"ശ്രീനാരായണഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സന്യാസത്തിലേക്ക്: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 25:
[[കേരളം|കേരളത്തിൽ]] ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിഷ്ക്ർത്താവും, നവോത്ഥാനനായകനും ആയിരുന്നു '''ശ്രീനാരായണഗുരു''' ([[1856]]-[[1928]])<ref>{{cite book |last= ജേക്കബ്|first= കോയിക്കൽ|coauthors= |title= ശ്രീനാരായണഗുരു |publisher= നവശോഭപബ്ലിക്കേഷൻസ്|date=മേയ് 1983|isbn= }}</ref> . [[ഈഴവർ|ഈഴവ സമുദായത്തിൽ]] ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ [[കേരളം|കേരളത്തിലെ]] താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. [[കേരളം|കേരളത്തിലെ]] [[ജാതി വ്യവസ്ഥ|ജാതി വ്യവസ്ഥയെ]] ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന [[സവർണ മേൽക്കോയ്മ]], [[തൊട്ടുകൂടായ്മ]], [[തീണ്ടിക്കൂടായ്മ]] തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. [[നമ്പൂതിരി|ബ്രാഹ്മണരേയും]] മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും [[ക്ഷേത്രം|ക്ഷേത്രങ്ങളും]] സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും [[അഹിംസ|അഹിംസാപരമായ]] തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌.{{തെളിവ്}}.
 
“ '''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്''' ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി [[പി. പൽപ്പു|ഡോ. പൽപുവിന്റെ]] പ്രേരണയാൽ അദ്ദേഹം 1903-ൽ [[ശ്രീ നാരായണ ധർമ്മ പരിപാലന യോഗം]] സ്ഥാപിച്ചു.<ref name="ശ്രീനാരായണഗുരുദേവ ധർമ്മപരിപാലനയോഗം">[http://www.gurudevan.info/forum/sree-sarayana-guruvinte-jeevitha-charitram-in-malayalam-t115.html ഗുരുദേവ വെബ്സൈറ്റ്] ശ്രീനാരായണധർമ്മപരിപാലനയോഗം സ്ഥാപനം</ref>"മതമേതായാലുംമനുഷ്യ൯ നന്നായാൽ മതി"എന്നാണ് അദ്ദേഹത്തിൻറെഅദ്ദേഹത്തിന്റെ ആപ്തവാക്യം.
{{wikisource|ശ്രീനാരായണഗുരു}}
 
"https://ml.wikipedia.org/wiki/ശ്രീനാരായണഗുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്