"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 67:
രാഖൈൻ പ്രവിശ്യയിൽ   ഇതരമത വിശ്വാസിയായ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് സമീപകാലത്തു പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഇനിയും പൂർണ്ണശമനമായിട്ടില്ല. ഈ കുറ്റം രോഹിങ്ക്യൻ മുസ്ലിം വിഭാഗത്തിലെ മൂന്നു പേരുടെ തലയിൽ ചാർത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അവസരം പാർത്തിരുന്ന തീവ്രവാദ സംഘങ്ങൾ അതേദിവസം 10 രോഹിങ്ക്യകളെ ചുട്ടുകൊല്ലുകയും  രോഹിങ്ക്യകളുടെ വാസസ്ഥലങ്ങൾ വ്യാപകമായി കയ്യേറ്റം ചെയ്യപ്പെടുകയും ചെയ്തു. ഈ കലാപത്തിലകപ്പെട്ട നിരപരാധികളുടെ എണ്ണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സൂകി അപ്പോഴും മൌനത്തിന്റെ വാത്മീകത്തിലൊളിച്ചു കഴിഞ്ഞതേയുള്ള.
 
കിരാത ഭരണകൂടത്തിന്റെ ഒത്താശയോടെ മതതീവ്രവാദികൾ പ്രധാനമായി ലക്ഷ്യം വെക്കാറുള്ളത് സ്ത്രീകളെയാണ്. ഒരു സമൂഹത്തെ ഒന്നായി അപമാനിക്കാനുള്ള ഏറ്റവും നല്ല വഴി അവരിലെ സ്ത്രീകളെ അപമാനിക്കലാണെന്ന് അവർക്ക് നന്നായറിയാം. തീരെ നിവൃത്തിയില്ലാത്ത അവസ്ഥയിൽ പലരും പാലായനത്തിനു നിർബന്ധിതരാകുന്നു.  ഏറ്റവും അപകടകരമായ ഈ പലായനങ്ങൾ ബൊട്ടുകൾ വഴി സമുദ്രം താണ്ടി തായ്‌ലാൻഡ്, മലേഷ്യ എന്നിവിടങ്ങളിലേയ്ക്കു നടത്തുന്ന യാത്രകൾ മിക്കവാറും ലക്ഷ്യം കാണാറില്ല. ലക്ഷ്യത്തിലെത്തുന്നവതന്നെ കൂടുതൽ ദുരിതങ്ങളിലേയ്ക്കവും എത്തിച്ചേരുക. അവിടെ തായ്സൈന്യം മലേഷ്യൻ സൈന്യങ്ങളും സ്ത്രീകളെ ഉൾപ്പെടെ അവരുടെ കൈവശമുള്ള തട്ടിയെടുക്കുകയും  വീണ്ടും കടലിലേക്കു ആട്ടിയിറക്കുകയും ചെയ്യുന്നു. രോഹിങ്ക്യാ അഭയാർത്ഥികളെ സ്വീകരിക്കുകയും സംരക്ഷിക്കുയും ചെയ്യുന്നതിനായി യു.എൻ. ബംഗ്ലാദേശ്, മലേഷ്യ, തായ്‍ലാന്റ് തുടങ്ങിയ രാജ്യങ്ങൾക്ക് വൻതുക സാമ്പത്തികസഹായം ചെയ്യുന്നു. ദുരിതപൂർണമായ ജീവിതം നയിക്കുന്ന ഒരു വലിയ വിഭാഗം റോഹിംഗ്യാകൾ ബംഗ്ലാദേശിലെ ക്യാമ്പിലുണ്ടെന്നാണ് കണക്ക്. ഇനിയും പുതിയ അഭയാർഥികളെ സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ്. അതുപോലെ മലേഷ്യ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളുടംരാജ്യങ്ങളും ഇതേ നിലപാട് പിന്തുടരുന്നവരാണ്. ഒരു രാജ്യത്തിന്റെയും പൌരത്വമില്ലാത്ത ഈ മനുഷ്യർ അന്താരാഷ്ട്ര നിയമപരിരക്ഷകരുടെ കണ്ണിൽപ്പെടുന്നില്ല എന്നുള്ളതാണ് സത്യം.
 
