"കസുവോ ഇഷിഗുറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
സാമൂഹിക പ്രവർത്തകയായ ലോർമ മക്ഡഗലിനെ 1986 ൽ വിവാഹം ചെയ്തു. ഒരു മകളുണ്ട്– നവോമി. ലണ്ടനിലാണിപ്പോൾ താമസം.
==സാഹിത്യം==
[[File:Cast of Never Let Me Go @ BFI Film Festival.jpg|thumb|Cast of Never Let Me Go @ BFI Film Festival]]
നാൽപതിൽ കൂടുതൽ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട എട്ടു കൃതികളുടെ കർത്താവാണ് ഇഷിഗുറോ. വൈകാരികമായി കരുത്തുറ്റ രചനാവൈഭവത്തിലൂടെ മനുഷ്യനും ഭൂമിയും തമ്മിലുള്ള മായികമായ ബന്ധത്തിന്റെ ആഴക്കാഴ്ചകളെ അനാവരണം ചെയ്യുന്ന കൃതികളാണ് ഇഷിഗുറോയുടേതെന്ന് നൊബേൽ സമ്മാനിക്കുന്ന സ്വീഡിഷ് അക്കാദമി വിലയിരുത്തി<ref>[http://www.manoramaonline.com/news/latest-news/2017/10/05/kazuo-ishiguro-won-nobel-literature-prize.html]|. സാഹിത്യ നൊബേൽ വിഭ്രമാത്മകതയുടെ എഴുത്തുകാരൻ കസുവോ ഇഷിഗുറോയ്ക്ക്</ref>. ആവിഷ്കാരത്തിൽ കൃത്യമായ നിയന്ത്രണങ്ങളുണ്ട് ഇഷിഗുറോയുടെ ഓരോ രചനയിലും. ഓർമ, കാലം, മിഥ്യാഭ്രമങ്ങൾ തുടങ്ങിയവയാണ് ഇഷ്ട വിഷയങ്ങൾ. വർത്തമാന കാലത്തേക്കാൾ ഭൂതകാലം പശ്ചാത്തലമാകുന്ന അദ്ദേഹത്തിന്റെ സൃഷ്ടികൾ അതിനാൽ തന്നെ ഭൂതകാലത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന വർത്തമാന കാലത്തിന്റ.മനുഷ്യന്റെ വിഭ്രമാത്മകതയെയും ഓർമയെയുമെല്ലാം ഇഴ കീറി പരിശോധിക്കുന്ന രചനാരീതിയാണെങ്കിലും സയൻസ് ഫിക്‌ഷന്റെ സ്വാധീനവും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലുകളിലുണ്ട്. 2005 ലിറങ്ങിയ ‘നെവർ ലെറ്റ് മി ഗോ’ യിൽ അത്തരമൊരു പരീക്ഷണം കാണാം. യാഥാർഥ്യവും ഭ്രമാത്മകതയും തമ്മിലുള്ള ബന്ധം വരച്ചിട്ട ‘ദ് ബറീഡ് ജയന്റ്’ (2015) ആണ് ഏറ്റവും പുതിയ നോവൽ. വിസ്മൃതികൾക്കടിയിൽ വീർപ്പു മുട്ടുന്ന ഓർമകളുടെ ഓർമകളുടെ കഥയാണിത്.
 
"https://ml.wikipedia.org/wiki/കസുവോ_ഇഷിഗുറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്