"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
2001ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു. മൂന്നു വർഷത്തിന് ശേഷം ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി രാജി വെച്ചു. തുടർന്ന് 2004 ഓഗസ്റ്റ് 31ന് ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയിൽ തുടർന്നു.<ref>http://www.hinduonnet.com/thehindu/2004/08/31/stories/2004083108830100.htm</ref> 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പരാജയപ്പെട്ടതിനെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വെക്കുകയും [[വി.എസ്. അച്യുതാനന്ദൻ|വി.എസ്. അച്യുതാനന്ദന്റെ]] നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 2011ൽ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18നു് കേരളത്തിന്റെ ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേൽക്കുകയും ചെയ്തു. പൊതു ഭരണത്തിന് പുറമേ ആഭ്യന്തരം, വിജിലൻസ്, ശാസ്ത്ര-സാങ്കേതികം, പരിതഃസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്നാൽ [[പാമോയിൽ കേസ് (കേരളം)|പാമോയിൽ കേസിൽ]] ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലൻസ് വകുപ്പിന്റെ ചുമതല [[തിരുവഞ്ചൂർ രാധാകൃഷ്ണൻ|തിരുവഞ്ചൂർ രാധാകൃഷ്ണന്]] കൈമാറി.<ref name =mathru2>{{cite web | url =http://www.mathrubhumi.com/online/malayalam/news/story/939318/2011-05-16/kerala| title =ഉമ്മൻചാണ്ടി വിജിലൻസിന്റെ ചുമതല ഒഴിഞ്ഞു|date= ഓഗസ്റ്റ് 9, 2011 | accessdate =ഓഗസ്റ്റ് 9, 2011 | publisher =മാതൃഭൂമി| language =}}</ref>
 
2012 ഏപ്രിൽ 12ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം [[തിരുവഞ്ചൂർ രാധാകൃഷ്ണൻ|തിരുവഞ്ചൂരിന്]] കൈമാറി. എന്നാൽ മന്ത്രിസഭയിലെ ഈ അഴിച്ചു പണി കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ചില പ്രതിഷേധ സ്വരങ്ങൾക്കിടയാക്കി.<ref name =mathru3>{{cite web | url =http://www.mathrubhumi.com/online/malayalam/news/story/1551389/2012-04-13/kerala| title =മന്ത്രിസഭയിൽ വൻ അഴിച്ചുപണി, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞു|date=ഏപ്രിൽ 12, 2012 | accessdate =മേയ് 29, 2012 | publisher =മാതൃഭൂമി| language =}}</ref>കുപ്രസിദ്ധമായ സോളാർ അഴിമതികേസിലെ മുഖ്യപ്രതിയും സോളാർ തട്ടിപ്പിലെ കൂട്ട്പ്രതി സരിതാ നായരെ ബലാൽസംഗം ചെയ്ത കേസിലും പ്രതിയാണ്.
 
=== പുരസ്കാരങ്ങൾ ===
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്