== നാമകരണം ==
വരി 140:
 
=== ബർമ്മയിൽനിന്നുള്ള കുടിയേറ്റക്കാർ (9 മുതൽ 15 വരെ നൂറ്റാണ്ട്) ===
ബർമ്മൻ പിയു നഗര-സംസ്ഥാനങ്ങളിലെ ഗോത്രക്കാരായിരുന്നു രാഖിൻസ്. ഒൻപതാം നൂറ്റാണ്ടിൽ അറഖാൻ പർവതനിരകളിലൂടെ അറഖാൻ പ്രദേശത്തിലേക്ക് ഇവർ കുടിയേറ്റം നടത്തി. [[ലെമ്രോ നദി|ലെമ്രോ നദിയുടെ]] താഴ്‍വരയിൽ [[സാമ്പാവാക്ക് I]], [[പയിൻസ]], [[പരീൻ]], [[ഹ്ക്രിറ്റ്]], [[സാമ്പാവാക് II]], [[മ്വോഹ്വാങ്]], [[ട്വൊൻഗൂ]], [[ലൌൻഗ്രെറ്റ്]] എന്നിങ്ങനെ അവർ നിരവധി പട്ടണങ്ങൾ സ്ഥാപിച്ചു. രാഖിൻ പട്ടണങ്ങൾ 1406 ൽ ബർമൻ സൈന്യത്തിന്റെ ആക്രമണത്തിനിരയായി.<ref name="TopichLeitich20132">{{cite book
| url = https://books.google.com/books?id=DIuaa5yKv-sC&pg=PA17
| title = The History of Myanmar
വരി 161:
 
=== മ്രാവുക് യു രാജ്യം ===
അറഖാനിലെ ബംഗാൾ മുസ്ലീം കുടിയേറ്റത്തിന്റെ ആദ്യകാല തെളിവുകൾ, മ്രാവുക് യു രാജ്യത്തിലെ [[മിൻ സോ മോൻ]] (1430-34) രാജാവിന്റെ കാലത്തു തുടങ്ങുന്നു. 24 വർഷത്തെ ബംഗാൾ പ്രവാസകാലത്തിനു ശേഷം, 1430-ൽ ബംഗാൾ സുൽത്താനേറ്റിന്റെ സൈനിക സഹായത്തോടെ അരാക്കൻ സിംഹാസനം അദ്ദേഹം തിരിച്ചുപിടിച്ചു. അദ്ദേഹത്തോടൊപ്പമെത്തിയ ബംഗാളി വംശജർ ഈ പ്രദേശത്ത് സ്വന്തം കുടിയേറ്റകേന്ദ്രം രൂപപ്പെടുത്തി.{{Sfn|Aye Chan|2005|p=398}}{{Sfn|Yegar|2002|p=23}}
 
1430 കളിൽ നിർമ്മിക്കപ്പെട്ട [[ശാന്തികാൻ മോസ്ക്]], വടക്കു നിന്ന് തെക്കോട്ട് നിന്നും 65 അടിയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെ 82 അടി വിസ്താരവുമുള്ള അങ്കണം ഉൾപ്പെട്ടതായിരുന്നു. ഈ ദേവാലയം ദീർഘചതുരാകൃതിയിലുള്ള 33 മുതൽ 47 അടിവരെ ഉയരമുള്ള ഒരു കൂറ്റൻ കെട്ടിടമായിരുന്നു.<ref>{{Citebook|title=A Guide to Mrauk-U, an Ancient City of Rakhine, Myanmar|author=Tun Shwe Khine|date=1993|publisher=U Tun Shwe, Pagan Book House|edition=1st|url=https://www.scribd.com/document/41893876/Guide-to-Mrauk-U-An-Ancient-City-of-Rakhaing-Myanmar}}</ref>
 
