"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
 
ഐക്യരാഷ്ട്രസഭയുടെ സൂക്ഷനിരീക്ഷണത്തിൽ, റോഹിൻഗ്യകൾക്കെതിരെ "തീവ്രവാദ ദേശീയവാദികളായ ബുദ്ധമതക്കാർ" വിദ്വേഷവും മത അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിന്റെ തെളിവുകൾ അംഗീകരിക്കുന്നുണ്ട്. അതേസമയം മ്യാൻമർ സുരക്ഷാസൈന്യം വധശിക്ഷകൾ, നിർബന്ധിത അപ്രത്യക്ഷമാകലുകൾ, ഏകപക്ഷീയ അറസ്റ്റുകളും തടഞ്ഞുവയ്ക്കലുകളും, തടവുകാരുടെ മേലുള്ള ക്രൂരമായ ദണ്ഡനങ്ങളും മോശം പേരുമാറ്റങ്ങളും നിർബന്ധിത തൊഴിലെടുപ്പിക്കൽ എന്നീ നടപടികളുമായി സമാനതകളില്ലാത്ത ക്രൂരതകൾക്ക് നേതൃത്വം കൊടുക്കുന്നു.<ref name="forced_labour_1998_07_19_intl_labour_ofc">[https://www.un.org/ruleoflaw/files/09604(1998-81-serie-B-special-suppl).pdf "Conclusions on the substance of the case, (item 528, p.140)"] in ''Forced labour in Myanmar (Burma): Report of the Commission of Inquiry...'', July 19, 1998, in ''[[Official Bulletin]],'' vol.LXXXI, 1998, Series B, [[International Labour Office]], retrieved September 21, 2017</ref><ref name="al jazeera">{{cite news|url=http://www.aljazeera.com/news/2016/06/rohingya-victims-crimes-humanity-160620131906370.html|title=UN: Rohingya may be victims of crimes against humanity|publisher=Al Jazeera}}</ref> ഐക്യരാഷ്ട്രസംഘടനയുടെ അഭിപ്രായപ്രകാരം റോഹിംഗ്യകൾക്കു മേലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ, മനുഷ്യവർഗ്ഗത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ തന്നെയാണെന്നാണ്.<ref name="al jazeera2">{{cite news|url=http://www.aljazeera.com/news/2016/06/rohingya-victims-crimes-humanity-160620131906370.html|title=UN: Rohingya may be victims of crimes against humanity|publisher=Al Jazeera}}</ref><ref>{{Cite news|url=http://www.bbc.co.uk/news/world-39218105|title=Myanmar Muslim minority subject to horrific torture, UN says|last=Fisher|first=Jonah|date=2017-03-10|work=BBC News|language=en-GB|access-date=2017-03-10}}</ref> 2015-ലെ റോഹിങ്ക്യ അഭയാർത്ഥി പ്രതിസന്ധിക്കും 2016-ലും 2017-ലും ഉണ്ടായ സൈനിക ആക്രമണത്തിനും മുമ്പ് മ്യാൻമറിലെ റോഹിങ്ക്യൻ ജനതസംഖ്യ 1.1 മുതൽ 1.3 ദശലക്ഷംവരെയായിരുന്നു, പ്രത്യേകിച്ച് വടക്കൻ റഖീൻ പട്ടണങ്ങളിൽ 80-98 ശതമാനം വരെ രോഹിങ്ക്യൻ ജനങ്ങൾ ആയിരുന്നു.<ref name=":7">{{cite web|url=http://www.networkmyanmar.org/images/stories/PDF15/Leider-Note.pdf|title="Rohingya": Rakhaing and Recent Outbreak of Violence: A Note|accessdate=11 February 2015|last=Leider|first=Jacques P.|date=|website=|publisher=Network Myanmar}}</ref> 900,000 ത്തിനു മേൽ റോഹിങ്ക്യ അഭയാർത്ഥികൾ തെക്ക് കിഴക്കൻ ബംഗ്ലാദേശിലേക്കും ചുറ്റുമുള്ള മറ്റു രാജ്യങ്ങളിലേക്കും പ്രധാന മുസ്ലീം രാജ്യങ്ങളിലേക്കും പലായനം ചെയ്തിട്ടുണ്ട്.<ref name="india_plans_to_deport">{{cite news|url=http://www.aljazeera.com/news/2017/08/india-plans-deport-thousands-rohingya-refugees-170814110027809.html|title=India plans to deport thousands of Rohingya refugees|website=www.aljazeera.com}}</ref><ref name="auto1">{{cite web|url=http://www.unhcr.org/news/latest/2017/5/590990ff4/168000-rohingya-likely-fled-myanmar-since-2012-unhcr-report.html|title=Over 168,000 Rohingya likely fled Myanmar since 2012 - UNHCR report|last=Refugees|first=United Nations High Commissioner for|publisher=UNHCR}}</ref><ref name="auto1" /><ref name="emergency_response">{{cite web|url=https://kopernik.info/project/rohingya-refugees-emergency-response-indonesia|title=Rohingya Refugees Emergency Response, Indonesia - Kopernik|publisher=Kopernik}}</ref><ref name="myanmar_nationals">{{cite news|url=http://english.alarabiya.net/en/News/gulf/2017/01/25/Over-190-000-Myanmar-nationals-granted-Saudi-residency.html|title=190,000 Myanmar nationals' get residency relief in Saudi Arabia|date=25 January 2017|publisher=Al Arabiya English}}</ref>.