ഹൈന്ദവപുരാണങ്ങൾ പ്രകാരം [[പരമശിവൻ|പരമശിവന്റെ]] പത്നിയായ ദേവിയാണ്ഭഗവതിയാണ് '''ശ്രീ പാർവ്വതി'''. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർവ്വതി എന്ന പേരു വന്നത്. [[ഗണപതി]] , [[സുബ്രമണ്യൻ]] എന്നിവർ മക്കളാണ്. ഹിമവാന്റെയും അപ്സരസ്സായ മേനയുടേയും പുത്രിയാണ് ജഗദംബികയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായിമാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ശക്തിയുടെ പ്രതീകമാണ് പാർവതി. [[ലളിതാ സഹസ്രനാമം|ലളിതാ സഹസ്രനാമത്തിൽ]] [[ദുർഗ്ഗ]], [[കാളി]], ലളിത, ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയണ്. [[പരമശിവൻ|പരമശിവന്റെ]] കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണ്. എന്നാൽആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്. പാർവ്വതി, സരസ്വതി, മഹാലക്ഷ്മി എന്നീ മൂന്ന് ദേവിമാരും ചേർന്ന രൂപമാണ് ശ്രീ ദുർഗ്ഗ.