"ഒടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
1930 കളിൽ കേരളത്തിലുടനീളമുള്ള പ്രദേശങ്ങളിൽ ഒട്ടേറെ ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. കേരളത്തിൽ വൈദ്യുതി വെളിച്ചം എത്തുന്നതിനു മുമ്പുള്ള കാലം ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ എവിടെയും ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാമെന്ന് അക്കാലത്ത് ഭയപ്പെട്ടിരുന്നു. വെളിച്ചം കുറവായിരുന്നതും വനമേഖലകളുടെ ആധിക്യവും ഒടിന്മാരുടെ വിഹാരത്തിന് അനുകാല സാഹചര്യങ്ങളായിരുന്നു. പിൽക്കാലത്ത് വൈദ്യുത വിളക്കുകളുടെ അരങ്ങേറ്റത്തോടെ ഒടിയന്മാർ രംഗം വിട്ടുവെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന നീചമായ പ്രവൃത്തി, അനുഷ്ഠാന കർമ്മമെന്ന പേരുവിളിച്ചാണ് ഒടിയൻമാർ നിർവ്വഹിച്ചിരുന്നത്.
 
സ്ഥലത്തെ നാടുവാഴികളിൽനിന്നോ പൌര പ്രമുഖരിൽനിന്നോ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അവർണ്ണ സവർണ്ണ ഭേദമില്ലാതെ അവരുടെ കുടുംബത്തെ വഴിയാധാരമാക്കുക തുടങ്ങിയ തന്ത്രങ്ങൾ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാരെന്നും നിഗമനങ്ങളുണ്ട്. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊലപാതകങ്ങൾ മനസ്സാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ ഇവർ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നാണ് കരുതേണ്ടത്. സത്യത്തിൽ ഒടിയന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊലയാളികൾ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. ജനപ്രിയ ഗായകരുടെ മഹത്തായ പൈതൃകമുള്ള പാണർ എന്ന ഗോത്രക്കാരിൽ നിന്നുള്ള ചിലരെയാണ് സവർണ്ണ ഭരണാധികാരികൾ തങ്ങളുടെ കാര്യസാധ്യത്തിനായി അധാർമ്മികരാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ് മനസിലാക്കേണ്ടത്.{{Myth-stub}}
 
[[വർഗ്ഗം:നാട്ടറിവ്]]
"https://ml.wikipedia.org/wiki/ഒടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്