[[മിൻ സോ മോൻ]] രാജാവ് ബംഗാളിലെ സുൽത്താന് ചില പ്രദേശങ്ങൾ വിട്ടുകൊടുക്കുകയും ആ പ്രദേശങ്ങളിൽ അദ്ദേഹത്തിന്റെ പരമാധികാരം അംഗീകരിച്ചു കൊടുക്കുകയും ചെയ്തു. രാജകുടുംബത്തിന്റെ വാസൽ പദവിയ്ക്ക് അംഗീകാരം ലഭിച്ചതനുസരിച്ച്, അറഖാനിലെ ബുദ്ധ രാജാക്കന്മാർ ഇസ്ലാമിക സ്ഥാനപ്പേരുകൾ സ്വീകരിക്കുകയും ബംഗാളി സ്വർണ ദിനാർ രാജ്യത്തിനുള്ളിൽ നാണയമായി ഉപയോഗിച്ചുവരുകയും ചെയ്തു. ഒരു വശത്ത് ബർമൻ അക്ഷരമാലയും, മറുവശത്ത് പേർഷ്യൻ അക്ഷരമാലയുമുള്ള സ്വന്തം നാണയങ്ങളും മിൻ സോ മോൻ അച്ചടിച്ചിരുന്നു.{{Sfn|Yegar|2002|p=23}} അരക്കാന്റെ ബംഗാളുമായുള്ള ആശ്രിതാവസ്ഥയ്ക്ക് ആയുസു കുറവായിരുന്നു.
 
1433 ൽ സുൽത്താൻ ജലാലുദ്ദീൻ മുഹമ്മദ് ഷായുടെ മരണത്തിനു ശേഷം, നരമെയ്ഖ്‍ലായുടെ പിൻഗാമികൾ ബംഗാൾ ആക്രമിക്കുകയും, 1437 ൽ രാമു ഉപാസിലയും 1459 ൽ ചിറ്റഗോംഗും ആക്രമിച്ചു കീഴടക്കുകയും ചെയ്തു. 1666 വരെ അറഖാൻ ചിറ്റഗോംഗിന്റെ നിയന്ത്രണത്തിലായിരുന്നു. ബംഗാളിലെ സുൽത്താന്മാരിൽ നിന്ന് സ്വാതന്ത്ര്യത്തിന് ശേഷവും, അരക്കാനീസ് രാജാക്കന്മാർ മുസ്ലീം സ്ഥാനപ്പേരുകൾ നിലനിർത്തിയുള്ള സമ്പ്രദായം തുടർന്നിരുന്നു.{{Sfn|Yegar|2002|pp=23–24}} ബുദ്ധമത രാജാക്കന്മാർ ബംഗാൾ സുൽത്താനുമായി സ്വയം താരതമ്യപ്പെടുത്തുകയും, മുഗൾ ഭരണാധികാരികളെ അനുകരിച്ചുള്ള വേഷവിധാനങ്ങൾ ധരിക്കുകയും ചെയ്തു. അവർ രാജഭരണത്തിൻകീഴിലെ അഭിമാനകരമായ സ്ഥാനങ്ങളിൽ മുസ്ലിംകളെ നിയമിക്കുന്നതു തുടരുകയും ചെയ്തു.{{Sfn|Yegar|2002|p=24}}അവരിൽ ചിലർ അരാക്കാനീസ് കോടതികളിൽ ബംഗാളി, പേർഷ്യൻ, അറബിക് എഴുത്തുകാർ ആയി പ്രവർത്തിച്ചു. ബാക്കിയുള്ള ബുദ്ധമതക്കാരും സമീപ ബംഗ്ലാദേശ് സുൽത്താനത്തിൽ നിന്നും ഇസ്ലാമിക ഫാഷൻ സ്വീകരിച്ചു.{{Sfn|Yegar|2002|p=24}}{{Sfn|Aye Chan|2005|p=398}} അരക്കാനീസ് ആക്രമണകാരികൾ അടിമകളായി കൊണ്ടുവന്നവരും, പോർട്ടുഗീസ് കുടിയേറ്റക്കാർ ബംഗാളിൽ ആക്രമണം നടത്തുന്നതു തുടരുകയും ചെയ്തതിന്റെ ഫലമായി പതിനേഴാം നൂറ്റാണ്ടിൽ ജനസംഖ്യ വീണ്ടും വർദ്ധിച്ചു.{{Sfn|Yegar|2002|p=24}}<ref name="auto3">{{cite magazine|title=The most persecuted people on Earth?|url=https://www.economist.com/news/asia/21654124-myanmars-muslim-minority-have-been-attacked-impunity-stripped-vote-and-driven|magazine=[[The Economist]]|date=13 June 2015|accessdate=15 June 2015}}</ref>{{Sfn|Aye Chan|2005|p=398}} അടിമകളിൽ മുഗൾ ഭരണത്തിലെ ഉന്നതരിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്നു. അർകോനീസ് രാജസഭയിലെ അറിയപ്പെടുന്ന ഒരു കവിയായിരുന്ന അലാവോൾ ഒരു പ്രമുഖ രാജകുടുബത്തിലെ അടിമയായിരുന്നു. രാജാവിന്റെ സേന, വാണിജ്യം, കൃഷിയ ഉൾപ്പെടെ വിവിധതരം തൊഴിലുകളിൽ അടിമത്തൊഴിലാളികളെ ഉപയോഗിച്ചിരുന്നു.<ref name="auto2">{{cite magazine|title=The most persecuted people on Earth?|url=https://www.economist.com/news/asia/21654124-myanmars-muslim-minority-have-been-attacked-impunity-stripped-vote-and-driven|magazine=[[The Economist]]|date=13 June 2015|accessdate=15 June 2015}}</ref><ref name="OrsiniSchofield2015">{{cite book
വരി 220:
 
