"ഫ്ലോറിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 55:
അമേരിക്കൻ കുടിയേറ്റക്കാർ വടക്കൻ ഫ്ളോറിഡയിൽ പരുത്തിതോട്ടങ്ങൾ ആരംഭിക്കുകയും ഇതിന് ധാരാളം തൊഴിലാളികളെ ആവശ്യമായിരുന്നതിനാൽ ആഭ്യന്തര വിപണിയിൽ അടിമകളെ വാങ്ങിക്കൊണ്ടാണ് അവർ ഇത്തരം ജോലികൾക്കുള്ള തൊഴിലാളികളെ കണ്ടെത്തിയത്. 1860 ഓടെ ഫ്ലോറിഡവാസികളായി 140,424 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ 44% പേർ അടിമകളായി മാറി. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു മുൻപായി ആയിരത്തിൽ കുറവ് മോചിതരായ ആഫ്രിക്കൻ അമേരിക്കക്കാരാണുണ്ടായിരുന്നത്.
 
1861 ജനുവരിയിൽ ഫ്ലോറിഡ നിയമനിർമ്മാണസഭയിലെ ഏതാണ്ട് എല്ലാ പ്രതിനിധികളും 1838 ലെ ഫ്ലോറിഡ ഭരണഘടനയിലെ ആമുഖരേഖയ്ക്ക് ഒരു പുനർവ്യാഖ്യാനമായി ഫ്ലോറിഡയെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി പ്രഖ്യാപിക്കുന്ന വിഭജന ഓർഡിനൻസിന് അംഗീകാരം നൽകി. അടിമത്വഅടിമത്ത പ്രശ്നത്തെ നേരിട്ട് ബന്ധപ്പെടുത്തില്ലെങ്കിൽക്കൂടി, ഈ ഓർഡിനൻസ് യൂണിയനിൽനിന്നുള്ള ഫ്ലോറിഡയുടെ വേർപിരിയലായി പ്രഖ്യാപിക്കുകയും ഫ്ലോറിഡ, കോൺഫെഡറേറ്റ് സ്റ്റേറ്റുകളിലെ സ്ഥാപക അംഗങ്ങളിൽ സംസ്ഥാനങ്ങളുടെ ഒരു അയഞ്ഞ യൂണിയനുള്ള ഒന്നായി അനുവദിക്കപ്പെടുകയും ചെയ്തു
 
ഫ്ളോറിഡയിൽ നിന്നും കോൺഫെഡറൽ യൂണിയൻ കുറച്ച് സഹായങ്ങളേ സ്വീകരിച്ചിരുന്നു. ഫ്ലോറിഡ വാഗ്ദാനം ചെയ്ത 15,000 സഹായികളെ സാധാരണയായി മറ്റെവിടെയെങ്കിലും അയച്ചിരുന്നു. 1864 ഫിബ്രവരി 20 ലെ ബാറ്റിൽ ഓഫ് ഓൾസ്റ്റീ (Battle of Olustee), 1865 മാർച്ച് 6 ലെ ബാറ്റിൽ ഓഫ് നാച്ചുറൽ ബ്രിഡ്ജ് (Battle of Natural Bridge) എന്നിവയിലാണ് ഫ്ലോറിഡ ഏറ്റവും വലിയ രീതിയിൽ പങ്കെടുത്തത്.  രണ്ടു യുദ്ധങ്ങളും കോൺഫെഡറേറ്റ് വിജയങ്ങളായിരുന്നു. യുദ്ധം 1865 ൽ അവസാനിച്ചു.
വരി 297:
|22/12
|}
ഫ്ലോറിഡയുടെ വിളിപ്പേര് "സൺഷൈൻ സ്റ്റേറ്റ്" ആണ്, എന്നാൽ സംസ്ഥാനത്ത് കടുത്ത കാലാവസ്ഥാ മാറ്റങ്ങളാണ് സാധാരണ സംഭവിക്കാറുള്ളത്. മദ്ധ്യ ഫ്ലോറിഡ അമേരിക്കൻ ഐക്യനാടുകളിലെ മിന്നൽ തലസ്ഥാനമായി അറിയപ്പെടുന്നു, ഐക്യനാടുകളിലെ മറ്റേതൊരു സ്ഥലത്തേക്കാളും കൂടുതൽ ഇടിമിന്നൽ ഇവിടെ അനുഭവപ്പെടുന്നു. അമേരിക്കൻ സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന തോതിലുള്ള അന്തരീക്ഷ ഊറൽ അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊനാനാണ് ഫ്ലോറിഡ. അപരാഹ്നത്തിനു ശേഷമുള്ള ഇടിയും മിന്നലോടും കൂടിയ കൊടുങ്കാറ്റ്‌ വസന്തകാലത്തിൻറെ അവസാനം മുതൽ ശരത്‌കാലത്തിൻറെ ആദ്യംവരെ സംസ്ഥാനത്തിൻറെ വലിയൊരു ഭാഗത്ത് സർവ്വസാധാരമാണ്.ഒർലാൻഡോയും ജാക്സൺവില്ലയുമടക്കമുള്ള സംസ്ഥാനത്തിന്റെ ഒരു ഇടുങ്ങിയ കിഴക്കൻ ഭാഗത്ത് വർഷത്തിൽ 2,400 മുതൽ 2,800 മണിക്കൂറിലധികം സൂര്യപ്രകാശമാണ് ലഭിക്കുന്നു. മയാമി ഉൾപ്പടെയുള്ളഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളിൽ വർഷത്തിൽ 2,800 മുതൽ 3,200 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്നു.
 
