"ഒടിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51:
 
== ഒടിയനെ കണ്ടുപിടിക്കുന്ന രീതി ==
ഒടിയൻ, മൃഗങ്ങളുടെ രൂപമാണെടുക്കുന്നതെങ്കിൽ നല്ല നിരീക്ഷണ പാടവം ഉള്ളവർക്ക് ഒടിയനെ നിഷ്പ്രയാസം കണ്ടുപിടിക്കാൻ കഴിയും. ഒരു [[കാള|കാളയുടെ]] രൂപമാണെങ്കിൽ ആ കാളക്കൂറ്റന് ഒരു കൊമ്പിൻറെ കുറവോ കാലിൻറെ കുറവോ അല്ലെങ്കിൽ വാലോ ഇല്ലായിരിക്കും. രൂപ പരിണാമത്തിൽ ഒടിയനു 100 ശതമാനം ആ രൂപം നേടാൻ സാധിക്കില്ല എന്നാണ് വയ്പ്പ്. ഇത്തരം നിരീക്ഷണങ്ങളിലൂടെ സമർത്ഥരായ മാന്ത്രികന്മാർ ഓടിയന്മാരെ കണ്ടെത്തിയിരുന്നു. ഒരു അതി സമർത്ഥനായ മാന്ത്രികൻ പണ്ടുകാലത്തൊരിക്കൽ അർദ്ധരാത്രി വീട്ടിലേയ്ക്കു മടങ്ങി വരുമ്പോൾ മുൻപിൽ രണ്ടു കാളകൾ മുക്രയിട്ടുകൊണ്ടു പ്രത്യക്ഷപ്പെട്ടു. മാന്ത്രികൻറെ സൂക്ഷ്മ നിരീക്ഷണത്തിൽ ആ കാളകൾക്ക് അംഗവൈകല്യമുണ്ടായിരുന്നു. ആ മാന്ത്രികൻ തൽക്ഷണം കാളകളെ ബന്ധിക്കുകയും ചെവിയിലെ ദ്രാവകം തുടച്ചു കളയുകയും ചെയ്തപ്പോൾ കാളകളുടെ സ്ഥാനത്ത് രണ്ടു നഗ്നരായ മനുഷ്യരെയാണ് കാണുവാൻ സാധിച്ചത്. ഇങ്ങനെ ധീരന്മാരായ ചിലർ മൃഗമായി വരുന്ന ഒടിയനെ തിരിച്ചാക്രമിക്കുകയും മരുന്ന് എടുത്തുമാറ്റി തൽസ്വരൂപത്തിൽ പിടികൂടിയ കഥകളും ധാരാളമായി കേൾക്കാവുന്നതാണ്.
 
== പ്രതിരോധം ==
"https://ml.wikipedia.org/wiki/ഒടിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്