=== ബർമ്മൻ കീഴടക്കൽ ===
1785-ൽ [[കൊൻബൌങ് രാജവംശം]] അർക്കാൻ പിടിച്ചടക്കുകയും റാഖൈൻ സംസ്ഥാനത്തിലെ ഏകദേശം 35,000 ആൾക്കാർ ബാമർ ജനങ്ങളിൽനിന്നുള്ള പീഢനങ്ങളിൽനിന്നു രക്ഷതേടി ബ്രിട്ടീഷ് ബംഗാളിലെ ചിറ്റഗോംഗ് പ്രദേശത്തേയ്ക്കു രക്ഷപ്പെട്ടു.{{Sfn|Aye Chan|2005|pp=398–9}}ബാമർ ജനങ്ങൾ ആയിരക്കണക്കിന് പുരുഷൻമാരെ വധശിക്ഷയ്ക്ക് വിധിക്കുകയും റഖീനിൽ നിന്നുള്ള ഒരു വലിയ ഭാഗം ജനങ്ങളെ മധ്യ ബർമ്മയിലേക്കുള്ള നാടുകടത്തുകയും ചെയ്തു. ബ്രിട്ടീഷുകാർ പിടിച്ചടക്കിയകാലത്ത് അരാഖാൻ വളരെ കുറവു ജനസംഖ്യയുള്ള ഒരു പ്രദേശം ആയിരുന്നു..{{Sfn|Aye Chan|2005|p=399}}1799 ൽ ബ്രിട്ടീഷുകാരനായ ഫ്രാൻസിസ് ബുക്കാനാൻ-ഹാമിൽട്ടന്റെ "ബർമ്മ സാമ്രാജ്യം" എന്ന ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച ലേഖനം അനുസരിച്ച്, "അറഖാനിൽ ഏറെക്കാലം അധിവസിച്ചിരുന്ന മുഹമ്മദീയർ, സ്വയം "റൂയിംഗ", അല്ലെങ്കിൽ തദ്ദേശീയ അറാക്കാനുകൾ എന്നു വിശേഷിപ്പിച്ചിരുന്നു.<ref name="buchanan_burma2">{{cite journal|url=http://www.soas.ac.uk/sbbr/editions/file64276.pdf|title=A Comparative Vocabulary of Some of the Languages Spoken in the Burma Empire|last=Buchanan-Hamilton|first=Francis|authorlink=Francis Buchanan-Hamilton|date=1799|journal=Asiatic Researches|publisher=[[The Asiatic Society]]|accessdate=9 July 2012|volume=5|pages=219–240}}</ref> എന്നിരുന്നാലും, ഡെറക് ടോക്കിൻ പറയുന്നതനുസരിച്ച്, ഹാമിൽട്ടൺ ഈ പദം പിന്നീടുള്ള തന്റെ പ്രസിദ്ധീകരണങ്ങളിൽ ആരക്കാനിലെ മുസ്ലീങ്ങളെ പരാമർശിക്കുന്നതിനായി ഉപയോഗിച്ചിരുന്നില്ല.<ref name="Derek2">{{cite news|url=http://blog.irrawaddy.org/2014/04/blog-post_52.html|title=The 'Rohingya' Identity - British experience in Arakan 1826-1948|author=Derek Tonkin|newspaper=The Irrawaddy|archiveurl=https://web.archive.org/web/20150119082025/http://blog.irrawaddy.org/2014/04/blog-post_52.html|archivedate=19 January 2015|deadurl=yes|accessdate=19 January 2015|df=dmy-all}}</ref> സർ ഹെൻട്രി യൂലെ ബർമൻ തലസ്ഥാനമായിരുന്ന ആവായിലേക്കുള്ള തന്റെ ഒരു നയതന്ത്ര ദൗത്യത്തിൽ, നിരവധി നപുംസകങ്ങളായ മുസ്ലിംകൾ കൊൺബൌങ് രാജവംശത്തിൽ സേവനം നടത്തിയിരുന്നത് കണ്ടിരുന്നതായി പറയപ്പെടുന്നു.<ref>Thant Myint-U (2007), p. 126 {{Google books|tsTOKi8l1ywC|The River of Lost Footsteps: Histories of Burma|page=126}}</ref>{{Sfn|Yegar|1972|p=10}}
 
