപ്പയായി തെരഞ്ഞടുക്കപ്പെടുകയും ചെയ്തു. ബിഷപ്പായിരിക്കേ ജോൺ എട്ടാമൻ മാർപാപ്പയുമായുണ്ടായ കലഹത്തിന്റെ അനന്തിരഫലങ്ങളാണു് കദാവർ സിന‍ഡിൽ തന്റെ മരണശേഷം വരെ ഫോർമോസസിനെ പിന്തുടർന്നതു്.
 
==അധിക വായനയ്ക്ക്==
"https://ml.wikipedia.org/wiki/കദാവർ_സിനഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്