"ലോസ് ആഞ്ചെലെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 74:
ചരിത്രപരമായി [[ചുമാഷ് ജനങ്ങൾ|ചുമാഷ്]], ടോങ്വ തദ്ദേശീയ ഇന്ത്യൻ വർഗ്ഗക്കാരുടെ സ്വദേശമായിരുന്ന ഈ പ്രദേശവും [[അൾട്ട കാലിഫോർണിയ]] എന്നറിയപ്പെട്ടിരുന്ന മേഖലയും 1542 ൽ സ്പാനീഷ് പര്യവേക്ഷകനായ ജുവാൻ റോഡ്രിഗ്വസ് കാബ്രില്ലോ സ്പെയിൻ സാമ്രാജ്യത്തിന് അവകാശപ്പെട്ടതയി പ്രഖ്യാപിച്ചു. 1781 സെപ്റ്റംബർ നാലിന് സ്പാനീഷ് ഗവർണർ ഫെലിപ് ഡെ നീവ് പട്ടണം ഔദ്യോഗികമായി സ്ഥാപിച്ചു. 1821 ലെ മെക്സിക്കൻ സ്വാതന്ത്യസമരകാലത്ത് ഇത് മെക്സിക്കോയുടെ ഭാഗമായി നിലകൊണ്ടു. 1848 ൽ മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൻറെ അവസാനം ലോസ് ആഞ്ചെലെസും ബാക്കി കാലിഫോർണിയ പ്രദേശങ്ങളും "'[[ട്രീറ്റി ഓഫ് ഗ്വാഡലൂപ് ഹിഡാൾജൊ]]” ഉടമ്പടി പ്രകാരം ഐക്യനാടുകൾക്കു കൈമാറ്റം ചെയ്യപ്പെടുകുയും അതിൽപ്പിന്നെ ഐക്യനാടുകളുടെ ഭാഗമായി മാറുകയും ചെയ്തു. 1850 ഏപ്രിൽ മാസം 4 ന്, [[കാലിഫോർണിയ|കാലിഫോർണിയയ്ക്ക്]] സംസ്ഥാനപദവി ലഭിക്കുന്നതിന് ഏകദേശം 5 മാസങ്ങൾക്കു മുമ്പ്, ലോസ് ആഞ്ചെലെസ് ഒരു മുനിസിപ്പാലിര്റിയായി സംയോജിപ്പിക്കപ്പെട്ടു. ഈ മേഖലയിൽ എണ്ണനിക്ഷേപം കണ്ടുപിടിക്കപ്പെട്ടതോടെ പട്ടണം അതിവേഗം അഭിവൃദ്ധിപ്പെട്ടു.  
 
ലോസ് ആഞ്ചെലെസ് മെട്രോപോളിറ്റൻ മേഖലയുടെയും (13 മില്ല്യൺ ജനങ്ങൾ) വിശാല ലോസ് ആഞ്ചെലെസ് ഏരിയ പ്രദേശത്തിൻറെയും (18 മില്ല്യണ് ജനങ്ങൾ) മുഖ്യ ആകർഷണ കേന്ദ്രമാണ് ലോസ്ആഞ്ചെലെസ് നഗരം. ജനസാന്ദ്രതയിൽ ഈ മെട്രോപോളിറ്റൻ മേഖല ലോകത്തിൽ ഒന്നാം സ്ഥാനവും ഐക്യനാടുകളിലെ രണ്ടാം സ്ഥാനവും അലങ്കരിക്കുന്നു. [[ലോസ് ആഞ്ചെലെസ് കൌണ്ടി|ലോസ് ആഞ്ചെലെസ് കൌണ്ടിയുടെ]] കൌണ്ടി സീറ്റ് ഈ നഗരത്തിലാണ്. സിറ്റി ആഫ് എയ്ഞ്ചൽസ് എന്ന അപരനാമമുള്ള ഈ ആഗോളനഗരത്തിൻറെ  സാമ്പത്തിക വ്യവസ്ഥ വിനോദം, മാദ്ധ്യമങ്ങൾ, ഫാഷൻ, ശാസ്ത്രം, കായിക വിനോദങ്ങൾ, സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസം, വൈദ്യശാസ്ത്രം, ഗവേഷണം എന്നിങ്ങനെ   വിഭിന്ന ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോളനഗരങ്ങളുടെ പട്ടികയിൽ ലോസ് ആഞ്ചെലെസിന് ആറാം സ്ഥാനം നൽകപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ആഗോള സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഒൻപതാം സ്ഥാനത്താണീ നഗരം. യു.എസിലെ സിനിമാവ്യവസായത്തിൻറെ നെടുംതൂണായി ഹോളിവുഡ് ലോസ് ആഞ്ചെലെസ് നഗരത്തിലാണുൾപ്പെട്ടിരിക്കുന്നത്. 1932 ലും 1984 ലും ലോസ് ആഞ്ചെലെസ് നഗരം സമ്മർ ഒളിമ്പിക് ഗെയിമുകൾക്ക് ആതിഥേയത്വം വഹിച്ചു. 2024 ലെ സമ്മർ ഒളിമ്പിക്സിന് അതിഥേയത്വം വഹിക്കുവാനും ഈ നഗരം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.  
 
== യൂറോപ്യൻ ആഗമനത്തിനു മുമ്പ് ==
"https://ml.wikipedia.org/wiki/ലോസ്_ആഞ്ചെലെസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്