1943 സെപ്തംബർ 27നു ആലപ്പുഴയിലെ തുറവൂരിലാണു വിശ്വംഭരൻ ജനിച്ചത് . കെ പത്മനാഭൻ, മാധവി എന്നിവരായിരുന്നു മാതാപിതാക്കൾ . ഗുരുകുല സമ്പ്രദായത്തിൽ പിതാവിൽ നിന്ന് ആയുർവേദവും ജ്യോതിഷവും തർക്കവും വേദാന്തവും അഭ്യസിച്ചു.തുറവൂർ ടി.ഡി.എച്ച്.എസ് ഇൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഡ[[മഹാരാജാസ് കോളേജ്| എറണാകുളം മഹാരാജാസ് കോളേജിൽ]] നിന്ന് മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ജർമൻ, തമിഴ് ഭാഷകളിൽ അഗാധ പാണ്ഡിത്യമുണ്ട്.കാഞ്ചനയാണ് ഭാര്യ. സുമ ,മഞ്ജു എന്നിവർ മക്കളാണ്.<ref name=madhyamam343>{{cite news | title = തുറവൂർ വിശ്വംഭരൻ അന്തരിച്ചു | url = https://web.archive.org/web/20171020070258/http://www.madhyamam.com/kerala/thuravoor-viswambharan-died-kerala-news/2017/oct/20/359577 | publisher = മാധ്യമം | date = 2017-10-20 | accessdate = 2017-10-22}}</ref>