"പറങ്കിപ്പുണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
ട്രിപ്പൊനിമ പാലിഡം എന്ന ബാക്ടീരിയയുടെ അണുബാധമൂലം ഉണ്ടാകുന്ന, [[ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ|ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണ്]] '''പറങ്കിപ്പുണ്ണ്''' അഥവാ ''സിഫിലിസ്'' . ഈ രോഗത്തിന്റെ ലക്ഷണങ്ങൾ രോഗം അതിന്റെ നാലു ഘട്ടങ്ങളിൽ ഏതിൽ ആണ് എന്നതിനെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കുന്നു (പ്രാഥമികം, ദ്വിതീയം, ഗുപ്തം, ത്രിതീയം). പ്രാഥമിക ഘട്ടത്തിൽ സാധാരണയായി വേദനയോ ചൊറിച്ചിലോ ഇല്ലാത്ത തൊലിപ്പുറത്തുള്ള ഒറ്റ വ്രണം (chancre-ഷാങ്കർ) ആണ് ലക്ഷണം. ചിലപ്പോൾ ഒന്നിലധികം വ്രണങ്ങൾ ഉണ്ടാകാം. രണ്ടാമത്തെ ഘട്ടത്തിൽ കൂടുതൽ പരന്ന തിണർപ്പ് ആണ് കാണുക. കൈപ്പത്തി കാൽപ്പാദം, വായ, യോനി എന്നിവിടങ്ങളെ ആണ് ഇത് ബാധിക്കുക. വർഷങ്ങളോളം നീണ്ടുനിന്നേക്കാവുന്ന ഗുപ്താവസ്ഥയിലുള്ള പറങ്കിപ്പുണ്ണിൽ (latent) വളരെ കുറച്ച് ലക്ഷണങ്ങളേ ഉണ്ടാവൂ. ചിലപ്പോൾ ലക്ഷണങ്ങൾ ഒന്നും ഉണ്ടായില്ല എന്നും വരാം. മൂന്നാം ഘട്ടത്തിൽ ഗമ്മ (gumma) എന്ന് അറിയപ്പെടുന്ന മൃദുവായ മുഴകൾ പ്രത്യക്ഷപ്പെടുന്നു. നാഡീ സംബന്ധമായ ലക്ഷണങ്ങളും ഹൃദയ സംബന്ധമായ ലക്ഷണങ്ങളും ഉണ്ടാകാം. മറ്റു പല രോഗങ്ങളോടും സാമ്യമുള്ള ലക്ഷണങ്ങൾ കാണിക്കുന്നത് കൊണ്ട് രോഗങ്ങളിലെ അനുകർത്താവ്(the great imitator) എന്ന് പറങ്കിപ്പുണ്ണിനെ വിളിക്കുന്നു.
 
രോഗം പകരാനുള്ള സാദ്ധ്യത കോണ്ടത്തിന്റെഗർഭനിരോധന ഉറകളുടെ ഉപയോഗം വഴി കുറയ്ക്കാവുന്നതാണ്. പറങ്കിപ്പുണ്ണിന് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. 1940 കളിൽ പെനിസിലിന്റെ കണ്ടുപിടുത്തത്തോടെ അതിവേഗം കുറഞ്ഞു തുടങ്ങിയ സിഫിലിസ്, 21 നൂറ്റാണ്ടിന്റെ ആരംഭത്തോടെ പല രാജ്യങ്ങളിലും എച്ച്.ഐ.വി യോടൊപ്പം പടർന്നു പിടിക്കുന്നതായി കണ്ടുവരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം രോഗവ്യാപനത്തിനു കാരണമാകുന്നു. 2015 ഇൽ ക്യൂബ അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള പറങ്കിപ്പുണ്ണിന്റെ വ്യാപനം പൂർണമായി ഇല്ലാതാക്കിയ ആദ്യത്തെ രാജ്യമായി മാറി.
 
== ലക്ഷണങ്ങൾ ==
"https://ml.wikipedia.org/wiki/പറങ്കിപ്പുണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്