"കാൻസസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
ഒരു സഹസ്രാബ്ദകാലത്തോളം ഇപ്പോൾ കൻസാസ് എന്നു വിളിക്കപ്പെടുന്ന പ്രദേശത്ത് തദ്ദേശീയ അമേരിക്കൻ ഇന്ത്യാക്കാർ വസിച്ചിരുന്നു. ഇന്നത്തെ കൻസാസിൽ കാൽ കുത്തിയ ആദ്യ യൂറോപ്യൻ, 1541 ൽ ഈ പ്രദേശത്തു പര്യവേക്ഷണം നടത്തിയിരുന്ന [[ഫ്രാൻസിസ്കോ വാസ്കേസ് ദെ കൊറോണാഡോ]] ആയിരുന്നു. 1803-ൽ ആധുനിക കൻസാസ് പ്രദേശത്തിൻറെ ഭൂരിഭാഗവും ലൂയിസിയാന പർച്ചേസിൻറെ ഭാഗമായി അമേരിക്കൻ ഐക്യനാടുകൾ ഏറ്റെടുത്തു. എന്നിരുന്നാലും തെക്കുപടിഞ്ഞാറൻ കൻസാസ് അപ്പോഴും [[സ്പെയിൻ|സ്പെയിൻ]], [[മെക്സിക്കോ]], [[റിപ്പബ്ലിക്ക് ഓഫ് ടെക്സസ്|റിപ്പബ്ലിക്ക് ഓഫ് ടെക്സാസ്]] എന്നിവയുടെ ഭാഗങ്ങളായിരുന്നു. 1848 ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധം അവസാനിച്ചപ്പോൾ ഈ ഭൂപ്രദേശങ്ങൾ അമേരിക്കൻ ഐക്യനാടുകൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു. 1812 മുതൽ 1821 വരെയുള്ള കാലഘട്ടത്തിൽ കൻസാസ്, മിസ്സോറി ടെറിട്ടറിയുടെ ഭാഗമായിരുന്നു.
 
1821 മുതൽ 1880 വരെയുള്ള കാലത്ത് സാന്താ ഫെ വഴിത്താര, കൻസാസ് മുറിച്ചു കടന്ന് മിസൗറിയിൽ നിന്നു നിർമ്മിച്ച സാധനങ്ങളും വെളളി, രോമം എന്നിവ [[സന്താ ഫേ]], [[ന്യൂ മെക്സിക്കോ]] എന്നിവിടങ്ങളിൽനിന്ന് കടത്തുകയും ചെയ്തിരുന്നു.
 
1827 ൽ ഫോർട്ട് ലീവെൻവർത്ത് ഭാവി സംസ്ഥാനത്തിലെ വെളുത്ത അമേരിക്കക്കാരുടെ ആദ്യത്തെ സ്ഥിരമായ കുടിയേറ്റ കേന്ദ്രമായി. 1854 മേയ് 30-ന് കൻസാസ്-നെബ്രാസ്ക നിയമം നിലവിൽ വരികയും, ഇത് നെബ്രാസ്ക ടെറിട്ടറിയിലും കൻസാസ് ടെറിട്ടറിയിലും പ്രയോഗത്തിൽ വരുകയും വെള്ളക്കാരുടെ കുടിയേറ്റം വിശാലമായ രീതിയിൽ ആരംഭിക്കുകയും ചെയ്തു. കൻസാസ് ടെറിട്ടറി, കോണ്ടിനെന്റൽ വിഭജനരേഖയുടെ (ഗ്രേറ്റ് ഡിവൈഡ്) എല്ലാ ഭാഗത്തേയ്ക്കും വ്യാപിക്കുകയും നിലവിലെ [[ഡെൻവർ]], [[കൊളറാഡോ സ്പ്രിങ്ങ്സ്]], [[പ്യൂബ്ലോ]] എന്നീ പ്രദേശങ്ങളും ഉൾപ്പെടുകയും ചെയ്തിരുന്നു. [[മിസോറി|മിസ്സൌറി]], [[അർക്കൻസാസ്]] എന്നിവ കുടിയേറ്റക്കാരെ കൻസാസിൻറെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലേയ്ക്കു കുടിയേറാൻ പ്രോത്സാഹിപ്പിച്ചു. ഈ കുടിയേറ്റക്കാർ അടിമത്വ വ്യവസ്ഥയ്ക്ക് അനുകൂലമായ വോട്ടു സ്വാധീനിപ്പിക്കാനാണ് ശ്രമിച്ചത്. കൻസാസ് ടെറിട്ടറിയിലെ അമേരിക്കയുടെ ഉപ കുടിയേറ്റകേന്ദ്രം [[മസാച്യുസെറ്റ്സ്|മസ്സാചുസെറ്റ്]], മറ്റു ഫ്രീ സ്റ്റേറ്റുകൾ എന്നിവിടങ്ങളിൽനിന്നുള്ള അടിമത്ത വിരുദ്ധ മനസ്തിതിയുള്ളവർക്കു ഭൂരിപക്ഷമുള്ളതായിരുന്നു. അവർ സമീപത്തെ മിസ്സൌറിയിൽ നിന്നുള്ള അടിമത്തത്തിൻറ വ്യാപനത്തെ തടയാൻ തങ്ങളാലാവതു ശ്രമിച്ചു.
 
