"ഡൺകിർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 39:
| gross = $107.4 മില്ല്യൺ
}}
[[ക്രിസ്റ്റഫർ നോളൻ]] രചനയും സംവിധാനവും നിർവ്വഹിച്ച 2017ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് [[യുദ്ധ ചലച്ചിത്രം|യുദ്ധ-ചലച്ചിത്രമാണ്]] '''''ഡൺകിർക്ക്'''''. [[ഫിയോൻ വൈറ്റ്‌ഹെഡ്]], [[ടോം ഗ്ലിൻ-കാർണി]], [[ജാക്ക് ലോഡൻ]], [[ഹാരി സ്റ്റൈൽസ്]], [[അനൈറിൻ ബർണാർഡ്]], [[ജെയിംസ് ഡാർസി]], [[ബാരി കോഗൻ]], [[കെന്നത്ത് ബ്രനാഗ്]], [[സിലിയൻ മർഫി]], [[മാർക്ക് റൈലൻസ്]], [[ടോം ഹാർഡി]] എന്നിവർ ഇതിൽ അഭിനയിച്ചിരിക്കുന്നു. [[രണ്ടാം ലോകമഹായുദ്ധം]] പശ്ചാത്തലമാക്കിയ ഈ ചിത്രത്തിൽ, [[ഡൺകിർക്ക് പിൻവാങ്ങൽ|ഡൺകിർക്ക് പിൻവാങ്ങലിനെക്കുറിച്ചാണ്]] പ്രതിപാദിച്ചിരിക്കുന്നത്. യുണൈറ്റഡ് കിങ്ഡം, യുനൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, നെതർലാൻഡ്സ് തുടങ്ങിയവരുടെ ഒരു അന്താരാഷ്ട്ര-നിർമാണമായനിർമ്മാണമായ ഈ ചലച്ചിത്രം [[വാർണർ ബ്രോസ്.|വാർണർ ബ്രോസ്. പിക്ചേഴ്സ്]] ആണ് വിതരണം ചെയ്തിരിക്കുന്നത്.
കുറഞ്ഞ സംഭാഷണങ്ങൾ അടങ്ങിയിരിക്കുന്ന, എന്നാൽ വിശദാംശങ്ങളിലൂടെ മാത്രം ഉദ്വേഗം ജനിപ്പിക്കുന്ന രീതിയിൽ [[ട്രിപ്റ്റിക്ക്| മൂന്ന് വീക്ഷണകോണുകളിൽ]] നിന്നാണ്—ഭൂമി, കടൽ, വായു—നോളൻ ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 2016 മേയിൽ ഫ്രാൻസിലെ [[ഡൺകിർക്ക്|ഡൺകിർക്കിൽ]] തുടങ്ങി, അമേരിക്കയിലെ [[ലോസ് ആഞ്ചലസ്|ലോസ് ആഞ്ചലസിലാണ്]] ചിത്രീകരണം അവസാനിച്ചത്; അവിടെത്തന്നെയാണ് പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും ആരംഭിച്ചതും. [[IMAX 65 mm]]ലും 65 mm [[large format]] [[film stock]]ലുമാണ് [[ഹൊയ്റ്റെ വാൻ ഹൊയ്റ്റമ]] ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ആയിരക്കണക്കിന് എക്സ്ട്രാ അഭിനേതാക്കളെ വിനിയോഗിച്ചും, യഥാർഥ ഡൺകിർക്ക് പിൻവാങ്ങലിൽ പങ്കെടുത്ത ബോട്ടുകളെ സംയോജിപ്പിച്ചും, വ്യോമ-രംഗങ്ങൾക്കായി ആ കാലഘട്ടത്തോടു ചേർന്ന രീതിയിലുള്ള വിമാനങ്ങൾ ഉപയോഗിച്ചും സമഗ്രമായ [[പ്രാക്റ്റിക്കൽ ഇഫക്റ്റുകൾ|പ്രാക്റ്റിക്കൽ ഇഫക്റ്റുകളോടെയാണ്]] ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ലണ്ടനിലെ ഓഡിയോൺ ലെയ്സെസ്റ്റ്ർ സ്ക്വയരിൽ 2017 ജൂലായ് 13ന് പ്രഥമപ്രദർശനം നടത്തിയ ഈ ചിത്രം, യുനൈറ്റഡ് കിങ്ഡം, യുനൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ 2017 ജൂലായ് 21ന് റിലീസായി. ആഗോളതലത്തിൽ ഈ ചിത്രം ഇതുവരെ $107 മില്ല്യൺ ഡോളർ കരസ്ഥമാക്കി. ഛായാഗ്രഹണം, സംവിധാനം, അഭിനയം, [[ഹാൻസ് സിമ്മർ|ഹാൻസ് സിമ്മറുടെ]] സംഗീതം എന്നിവയിൽ നിരൂപകപ്രശംസ നേടിയ ഈ ചലച്ചിത്രം, എക്കാലത്തേയും മികച്ച യുദ്ധ-ചലച്ചിത്രങ്ങളിൽ ഒന്നായും, നോളന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ മികച്ചതായും ചില നിരൂപകർ വിലയിരുത്തുന്നു.
"https://ml.wikipedia.org/wiki/ഡൺകിർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്