<ref name="identity_issue">{{Cite news|url=http://www.dawn.com/news/1165299|title=Identity issue haunts Karachi's Rohingya population|last=Rehman|first=Zia Ur|date=23 Feb 2015|work=Dawn|quote=Their large-scale migration had made Karachi one of the largest Rohingya population centres outside Myanmar but afterwards the situation started turning against them.|access-date=26 December 2016|via=}}</ref> മ്യാൻമറിൽ ഒരു ലക്ഷത്തോളം രോഹിങ്ക്യകൾ ആഭ്യന്തരമായി പുറന്തള്ളപ്പെട്ട് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നു.<ref name="trappped_inside_camps">{{cite news|url=https://www.theguardian.com/world/2012/dec/20/burma-rohingya-muslim-refugee-camps|title=Trapped inside Burma's refugee camps, the Rohingya people call for recognition|date=20 December 2012|newspaper=The Guardian|accessdate=10 February 2015}}</ref><ref name="us_holocaust_museum_highlights">{{cite news|url=http://www.foxnews.com/us/2013/11/06/us-holocaust-museum-highlights-plight-myanmar-downtrodden-rohingya-muslims/|title=US Holocaust Museum highlights plight of Myanmar's downtrodden Rohingya Muslims|date=6 November 2013|work=[[Fox News Channel|Fox News]]|agency=[[Associated Press]]}}</ref> 2017 ആഗസ്റ്റ് 25 നുണ്ടായ റോഹിങ്ക്യൻ റിബൽ ആക്രമണത്തിൽ 12 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടതിന്റെ ഫലമായി, സൈനികർ ക്ലിയറൻ ഓപ്പറേഷനുകൾ നടത്തുകയും 400 മുതൽ 3000 വരെ റോഹിൻഗ്യകൾ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും, പീഡനം, ബലാൽക്കാരം എന്നിവയ്ക്കു വിധേയരാകുകയും, ഒട്ടനവധി ഗ്രാമങ്ങൾ കത്തിക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് ഏകദേശം 400,000 റോഹിങ്ക്യക്കാരും (മ്യാന്മറിലെ ബാക്കിയുള്ള റോഹിങ്ക്യകളിൽ ഏകദേശം 40% ) ബംഗ്ലാദേശിലേയ്ക്ക് ഓടിപ്പോയി.<ref name="we_will_kill_you_all_2017_09_17_reuters">Lone, Wa and Andrew R.C. Marshall, [https://uk.reuters.com/article/uk-myanmar-rohingya-exclusive/exclusive-we-will-kill-you-all-rohingya-villagers-in-myanmar-beg-for-safe-passage-idUKKCN1BS0PN "Exclusive - 'We will kill you all' - Rohingya villagers in Myanmar beg for safe passage,"] September 17, 2017, [[Reuters]], retrieved September 17, 2017</ref><ref name="textbook_example_2017_09_12_wash_post">[https://www.washingtonpost.com/world/textbook-example-of-ethnic-cleansing--370000-rohingyas-flood-bangladesh-as-crisis-worsens/2017/09/12/24bf290e-8792-41e9-a769-c79d7326bed0_story.html "‘Textbook example of ethnic cleansing,’ 370,000 Rohingyas flood Bangladesh as crisis worsens,"] September 12, 2017, ''[[Washington Post]]'' retrieved September 12, 2017</ref><ref name="minorities_flee_2017_08_30_cbs">[https://www.hrw.org/news/2017/08/29/burma-satellite-data-indicate-burnings-rakhine-state "18,000 minorities flee deadly ethnic violence in Myanmar"], Aug. 30, 2017, [[CBS News]], retrieved September 12, 2017</ref><ref name="rohingya_have_fled_2017_09_08_ny_times">[https://www.nytimes.com/2017/09/08/world/asia/myanmar-rohingya-refugees-270000.html?mcubz=1&mcubz=1 "270,000 Rohingya Have Fled Myanmar, U.N. Says,"] September 8, 2017, [[New York Times]], retrieved September 12, 2017</ref><ref name="unhcr_reports_2017_09_08_ap_fox_news">[http://www.foxnews.com/world/2017/09/08/unhcr-reports-surge-in-rohingya-refugees-now-270000.html "UNHCR reports surge in Rohingya refugees, now 270,000,"] September 8, 2017, [[Associated Press]] on [[Fox News]], retrieved September 12, 2017</ref> <ref name="BBC">{{cite news|url=http://www.bbc.com/news/world-asia-38168917|title=Who will help Myanmar's Rohingya?|date=10 January 2017|newspaper=BBC|accessdate=11 January 2017}}</ref>
 
