"സരസ്വതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
}}
 
[[ഹിന്ദു മതം|ഹിന്ദു വിശ്വാസപ്രകാരം]] വിദ്യാഭഗവതിയാണ് '''സരസ്വതി'''. അറിവ്, വിദ്യ, വാക്ക്, കലാസാഹിത്യങ്ങൾ, കരകൗശലങ്ങൾ, ഓർമ, ബുദ്ധി എന്നിവയുടെ മൂർത്തിയാണ് സരസ്വതിദേവി. ആദിപരാശക്തിയുടെ അവതാരമായ മൂന്നു ദേവിമാരിൽ ഒരാളാണ് സരസ്വതി. [[ലക്ഷ്മി]], [[ദുർഗ്ഗ]]([[പാർവ്വതി]]) എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വികയാണ്‌ '''സരസ്വതീ ദേവി'''. പല ശാക്തേയ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ ഭഗവതിയെ മൂലാധാരസ്വരൂപിണിയായ സരസ്വതിയായി സങ്കൽപ്പിക്കുന്നു. [[കൊല്ലൂർ മൂകാംബികാക്ഷേത്രം|കൊല്ലൂർ മൂകാംബിക]], [[പനച്ചിക്കാട്]], [[ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്|ചോറ്റാനിക്കര]], [[തിരുവുള്ളക്കാവ്]] എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സരസ്വതീ ക്ഷേത്രമായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ [[നവരാത്രി]]-[[വിജയദശമി|വിജയദശമിയും]] [[വിദ്യാരംഭം|വിദ്യാരംഭവും]] സരസ്വതീ ദേവിക്ക് പ്രാധാന്യം കൊടുക്കുന്ന ഒന്നാണ്.
 
== വിദ്യാദേവി ==
സരസ്വതിദേവിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മി ദേവിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയുമായാണ്‌ കരുതുന്നത്‌. ജ്ഞാന ശക്തികൾ എന്തെന്നാൽ, [[അറിവ്]], [[സംഗീതം]], ക്രിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. [[വേദം|വേദങ്ങളുടെ]] [[അമ്മ]] എന്ന വിശേഷണവും ഉണ്ട്. സ്രഷ്ടാവ് [[ബ്രഹ്മാവ്|ബ്രഹ്മാവാണെങ്കിലും]], അദ്ദേഹത്തിന് പോലും ബുദ്ധി നൽകുന്നത് സരസ്വതി ആണെന്ന് [[ദേവീഭാഗവതം]] പറയുന്നു. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു. അജ്ഞാനികളായ സുംഭനിശുംഭന്മാരെ വധിച്ചത് '''മഹാസരസ്വതി''' ആണെന്ന് ദേവീമാഹാത്മ്യത്തിൽ കാണാം.
 
== രൂപവും വേഷവിധാനവും ==
 
ഒരു കയ്യിൽ [[വേദം|വേദങ്ങളും]], മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ [[താമര|താമരയും]], മറ്റ് രണ്ടു കൈകളിൽ സംഗീതത്തിന്റെ സൂചകമായ [[വീണ|വീണയും]] കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങൾ കാണിക്കുന്നു. [[വാഹനം|വാഹനമായി]] [[അരയന്നം|അരയന്നവും]] ഉപയോഗിക്കുന്നു.<ref name="">[http://www.hindunet.org/god/Goddesses/saraswati/index.htm ഹിന്ദുനെറ്റ്.ഓർഗ്]</ref>
 
== പ്രാർത്ഥനാ ശ്ലോകങ്ങൾ ==
"https://ml.wikipedia.org/wiki/സരസ്വതി" എന്ന താളിൽനിന്ന് ശേഖരിച്ചത്