"പറങ്കിപ്പുണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 22:
| deaths = 107,000 (2015)
}}
ട്രിപ്പൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയയുടെ അണുബാധമൂലം ഉണ്ടാകുന്ന, [[ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ|ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണ്]] '''പറങ്കിപ്പുണ്ണ്''' അഥവാ ''സിഫിലിസ്'' . ഈ രോഗത്തിന്റെ ലക്ഷണങ്ങൾ രോഗം അതിന്റെ നാലു ഘട്ടങ്ങളിൽ ഏതിൽ ആണ് എന്നതിനെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കുന്നു (പ്രാഥമികം, ദ്വിതീയം, ഗുപ്തം, ത്രിതീയംതൃതീയം). പ്രാഥമിക ഘട്ടത്തിൽ സാധാരണയായി വേദനയോ ചൊറിച്ചിലോ ഇല്ലാത്ത തൊലിപ്പുറത്തുള്ള ഒറ്റ വ്രണം (chancre-ഷാങ്കർ) ആണ് ലക്ഷണം. ചിലപ്പോൾ ഒന്നിലധികം വ്രണങ്ങൾ ഉണ്ടാകാം. രണ്ടാമത്തെ ഘട്ടത്തിൽ കൂടുതൽ പരന്ന തിണർപ്പ് ആണ് കാണുക. കൈപ്പത്തി കാൽപ്പാദം, വായ, യോനി എന്നിവിടങ്ങളെ ആണ് ഇത് ബാധിക്കുക. വർഷങ്ങളോളം നീണ്ടുനിന്നേക്കാവുന്ന ഗുപ്താവസ്ഥയിലുള്ള പറങ്കിപ്പുണ്ണിൽ (latent) വളരെ കുറച്ച് ലക്ഷണങ്ങളേ ഉണ്ടാവൂ. ചിലപ്പോൾ ലക്ഷണങ്ങൾ ഒന്നും ഉണ്ടായില്ല എന്നും വരാം. മൂന്നാം ഘട്ടത്തിൽ ഗമ്മ (gumma) എന്ന് അറിയപ്പെടുന്ന മൃദുവായ മുഴകൾ പ്രത്യക്ഷപ്പെടുന്നു. നാഡീ സംബന്ധമായ ലക്ഷണങ്ങളും ഹൃദയ സംബന്ധമായ ലക്ഷണങ്ങളും ഉണ്ടാകാം. മറ്റു പല രോഗങ്ങളോടും സാമ്യമുള്ള ലക്ഷണങ്ങൾ കാണിക്കുന്നത് കൊണ്ട് രോഗങ്ങളിലെ അനുകർത്താവ്(the great imitator) എന്ന് പറങ്കിപ്പുണ്ണിനെ വിളിക്കുന്നു.
 
രോഗം പകരാനുള്ള സാദ്ധ്യത ഗർഭനിരോധന ഉറകളുടെ ഉപയോഗം വഴി കുറയ്ക്കാവുന്നതാണ്. പറങ്കിപ്പുണ്ണിന് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. 1940 കളിൽ പെനിസിലിന്റെ കണ്ടുപിടുത്തത്തോടെ അതിവേഗം കുറഞ്ഞു തുടങ്ങിയ സിഫിലിസ്, 21 നൂറ്റാണ്ടിന്റെ ആരംഭത്തോടെ പല രാജ്യങ്ങളിലും [[എച്ച്.ഐ.വി.|എച്ച്. ഐ. വി.]] യോടൊപ്പം പടർന്നു പിടിക്കുന്നതായി കണ്ടുവരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം രോഗവ്യാപനത്തിനു കാരണമാകുന്നു. 2015 ഇൽ [[ക്യൂബ]] അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള പറങ്കിപ്പുണ്ണിന്റെ വ്യാപനം പൂർണമായി ഇല്ലാതാക്കിയ ആദ്യത്തെ രാജ്യമായി മാറി.
 