സാമ്പത്തികപ്രതിസന്ധിക്ക് സമാനമായ അവസ്ഥാവിശേഷങ്ങൾ മ്യാൻമർ ഭരണകൂടത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നാണ് [[യൂറോപ്യൻ രോഹിങ്ക്യ കൗൺസിൽ]] അഭിപ്രായപ്പെടുന്നത്. [[മ്യാൻമാർ|മ്യാൻമറിൽ]] അധികാരം തങ്ങളുടെ കയ്യിലുള്ള അധികാരം നിലനിർത്തുന്നതിനായി ഭരണകൂടവും സൈന്യവും മുസ്‌ലിംകൾക്കെതിരായി ബുദ്ധമതവിശ്വാസികളെ തിരിച്ചുവിടുകയാണ് ചെയ്തതെന്ന് കൗൺസിലിന്റെ ചെയർമാൻ ഖൈറുൽ അമീൻ ആരോപിക്കുന്നത്. വംശീയഉന്മൂലനത്തിന്റെ അടിസ്ഥാനകാരണം അന്വേഷിക്കുന്നവർക്ക് അതിൻറ പ്രധാനകാരണം രാജ്യത്തിന്റെ സാമ്പത്തികപ്രതിസന്ധിയാണെന്ന് മനസിലാക്കാനാകുന്നതാണ്.
 
പുതിയ പുതിയ കലാപങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ ബോധപൂർവം കരുക്കൾ നീക്കുന്നു. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായിരുന്ന രാഖൈൻമേഖല ഇന്ന് ബർമ്മയിലെ ഏറ്റവും പിന്നാക്കാവസ്ഥയിലാണെന്നുള്ളതാണ് സത്യം. അതിനാൽത്തന്നെ അവിടത്തെ തദ്ദേശീയജനതയെ തങ്ങൾക്ക് ഒരു ഭാരമായിട്ടാണ് സമ്പന്നവർഗ്ഗങ്ങൾക്കു തോന്നിയത്. മേഖലയിലെ കുറഞ്ഞ തൊഴിലവസരങ്ങളും അപൂർവ്വമായ വ്യവസായ സംരംഭങ്ങളും തങ്ങളുടെമാത്രം വരുതിയിലാക്കുവാൻ ബർമയിലെ വരേണ്യവർഗ്ഗം എപ്പോഴും  ശ്രമിച്ചുകൊണ്ടിരുന്നു. തത്ഫലമായി ഭൂരിപക്ഷ ബുദ്ധമതവിശ്വാസികളെ മുസ്‌ലിം ജനവിഭാഗങ്ങൾതിരെ തിരിച്ചുവിടുകയെന്ന കുത്സിതബുദ്ധിയാണ് ഭരണകൂടം പ്രയോഗിച്ചത്. അതിനാൽ തന്നെ ഈ പ്രദേശത്തെ കലഹങ്ങൾ മതപരം എന്നതിലുപരി രാഷ്ട്രീയപരവും സാമ്പത്തികവുമായ മാനങ്ങളുമുള്ളതായി മാറുന്നു.
 