=== ബ്രിട്ടീഷ് കൊളോണിയൽ ഭരണം ===
വരി 250:
ബ്രിട്ടീഷ് കുടിയേറ്റ നയത്തിന്റെ സ്വാധീനം തീവ്രമായിരുന്നു, പ്രത്യേകിച്ച് അരാക്കാനിൽ. അത് കൊളോണിയൽ സമ്പദ്വ്യവസ്ഥയെ ഉയർത്തിയിരുന്നെങ്കിലും പ്രാദേശിക അരക്കാനികളെ അത് രോഷാകുലരാക്കി.<ref name="Economist1">{{cite news|url=https://www.economist.com/news/asia/21654124-myanmars-muslim-minority-have-been-attacked-impunity-stripped-vote-and-driven|title=The most persecuted people on Earth?|date=13 June 2015|work=The Economist|accessdate=2017-01-30}}</ref>
 
ചരിത്രകാരനായ [[ക്ളിവ് ജെ. ക്രിസ്റ്റി|ക്ളിവ് ജെ. ക്രിസ്റ്റിയുടെ]] അഭിപ്രായത്തിൽ, ഈ പ്രശനത്തിന് ബർമീസ് ദേശീയവാദികൾ അടിസ്ഥാന പ്രാധാന്യം നൽകി. 1930-31 കാലഘട്ടങ്ങളിൽ ലോവർ ബർമയിൽ ഗുരുതരമായ ഇന്ത്യൻ വിരുദ്ധ അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 1938 ൽ കലാപങ്ങൾ ഇന്ത്യൻ മുസ്ലിം സമുദായത്തിനെതിരായിമാറി. രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് ബർമീസ് ദേശീയത്വം ദൃഢമായിത്തീരുകയും ഇന്ത്യൻ സാന്നിദ്ധ്യവും ഇന്ത്യൻ മുസ്ലിംകൾവഴി ഇറക്കുമതി ചെയ്ത മതവും ആക്രമണങ്ങൾക്കു വിധേയമായി. വടക്കൻ അരാക്കനിലെ തദ്ദേശീയരായ മുസ്ലീങ്ങളും ഈ പോരാട്ടത്തിന്റെ ഇരകളായി മാറി.
 
=== കപ്പൽവ്യാപാരം ===
വരി 261:
| isbn = 978-0-313-07696-1
| page = 168
}}</ref> I ബ്രിട്ടീഷ് ആരകൻ ഡിവിഷനിൽ, അക്യാബ് തുറമുഖത്ത് ഫെറി സർവ്വീസുകൂടാതെ ബ്രിട്ടീഷ് ഇന്ത്യയിലെ [[ചിറ്റഗോംഗ്]], [[നാരായൺഗഞ്ച്]], [[ധാക്ക]], [[കൊൽക്കത്ത]] തുടങ്ങിയ തുറമുഖങ്ങളുമായും ഒപ്പം റംഗൂണുമായും സമ്പന്നമായ വ്യാപാരം നടന്നിരുന്നു.<ref name="Suhrawardi2015">{{cite book
| url = https://books.google.com/books?id=-HgZCwAAQBAJ&pg=PA72
| title = Bangladesh Maritime History
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്