അമേരിക്കൻ ആഭ്യന്തരയുദ്ധത്തിലേയ്ക്കുള്ള നിമിത്തമെന്നതുപോല ഈ രണ്ടു ശക്തികളും തമ്മിൽ പലപ്പോഴും കൂട്ടിമുട്ടുകയും നിരന്തരമായി കശപിശകളിലേർപ്പെടുകയും ചെയ്തതിനാൽ ഈ പ്രദേശത്തിന് ബ്ലീഡിംഗ് കൻസാസ് എന്ന പേരു ചാർത്തപ്പെട്ടു.
വരി 28:
പരമ്പരാഗതവാദികളായ കോൺഫെഡറേറ്റ് മിലിട്ടറിയും മിസൌറി നിയമനിർമ്മാണ സഭയുടെ പിന്തുണയുള്ള വിപ്ലവകാരികളും ഒരുപോലെ അദ്ദേഹത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. യുദ്ധത്തിനു മുൻപുള്ള ക്രിമിനൽ റെക്കോർഡ് കാരണമായി, ഒരു അന്വേഷണക്കമ്മീഷനുവേണ്ടി അദ്ദേഹം നൽകിയ അപേക്ഷ തള്ളിക്കളയപ്പെട്ടു.
 
ആഭ്യന്തരയുദ്ധത്തിനുശേഷം, നിരവധി മുൻ സൈനികർ കൻസാസ് മേഖലയിൽ സ്ഥിരതാമസമാക്കാനുള്ള നടപടികൾ തുടങ്ങി. പല ആഫ്രിക്കൻ അമേരിക്കക്കാരും മുൻ അടിമയായിരുന്ന [[ബെഞ്ചമിൻ "പാപ്" സിംഗിൾടൺസിംഗിൾട]]<nowiki/>ൺ (1809-1892) പോലെയുള്ളവരാൽ നയിക്കപ്പെട്ട്, [[ജോൺ ബ്രൌൺ|ജോൺ ബ്രൌണിന്റെ]] (ജീവിതകാലം : മേയ് 9, 1800 - ഡിസംബർ 2, 1859; അമേരിക്കയെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനുള്ള ഏക മാർഗമായിരുന്നു സായുധവിപ്ലവം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന ആൾ) ജന്മദേശമായിരുന്ന കൻസാസിലെത്തുകയും സംസ്ഥാനത്ത് കറുത്ത കോളനികൾ സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തു. കൻസാസിലെ ആഫ്രിക്കൻ അമേരിക്കൻ കുടിയേറ്റത്തെ സഹായിക്കുന്നതിൽ ബെഞ്ചമിൻ “പാപ്” സിംഗിൾടൺ മുഖ്യപങ്കു വഹിച്ചിരുന്നു. വിവേചനം അധികരിച്ചതോടെ 1870-കളുടെ അവസാനത്തിൽ തെക്കൻ സംസ്ഥാനങ്ങൾ വിട്ട് “എക്സോഡസ്റ്റേർസ്” എന്നു വിളിക്കപ്പെട്ട അനേകം പേർ കൻസാസിലെത്തി. ഇതേകാലത്തുതന്നെ, ‘ചിസ്ഹോം‘[[ചിസ്ഹോം]] വഴിത്താര’ തുറക്കപ്പെടുകയും കൻസാസിൽ ‘വൈൽഡ്‘[[വൈൽഡ് വെസ്റ്റ്’വെസ്റ്റ്]]’ യുഗം ആരംഭിക്കുകയും ചെയ്തു.
 
വൈൽഡ് ബിൽ ഹിക്കോക്ക് (മെയ് 27, 1837 – ആഗസ്റ്റ് 2, 1876) ഫോർട്ട് റിലേയിലെ ഡെപ്യൂട്ടി മാർഷലും [[ഹെയ്സ്]], [[അബിലീൻ]] എന്നിവിടങ്ങളിലെ മാർഷലും ആയിരുന്നു. അക്കാലത്ത് [[ഡോഡ്ജ് സിറ്റി]] മറ്റൊരു കൌബോയ് ടൌണായിരുന്നു. ബാറ്റ് മാസ്റ്റർസൺ (നവംബർ 26, 1853 – ഒക്ടോബർ 25, 1921), വ്യാറ്റ് ഈർപ്പ്  (March 19, 1848 – January 13, 1929) എന്നിവർ ഈ പട്ടണത്തിലെ നിയജ്ഞരായി പ്രവർത്തിച്ചിരുന്നു. ഒരു വർഷത്തിനകം, ടെക്സസിൽ നിന്നും എട്ട് ദശലക്ഷം കന്നുകാലിക്കൂട്ടങ്ങൾ‌ ട്രെയിനിൽ കിഴക്കൻ അതിർത്തിയിലുള്ള ഡോഡ്ജ് സിറ്റിയിൽ എത്തുകയും, ഡോഡ്ജ് പട്ടണത്തിന് "ക്യൂൻ ഓഫ് കൌടൌൺ" എന്ന വിളിപ്പേര് ലഭിക്കുകയും ചെയ്തു.
 
മെതഡിസ്റ്റുകളുടേയും മറ്റു സുവിശേഷക പ്രൊട്ടസ്റ്റന്റുകളുടേയും ആവശ്യങ്ങളിൽ പ്രതികരിച്ചുകൊണ്ട്, 1881-ൽ കാൻസസ് സംസ്ഥാനം എല്ലാ ലഹരിപാനീയങ്ങളും നിരോധിക്കുന്ന ഒരു ഭരണഘടനാ ഭേദഗതി നടപ്പാക്കുന്ന ഐക്യനാടുകളിലെ ആദ്യ സംസ്ഥാനമാകുകയും 1948 ൽ ഈ ഭരണഘടനാഭേദഗതി അസാധുവാക്കപ്പെടുകയും ചെയ്തു.
"https://ml.wikipedia.org/wiki/കാൻസസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്