"ജാറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
[[File:Shaihantaur.JPG|thumb|240px|ശൈഖ് ഹവന്ദി ജാറം [[താഷ്കെന്റ്]] [[ഉസ്‌ബെക്കിസ്ഥാൻ]]]]
==പിന്നാമ്പുറം==
മുൻകാലങ്ങളിൽ ഖാൻഖാഹുമായി ബന്ധപ്പെട്ടുള്ള സ്മൃതി മണ്ഡപങ്ങളുടെ സൂക്ഷിപ്പുകാരായ സൂഫികൾ ജോലി എടുത്തായിരുന്നു അവിടങ്ങളിലെ താമസക്കാർക്കും, സന്ദർശനക്കാർക്കും വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നത്.<ref> Muslim Saints and Mystics, Attar, trans. A.J. Arberry intro. on "Ebrahim ibn Adham"; Encyclopedia of Islam, "Ibrahim ibn Adham"</ref> പിൽക്കാലത്ത് പല രാജാക്കന്മാരും കുടീരങ്ങൾക്ക് സഹായ ധനം നൽകുന്ന പതിവ് സ്വീകരിച്ചതോടു കൂടി സ്മൃതി മണ്ഡപങ്ങളുടെ പാലിപാലനം രാജ്യ കടമയായി മാറി.<ref>Cities and Saints: Sufism and the Transformation of Urban Space in Medieval Anatolia</ref>
 
[[ഇന്ത്യ]], [[ബംഗ്ളാദേശ്]], [[പാക്കിസ്ഥാൻ]] തുടങ്ങിയ ചുരുക്കം രാജ്യങ്ങളിൽ ഇത്തരം കുടീരങ്ങളുടെ അധികാരം ചില കുടുംബങ്ങൾക്കും, സംഘടനകൾക്കും വീതിച്ചു നൽകിയിരിക്കുന്നു.<ref>Hindu-Muslim Syncretic Shrines and Communities By J. J. Roy Burman</ref> പതിവ് [[സൂഫി]] രീതികളിൽ നിന്നും വ്യത്യസ്തമായി അവിടങ്ങളിൽ ഭണ്ഡാരങ്ങളും, നേർച്ച കുറ്റികളും,പിരിവുകളും വഴി പണം സ്വീകരിക്കുകയും, കർമ്മങ്ങൾക്ക് പ്രതേകം ഫീസ് ഈടാക്കുകയും ചെയ്യുന്നു. ആത്മീയത എന്നതിലുപരി ഒരു കച്ചവടമായാണ് ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ സൂഫി ശവ കുടീരങ്ങൾ പ്രവർത്തിക്കുന്നത് എന്ന ആക്ഷേപം ഉയരാറുണ്ട് . ഇതര രാഷ്ട്രങ്ങളിലെ സൂഫികൾ പരിപാലിക്കുന്ന മഖ്ബറകളിൽ സന്ദർശകരിൽ നിന്നും പണമീടാക്കാതെ സേവനങ്ങൾ നൽകാൻ ശ്രമിക്കുമ്പോൾ ഇന്ത്യൻ ഉപ ഭൂഖണ്ഡങ്ങളിൽ പണ സമ്പാദനത്തിനായി പുണ്യാളന്മാരുടെ ശവകുടീരങ്ങൾ ദുരുപയോഗപ്പെടുത്തുന്നു എന്നാണ് പല സൂഫി സന്യാസികളും ആരോപിക്കുന്നത്. ഇവിടങ്ങളിലെ ശവകുടീരങ്ങളിൽ അരങ്ങേറുന്ന സാഷ്ടാംഗം ചെയ്യൽ, പ്രദക്ഷിണം,പുഷ്പവൃഷ്ടി നടത്തൽ, എണ്ണയും ഭസ്മവും നൈവേദ്യം നൽകൽ, വിശറി അനുഗ്രഹം, വിളക്കും-തിരിയും-മെഴുകു തിരികളും കല്ലറകൾക്കു മുകളിൽ കത്തിച്ചു വെക്കൽ, സ്ത്രീ പുരുഷന്മാർ ഇട കലർന്നുള്ള നൃത്തം, പ്രമുഖ ശവ കുടീരങ്ങളുടെ ബ്രാഞ്ചുകൾ ആരംഭിക്കൽ എന്നിവയൊക്കെ കച്ചവട തന്ത്രമായാണ് അവർ വിലയിരുത്തുന്നത്. ഇങ്ങിനെയുള്ള കാര്യങ്ങൾ ആത്മീയതയ്ക്ക് പകരം ആസക്തിയാണ് സമ്മാനിക്കുകയെന്നാണ് ആക്ഷേപവും ചില സൂഫികളുടെ ഭാഗത്തു നിന്നും ഉയരാറുണ്ട്. [[ശാഹ് ദഹ്‌ലവി]]യെ പോലുള്ള [[നക്ഷബന്ദിയ്യ]] സൂഫി സന്യാസികൾ ഇത്തരം കാര്യങ്ങൾ സൂഫിസവുമായി ബന്ധമില്ലാത്തതാണെന്നും പറഞ്ഞു രംഗത്തിറങ്ങിയത് മുൻ കാലങ്ങളിൽ സംഘർഷത്തിന് വഴി വെച്ചിരുന്നു.<ref> വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857</ref>
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ജാറം" എന്ന താളിൽനിന്ന് ശേഖരിച്ചത്