പട്ടാളത്തിനു മുൻതൂക്കമുള്ള ഭരണകൂടത്തിന്റെ ഒത്താശയോടെ ബുദ്ധിസ്റ്റുകളാലും സൈന്യങ്ങളാലും ബലാത്സംഗമുൾപ്പടെയുള്ള  നീചമായ പീഡനങ്ങൾക്കിരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അരാക്കൻ സ്ത്രീകളുടെ എണ്ണം പ്രതിദിനം കൂടിക്കൊണ്ടിരിക്കുകയാണ്. പുറം ലോകത്തിന്റെ കണ്ണിൽ മ്യാൻമർ ഒട്ടേറെ മാറിക്കഴിഞ്ഞുവെന്ന പ്രതീതിയാണ് അവർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് നാമമാത്രമായ പ്രവർത്തന സ്വാതന്ത്ര്യം ഇക്കാലത്ത്  അനുവദിക്കപ്പെട്ടിരിക്കുന്നു. പട്ടാള ഭരണകൂടത്തിന്റെ തോഴനായ പ്രസിഡന്റ് തീൻ സീൻ പുരോഗമനപരമായ നിരവധി പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും  നൊബേൽ സമ്മാന ജേതാവും ജനാധിപത്യ നേതാവുമായ ആംഗ് സാൻ സൂക്കി പാർലിമെന്റംഗമായി എന്നു പറയുമ്പോഴും ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശീയശുദ്ധീകരണത്തിന്റെ കൂരിരുൾ  ഈ പരിഷ്കാരങ്ങളുടെ ശോഭ കെടുത്തുന്നു.
 
[[ബംഗ്ലാദേശ്]] അതിർത്തി പ്രവിശ്യയായ രാഖൈനിൽ വസിക്കുന്ന  റോഹിംഗ്യാ വംശജരെ മ്യാൻമർ ഭരണകൂടവും പൊതു സമൂഹവും ഒന്നടങ്കം ആട്ടിയോടിക്കുകയെന്ന കൊടുംക്രൂരതയാണ്  ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.  അവരുടെ പൗരത്വം വകവെച്ചു കൊടുക്കുന്നില്ല എന്നതുപോകട്ടെ, സഞ്ചാര സ്വാതന്ത്ര്യം കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയിൽനിന്നെല്ലാം അവർ വിലക്കപ്പെട്ടിരിക്കുന്നു. കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുന്നതിന് റോഹിംങ്ക്യകൾക്ക് പ്രത്യേക ചേർക്കാൻ തിരിച്ചറിയൽ കാർഡ് ആവശ്യമുണ്ട്.  ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം പലവട്ടം ആവശ്യപ്പെട്ടിട്ടുപോലും ഏഴര ലക്ഷത്തിലധികം വരുന്ന  ഈ ജനതക്ക് പ്രഥാമിക അംഗീകാരം പോലും നൽകാൻ മ്യാൻമർ സർക്കാർ തയ്യാറാകുന്നില്ല.
 
വിവാഹം കഴിക്കുന്നതിനും സന്താനലബ്ധിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവർ രോഹിങ്കയകളുടെയിടയിൽ നിയന്ത്രണമേർപ്പെടുത്തി. പെർമിറ്റില്ലാതെ ഈ ജനതയ്ക്കു വിവാഹം കഴിക്കുക അസാദ്ധ്യം. പെർമിറ്റിന് അപേക്ഷിക്കണമെങ്കിൽ സ്വന്തമായി സ്വത്തുവകകൾ ഉണ്ടെന്നു തെളിയിക്കേണ്ടതുണ്ട്. ബുദ്ധമതത്തിലേക്ക് പരിവർത്തനത്തിന് തയ്യാറായാൽ നിയന്ത്രണങ്ങളുടെ ചങ്ങല അഴിയുമെന്നു കരുതിയാൽത്തന്നെ, മതപരിവർത്തനത്തിനു വിധേയരായവർ മൂന്നാം കിടക്കാരായി ഗണിക്കപ്പെടുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ നടക്കുന്ന രോഹിംഗ്യാ വിഭാഗത്തിന്റെ വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ളവർക്കെതിരെ കേസെടുക്കുകയും ജനിക്കുന്ന കുട്ടി നിയമവിരുദ്ധമായുട്ടുള്ളതാണെന്നു പ്രഖ്യാപിക്കുന്നു. ഈ കുട്ടികളെ സ്‌കൂളിൽ ചേർക്കാൻ സാധിക്കാറില്ല.  1950 ൽ ഏകദേശം 2.2 മില്യൺ ഉണ്ടായിരുന്ന ഈ വിഭാഗം പ്രകൃതിനിയമമനുസരിച്ച് ഇരട്ടിയാകേണ്ടതായിരുന്നുവെങ്കിലും ജനനനിയന്ത്രണത്തിന്റെ ഫലമായി ഇന്ന് ഒരു മില്യണിൽതാഴെ മാത്രമാണ് അവരുടെ അംഗസംഖ്യ.  പൌരത്വെന്നല്ല, അവർക്ക് മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാറില്ല.
 
