"ഒടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Orphan|date=നവംബർ 2010}}{{Infobox Greek deity||Image=|Caption=ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലുന്നവൻ|Name=ഒടിയൻ|God_of=|Abode=|Symbol=Bullസാധാരണയായി കാള, Buffaloപോത്ത്, foxകുറുനരി etc.എന്നിവ|Consort=|Parents=|Siblings=|Children=|Mount=|Roman_equivalent=}}'''ഒടിയൻ''' എന്ന പദം പഴയകാലത്ത് [[കേരളം|കേരളത്തിലെ]] നാട്ടിൻപുറങ്ങളിൽ [[ഒടിവിദ്യ]] ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നുവെന്ന് പറയപ്പെട്ടിരുന്ന ഒരു വിഭാഗം ആളുകളെ നിർവ്വചിക്കുവാനാണ് ഉപയോഗിക്കുന്നത്. ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു കഥാപാത്രമാണ് ഒടിയൻ. പറഞ്ഞുകേട്ട മുത്തശ്ശിക്കഥകളിൽനിന്നു സത്യമേത്, മിഥ്യയേത് എന്നതു വേർതിരിച്ചറിയാൻ പ്രയാസമാണ്. പഴങ്കഥകളിലെ ഒടിയൻ, അന്ധകാരം കട്ടപിടിച്ചു കിടക്കുന്ന ഇടവഴികളിൽ പതിയിരിക്കുന്ന പാതി മനുഷ്യൻ പാതി മൃഗം എന്നതു പോലെയാണ്. ചില പ്രതേക പച്ചമരുന്നുകൾ ശരീരത്തിൻറെ പ്രത്യക ഭാഗങ്ങളിൽ പുരട്ടി മന്ത്രമുഛരിക്കുന്നതനുസരിച്ച് ഒടിയൻ ഒടിമറിഞ്ഞ് [[കാള]], [[പോത്ത്]], [[നരി]] അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന രൂപം ഏതാണോ അതിലേയ്ക്കു സന്നിവേശിക്കുന്നതായി പറയപ്പെടുന്നു. വിവസ്ത്രനായി ശുദ്ധിയോടെ ചെയ്താലാണ് ഈ പ്രവൃത്തിക്കു പൂർ‌ണ്ണമായ ഫലപ്രാപ്തി കൈവരുന്നതെന്ന് ഒടിമറിയുന്നവർ വിശ്വസിച്ചിരുന്നു.
 
[[പാണൻ]], [[പറയർ|പറയൻ]], [[പുലയർ|പുലയൻ]], [[വേലൻ]] സമുദായങ്ങളിൽപ്പെട്ടവരായിരുന്നുവത്രേ ഒടിയൻമാരായി സേവനം അനുഷ്ഠിച്ചിരുന്നത്. ശാസ്ത്രീയമായ അടിസ്ഥാനങ്ങളും തെളിവുകളും ഇതിന്നില്ലെങ്കിലും, ഒരുകാലത്ത് [[നാടോടിക്കഥകൾ|നടോടിക്കഥകളുടെയും]], [[അന്ധവിശ്വാസങ്ങൾ|അന്ധവിശ്വാസങ്ങളുടെയും]] അവിഭാജ്യ ഘടകമായിരുന്നു ഇക്കൂട്ടർ. നിലാവുള്ള രാത്രികളിൽ ഇവർ രൂപം മാറി പോത്തായോ കല്ലായോ നരിയായോ കാളകളായോ ഒക്കെ നടക്കുമെന്നും, അപ്പോൾ ഇവരെ കണ്ടുമുട്ടുന്നവർ ഭയപ്പെട്ട് രോഗാതുരരായി മാറുമെന്നും കഥകൾ പ്രചരിച്ചിരുന്നു. ഒടിവിദ്യ എന്ന മിത്ത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്നു. ഇത് പ്രയോഗിക്കുന്ന ആൾ ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുകയാണ് ചെയ്തിരുന്നത്.
"https://ml.wikipedia.org/wiki/ഒടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്