"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{Hindu philosophy}}
{{Keralahistory}}
[[ഹിന്ദു|ഹൈന്ദവവിശ്വാസപ്രകാരം]] CE 788 - 820<ref name="Dates"> അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തെ കുറിച്ച് തർക്കങ്ങൾ ഉണ്ട്. {{cite book| last = സ്വാമി | first = തപസ്യാനന്ദ | year = 2002 | title = ശങ്കര-ദിഗ്-വിജയം| pages= xv-xxiv}} പ്രകാരം അദ്ദേഹത്തിന്റെ ജീവിതകാലം 509-477 BC യിൽ ആണ്. പക്ഷേ ചില പാരമ്പര്യങ്ങൾ 788-809 AD എന്ന ജീവിത കാലഘട്ടം ആണ് കൊടുക്കുന്നത്. പക്ഷേ വൈജ്ഞാനികർ ക്രിസ്തുവിനു ശേഷം എട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടം എന്നാണ് പറയുന്നത്. </ref>{{സൂചിക|൧}} കാലഘട്ടത്തിൽ ജീവിച്ചിരുന്ന<ref>[[#comans02 | The Method of Early Advaita Vedanta - Comans]] പുറം 163 </ref> [[സന്ന്യാസം|സന്യാസിയും]] ദാർശനികനുമായിരുന്നു '''ശങ്കരാചാര്യൻ''' അഥവാ '''ആദി ശങ്കരൻ'''. [[അദ്വൈതസിദ്ധാന്തം|അദ്വൈതസിദ്ധാന്തത്തിന്]] യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ{{Ref|acharyar}} ഇദ്ദേഹത്തെ [[ഭാരതം]] കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യർ<ref>Balarama Digest ,,sreesankaracharyarum Sankaramadangalum,2005 january 22</ref>. [[കേരളം|കേരളത്തിലെ]] [[കാലടി|കാലടിക്കടുത്ത്]] ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം [[ഭാരതം|ഭാരതം]] മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി [[ജൈനമതം|ജൈനമതത്തിന്റെയും]], [[ബുദ്ധമതം|ബുദ്ധമതത്തിന്റെയും]] വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
 
== ജീവചരിത്രം ==
ആദി ശങ്കരന്റെ ജീവിതത്തെപ്പറ്റിയുള്ള അറിവുകളുടെ പരമ്പരാഗത ഉറവിടം ‘ശങ്കരവിജയങ്ങൾ’‘[[ശങ്കരവിജയങ്ങൾ]]’ എന്ന കാവ്യ ഗ്രന്ഥങ്ങളാണ്. ഇതിഹാസ കാവ്യങ്ങളുടെ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ജീവചരിത്ര ഗ്രന്ഥങ്ങളാണവ.
* മാധവീയ ശങ്കര വിജയം (പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാധവനാൽ രചിക്കപ്പെട്ടത്),
* ചിദ്‌വിലാസീയ ശങ്കര വിജയം (പതിനഞ്ചാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ചിദ്‌വിലാസനാൽ രചിക്കപ്പെട്ടത്),
38,732

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2615958" എന്ന താളിൽനിന്ന് ശേഖരിച്ചത്