"പറങ്കിപ്പുണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
ഗർഭകാലത്തോ ജനനസമയത്തോ ഉണ്ടാകുന്ന രോഗാണുബാധയുടെ ഫലമായിട്ടാണ് ജന്മനാനുള്ള പറങ്കിപ്പുണ്ണ് ഉണ്ടാകുന്നത്. രോഗബാധയുള്ള മൂന്നിൽ രണ്ട് കുഞ്ഞുങ്ങൾക്കും ജനനസമയത്ത് ലക്ഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല. ആദ്യത്തെ രണ്ടു വർഷങ്ങളിൽ കരളിന്റെയും പ്ലീഹയുടെയും വീക്കം (70%), തിണർപ്പ് (70%), പനി (40%), ന്യൂറോസിഫിലിസ് (20%), ശ്വാസകോശത്തിലെ വീക്കം (20%), എന്നിവ ഉണ്ടാകുന്നു. ചികിത്സിക്കാതിരുന്നാൽ മൂക്കിന്റെ പാലത്തിന് ഉണ്ടാകുന്ന വൈകല്യം (saddle nose) ഉൾപ്പെടെയുള്ള വൈകല്യങ്ങൾ ഉണ്ടാകാനിടയുണ്ട്. 
 
=== പ്രസരണം ===
ലൈംഗിക ബന്ധത്തിലൂടെയും ഗർഭകാലത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്കും ആണ് പറങ്കിപ്പുണ്ണ് പകരുന്നത്. ശ്ലേഷ്മസ്തരത്തിലൂടെയും ചെറിയ പോറലുകൾ ഉള്ള തൊലിയിലൂടെയും കടന്നുപോകാൻ സ്പൈറോക്കീറ്റുകൾക്ക് കഴിയും. പറങ്കിപ്പുണ്ണിന്റെ വ്രണത്തിനു സമീപം ചുംബിക്കുന്നതിലൂടെയും വദന, യോനി, ഗുദ മാർഗേണ ഉള്ള ലൈംഗിക ബന്ധത്തിലൂടെയും പകരാം.ദ്വിതീയ ഘട്ടത്തിലുള്ള പറങ്കിപ്പുണ്ണുമായി സമ്പർക്കത്തിൽ വരുന്ന 30% മുതൽ 60% വരെ ആളുകൾക്ക് രോഗബാ‍ധ ഉണ്ടാകുന്നു.
 
വരി 29:
പറങ്കിപ്പുണ്ണിന്റെ ആദ്യഘട്ടത്തിൽ ദേഹപരിശോധനയിലൂടെ മാത്രം രോഗനിർണയം നാടത്താൻ പ്രയാസമാണ്. രക്തപരിശോധനയിലൂടെയോ സൂക്ഷ്മ ദർശിനിയിലൂടെ നേരിട്ട് നോക്കിയോ രോഗം സ്ഥിരീകരിക്കാം. രക്തപരിശോധനയാണ്‌ സാധാരണയായി രോഗനിർണയത്തിന് ഉപയോഗിക്കാറ്.  രോഗം ഏത് ഘട്ടത്തിലാണെന്ന് കണ്ടുപിടിക്കാൻ രക്തപരിശോ‍ധനയിലൂടെ സാദ്ധ്യമല്ല.
 
=== രക്തപരിശോധനകൾ ===
നോൺ ട്രിപ്പോണീമൽ പരിശോധനകൾ, ട്രിപ്പോണീമൽ പരിശോധനകൾ എന്നിങ്ങനെ രക്തപരിശോധനകൾ രണ്ടുതരത്തിൽ ഉണ്ട്.
 
"https://ml.wikipedia.org/wiki/പറങ്കിപ്പുണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്