ഓരോ വർഷവും ജൂൺ 1 മുതൽ നവംബർ 30 വരെയുള്ള കാലത്തെ ചുഴലിക്കാറ്റ് സീസണിൽ, ചുഴലിക്കൊടുങ്കാറ്റ് ഫ്ലോറിഡയിൽ ശക്തമായ ഭീഷണി ഉയർത്തുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും കൂടുതൽ ചുഴലിക്കാരറ്റ് ഭീഷണിയുള്ള സംസ്ഥാനമാണ് ഫ്ലോറിഡ. കാറ്റഗറി 4 ൽ ഉൾപ്പെട്ട ചുഴലിക്കൊടുങ്കാറ്റുകളിൽ 83 ശതമാനവും ഫ്ലോറിഡയിലോ ടെക്സാസിലോ ആണ് ആഞ്ഞിടക്കാറുള്ളത്. 1851 മുതൽ 2006 വരെ ആഞ്ഞടിച്ച ചുഴലിക്കൊടുങ്കാറ്റുകളിൽ 114 ചുഴലിക്കാറ്റ് എണ്ണം ഫ്ലോറിഡയിലാണ് ആഞ്ഞടിച്ചത്, ഇതിൽ 37 എണ്ണം കാറ്റഗറി 3 നും അതിനുമുകളിലും ഉള്ളതായിരുന്നു. സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റിൻറെയെങ്കിലും പ്രഭാവമില്ലാതെ ഒരു ചുഴലിക്കാറ്റിൻറെ കാലം കടന്നുപോകുന്നത് അപൂർവമാണ്. 1992 ആഗസ്റ്റിൽ ഫ്ലോറിഡയിൽ ആഞ്ഞടിച്ച ആൻഡ്രൂ ചുഴലിക്കാറ്റ് 25 ബില്ല്യൺ ഡോളറിൻറെ നാശനഷ്ടം വിതച്ചിരുന്നു. 2005 ൽ ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റിന് പഴയ നാശനഷ്ടങ്ങളെ മറികടക്കുന്നതായി രേഖപ്പെടുത്തപ്പെട്ടു. 2005 ഒക്ടോബറിൽ ഫ്ലോറിഡയിലെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുഴലിക്കാറ്റ് മാർക്കോ ഐലൻഡിന് തെക്കു ഭാഗത്ത് എത്തിയിരുന്നു.<gallery mode="packed">
"https://ml.wikipedia.org/wiki/ഫ്ലോറിഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്