== ലക്ഷണങ്ങൾ ==
പ്രാ‍ഥമികം, ദ്വിതീയം, ത്രിതീയംതൃതീയം ഗുപ്തം എന്നിങ്ങനെ പറങ്കിപ്പുണ്ണിന് അതിന്റെ നാല് വിവിധ ഘട്ടങ്ങൾ ഉണ്ട്. കൂടാതെ ജന്മനാൽ ഉണ്ടാകുന്ന പറങ്കിപ്പുണ്ണും ഉണ്ട്.[[പ്രമാണം:Chancres_on_the_penile_shaft_due_to_a_primary_syphilitic_infection_caused_by_Treponema_pallidum_6803_lores.jpg|ലഘുചിത്രം|രോഗാണുബാധയുണ്ടായ ഇടത്ത് ഉണ്ടായ പറങ്കിപ്പുണ്ണിന്റെ വ്രണം chancre ]]
പ്രാഥമിക പറങ്കിപ്പുണ്ണ് പൊതുവിൽ മറ്റൊരു വ്യക്തിയുടെ ശരീരത്തിലെ അണുബാധയുടെ ഫലമായുണ്ടായ വ്രണവുമായി നേരിട്ടുള്ള ലൈംഗിക സംസർഗത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ആദ്യത്തെ സംസർഗത്തിന്റെ 3 മുതൽ 90 ദിവസം വരെ ശേഷം (ശരാശരി 21 ദിവസം) വ്രണം സംസർഗം ഉണ്ടായ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നു. 40% ആളുകളിലും ചൊറിച്ചിലോ വേദനയോ‍ ഇല്ലാത്ത ഉറപ്പുള്ള, വൃത്തിയുള്ള അടിഭാഗവും വ്യക്തമായ അതിരുകളും ഉള്ള ഒറ്റവ്രണം ആയിരിക്കും. ഒരു ചെറിയ കുരുവിൽ നിന്ന് വ്രണമായി മാറുകയാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. അപൂർവമായി ഒന്നിലധികം വ്രണങ്ങൾ കാണപ്പെടാം. ഇത് സാധാരണയായി എച്ച്.ഐ.വി ബാധ കൂടി ഉള്ളപ്പോഴാണ് സംഭവിക്കുന്നത്. വ്രണങ്ങൾ തൊടുമ്പോഴോ അല്ലാതെയോ വേദനയുള്ളവയാവാം(30%), ഗുഹ്യഭാഗങ്ങളിൽ അല്ലാതെ കാണപ്പെടാം (2–7%). സ്ത്രീകളിൽ ഏറ്റവും സാധാരണയായ സ്ഥാനം ഗർഭാശയ ഗളവും (44%), പുരുഷന്മാരിൽ ലിംഗവും (99%) ആണ്. സ്വവർഗാനുരാഗികളിൽ ഇത് ഗുദത്തിലും മലാശയത്തിലും ആയിരിക്കും (34%).രണം പ്രത്യക്ഷപ്പെട്ട ശേഷം 7 മുതൽ 10 ദിവസത്തിനുള്ളിൽ വ്രണത്തിനു സമീപമുള്ള ലസികാഗ്രന്ധികളുടെ വീക്കം (80%) സാധാ‍രണയാണ്.ചികിത്സ കിട്ടാത്ത വ്രണം 3 മുതൽ 6 ആഴ്ചവരെ നിലനിൽക്കും.
 
വരി 38:
രക്തപരിശോധനയിൽ (serologic) രോഗാണുബാധയുടെ തെളിവ് ഉണ്ടെങ്കിലും രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുമ്പോഴാണ് രോഗം ഗുപ്താവസ്ഥയിലാണെന്ന് പറയുക.
 
=== ത്രിതീയംതൃതീയം ===
ത്രിതീയതൃതീയ ഘട്ടത്തിലെ പറങ്കിപ്പുണ്ണ് പ്രാഥമിക അണുബാധയ്ക്ക് മൂന്നു  മുതൽ പതിനഞ്ച് വർഷം വരെ ശേഷമാണ് പ്രത്യക്ഷപ്പെടുക. ഇത് ഗമ്മാറ്റസ് സിഫിലിസ്(15%), ന്യൂറോസിഫിലിസ് neurosyphilis (6.5%), ഹൃദയസംബന്ധമായ സിഫിലിസ് (10%)എന്നിങ്ങനെ വർഗീകരിക്കപ്പെട്ടിരിക്കുന്നു. ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ രോഗാണുബാധയുണ്ടായ മൂന്നിലൊന്ന് ആളുകളിലും രോഗം ത്രിതീയതൃതീയ ഘട്ടത്തിലേക്ക് പോകുന്നു.ഈ ഘട്ടത്തിൽ രോഗം പകരുന്നതല്ല. [[പ്രമാണം:Tertiary_syphilis_head.JPG|ഇടത്ത്‌|ലഘുചിത്രം|ത്രിതീയതൃതീയ ഘട്ടത്തിലുള്ള സിഫിലിസ് ബാധിതനായ വ്യക്തി. Musée de l'Homme, (പാരീസ്)ഇൽ ഉള്ള പ്രതിമ.|340x340ബിന്ദു]]
 
 
വരി 62:
 
=== നേരിട്ടുള്ള പരിശോധന ===
സിഫിലിസ് വ്രണത്തിൽ നിന്നുള്ള സ്രവത്തെ ഡാർക്ക് ഗ്രൌണ്ട് മൈക്രോസ്കോപ്പി പരിശോധനയ്ക്ക് വിധേയമാക്കി പെട്ടന്നുള്ളപെട്ടെന്നുള്ള രോഗനിർണയം നടത്താം. 80% കൃത്യതയാണ് ഈ പരിശോധനയ്ക്ക് ഉള്ളത് എന്നത് കൊണ്ട്, രോഗം സ്ഥിരീകരിക്കാനല്ലാതെ രോഗമില്ലെന്ന് ഉറപ്പിക്കാൻ ഈ പരിശോധന ഉപയോഗിക്കാൻ ആവീല്ല. ഡയറക്റ്റ് ഫ്ലൂറസന്റ് ആന്റിബോഡി പരിശോധന,  ന്യൂക്ലിക് ആസിഡ് ആമ്പ്ലിഫിക്കേഷൻ പരിശോധന എന്നിവ വ്രണത്തിലെ സ്രവത്തിൽ  നിന്ന് രോഗനിർണയം നടത്തുന്നതിനായി ഉള്ള മറ്റു രണ്ടു പരിശോധനകളാണ്.
 
== രോഗപ്രതിരോധം ==
"https://ml.wikipedia.org/wiki/പറങ്കിപ്പുണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്