"ഉമർ മുഖ്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
 
ഉമർ മുഖ്താറിന്‌ പതിനാറ് വയസ്സായപ്പോൾ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടു.പിന്നീട് അദ്ദേഹത്തെ സം‌രക്ഷിച്ചത് [[സൂഫി]] സന്യാസിയായ ഹുസൈൻ അൽ ഖറനൈനിയായിരുന്നു. പ്രാഥമിക പഠനങ്ങൾക്ക് ശേഷം [[ഖുർആൻ]], [[ഹദീസ്]] , [[ഫിഖ്ഹ്]] , [[തസ്സവുഫ്]] എന്നിവകളിൽ പ്രാവീണ്യം നേടാനായി ജഹ്ബൂബിലെ സനൂസി [[ദർഗ്ഗ]] ദർസിൽ (കലാലയത്തിൽ) ഉപരിപഠനത്തിനായി ചേരുകയും എട്ട് വർഷം നീണ്ട് നിന്ന പഠനം പൂർത്തിയാക്കി [[സനൂസി ത്വരീഖത്ത്]] സ്വീകരിച്ചു ആധ്യാത്മിക മേഖലയിലേക്ക് ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ഇക്കാലയളവിൽ [[ഖുർ‌ആൻ]] അദ്ധ്യാപകനായും, [[ഇമാം]] ആയും ഉമർ മുഖ്താർ സേവനമനുഷ്ഠിച്ചിരുന്നു. സാമൂഹിക സേവന രംഗങ്ങളിലും, [[സനൂസി]] [[സൂഫി]] പാതയിലും പ്രസിദ്ധൻ ആയിരുന്നു അദ്ദേഹം.<ref>http://www.huffingtonpost.com/stephen-schwartz/sufis-in-the-libyan-revolution_b_933611.html|newspaper=huffipost.com</ref>
1895 ഇൽ സനൂസി ഖലീഫ (ആചാര്യ പ്രമുഖ്) [[മുഹമ്മദ് അൽ മഹ്ദി]]യോടൊപ്പം നടത്തിയ ദേശാടനങ്ങൾക്ക് ശേഷം '''മഹ്ദി''' ചാന്ദിലെ 'ഐൻ കൽക്ക്' [[സൂഫി]] ആശ്രമത്തിൻറെ അധികാരിയായി ഉമർ മുഖ്താറിനെ നിയമിച്ചു. ഐൻ കൽക്കിലെ [[സൂഫി]] മഠത്തിന്റെ ഉത്തരവാദിത്വംഉത്തരവാദിത്തം കൈയാളുന്ന സമയത്താണ് പോരാട്ടങ്ങളുമായി ഉമർ മുഖ്താർ ബന്ധം സ്ഥാപിക്കുന്നത്.<ref>{{cite book |last= as Salab |first=Ali Muhammad |authorlink= |title=Omar Al Mokhtar Lion of the Desert (The Biography of Shaikh Omar Al Mukhtar) |url= |accessdate= |year= 2011 |publisher= |location=Al-Firdous|isbn=978-1874263647}}</ref> ആഫ്രിക്കയിലെ ഫ്രഞ്ച് അധിനിവേശത്തിനെതിരെ ഇസ്ലാമിക മിഷനറികളായി [[ആഫ്രിക്ക]]യിൽ പ്രവർത്തിച്ചിരുന്ന സൂഫികൾ തുടക്കമിട്ട സായുധ വിപ്ലവത്തിലേക്ക് തൻറെ മുരീദുമാരെ അയച്ചു നൽകിയായിരുന്നു മുഖ്താറിൻറെ ആദ്യ ഇടപെടൽ. മധ്യ ആഫ്രിക്കയിൽ [[ഫ്രാൻസ്]] നിലയുറപ്പിക്കുന്നത് തങ്ങളുടെ അതിരുകളിലും,പ്രവർത്തനങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുമെന്ന [[സനൂസി]] [[സൂഫി]] സന്യാസികളുടെ ആശങ്കയാണ് സനൂസി-ഫ്രാൻസ് യുദ്ധത്തിന് പിറകിലെന്നു കരുതപ്പെടുന്നു. മഹ്ദിയുടെ നിര്യാണത്തിനു ശേഷം ആചാര്യ പ്രമുഖായ് സ്ഥാനമേറ്റെടുത്ത [[അഹ്മദ് ശരീഫ് അൽ സനൂസി]]യുടെ കാലത്താണ് സനൂസി സൂഫികളിലെ മുഖ്യ സ്ഥാനത്തേക്ക് ഉമർ ഉയർന്നു വരുന്നത്. അഹ്മദ് ശരീഫ് '''ഉമർ മുഖ്താറിനെ''' ഐൻ കൽക്കിയിലെ ആശ്രമത്തിൽ നിന്നും തിരികെ വിളിപ്പിക്കുകയും സംഘർഷ ബാധിത പ്രദേശമായ ബർഖയിലെ ആശ്രമങ്ങളുടെ മശായിഖ് (മുഖ്യ ഗുരു) ആയി നിയമനം നൽകുകയും ചെയ്തു.<ref>"Shukri">al-Sanusiya pg.271</ref> പിന്നീട് ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഇറ്റാലിയൻ അധിനിവേശത്തിനെതിരെ ഉമർ മുഖ്താർ പടയൊരുക്കം ആരംഭിച്ചത്.
 
== ഇറ്റലിയുടെ ലിബിയൻ അധിനിവേശം ==
"https://ml.wikipedia.org/wiki/ഉമർ_മുഖ്താർ" എന്ന താളിൽനിന്ന് ശേഖരിച്ചത്