ഇവരുടെ കൈവശമുള്ള ഭൂമിക്ക് രേഖകളൊന്നു കാണാറില്ല. ഏത് നിമിഷവും  കൈയേറ്റവും കുടിയൊഴി പ്പിക്കലുകളും നടക്കാവുന്ന കഥയാണ് രാകൈൻ പ്രവിശ്യക്ക് പറയാനുള്ളത്. അടിസ്ഥാനപരമായി രോഹിങ്ക്യൻ ജനത കൃഷിക്കാരാണ്.  എന്നാൽ മേഖലയിലെ ഭൂരിപക്ഷം ഭൂമിയും സർക്കാറോ ഭൂരിപക്ഷ വിഭാഗമോ കൈയടക്കിവച്ചതോടെ തങ്ങളുടെ കാർഷിക പാരമ്പര്യം ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായിത്തീർന്നു.  പിന്നെയുള്ള അവരുടെ ഉപജീവനമാർഗ്ഗം മീൻ പിടിത്തമാണ്. എന്നാൽ റോഹിംഗ്യാകൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് കമ്പോളത്തിൽ ഒരിക്കലും ന്യായമായ വില കിട്ടാറില്ല. റോഡുകളുടേയും റെയിൽവേ, വൈദ്യുതി  നിലയങ്ങൾ തുടങ്ങിയവയുടെ നിർമാണജോലികൾക്ക് റോഹിംഗ്യൻ യുവാക്കളെ ബലമായി പിടിച്ചു കൊണ്ടു പോകുക സർവ്വസാധാരണമാണ്.  കുറഞ്ഞ കൂലി, അല്ലെങ്കിൽ കൂലിയില്ലാത്ത അവസ്ഥ. ചൈനയുടെ സഹായത്തോടെ നടക്കുന്ന നിരവധി സംരംഭങ്ങളിൽ രോഹിങ്ക്യൻ യുവാക്കളെ ഈ അടിമത്ത ജോലികൾ ചെയ്യിപ്പിക്കുന്നു.
 
വീട് വെക്കാനുളള അവകാശം ഇവർക്കു നൽകാറില്ല. അനുമതിയില്ലാതെ നിർമ്മിക്കുന്ന വീടുകൾ അധികൃതരെത്തി പൊളിച്ചു നീക്കുകയാണ് പതിവ്. സാമൂഹ്യവിരുദ്ധരായി ഗണിക്കപ്പെടുന്ന ഭൂരിപക്ഷം രോഹിങ്ക്യകളും വെള്ളമോ വെളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന ടെന്റുകളിലാണ് താമസിക്കുന്നത്.
 
ഇവരിൽ ചിലർ അക്രമാസക്തമായി ദുർബലമായ ചെറുത്തു നിൽപ്പുകൾ നടത്തി പ്രതികരിക്കുന്നുണ്ടെന്നത് ശരിയായ വസ്തുത.  തുടർച്ചയായുള്ള വിവേചനവും പീഡനവുമേൽക്കേണ്ടിവരുന്ന ഒരു ജനതയുടെ  സ്വാഭാവിക പ്രതികരണമായേ ഇതിനെ കാണുവാൻ സാധിക്കുകയുള്ളൂ.,  തുടർച്ചയായ അവഗണനയേയും അപമാനത്തേയും  ചോദ്യം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തുകയെന്ന തന്ത്രമാണ് പതിവുതന്ത്രമാണ് രാഖൈൻ പ്രവിശ്യയിൽ ഭരണകൂടം വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
 
ഈ പ്രവിശ്യയിലെ ഭൂരിപക്ഷ വിഭാഗം അരാക്കൻ വംശജരായ ബുദ്ധമതക്കാരാണ്. മറ്റു വിഭാഗങ്ങളോട് അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഇവർ കാട്ടുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ആട്ടിയോടിക്കൽ അനവരതം തുടരുന്നു. സമ്പൂർണ്ണമായ വംശീയ ശുദ്ധീകരണം സാധ്യമാകും വരെ  പീഡിപ്പിച്ചും ചൂഷണം ചെയ്തും അപമാനിച്ചും റൊഹിംഗ്യാകളെ  മുച്ചൂടും മുടിക്കുമെന്ന ദൃഢപ്രതിജ്ഞതിയിലാണ് മ്യാൻമറിലെ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഭൂരിപക്ഷമതം.
 
രോഹിങ്ക്യൻ പ്രശ്‌നത്തിൽ കൃത്യമായി ഇടപെടാൻ  ജനാധിപത്യത്തിന്റെ കാവലാളായി വിശേഷിപ്പിക്കപ്പെടുന്ന ആംഗ് സാൻ സൂകിയോ അവരുടെ പാർട്ടിയോ പോലും ഇനിയും തയ്യാറായിട്ടില്ല എന്നത് അത്യന്തം ലജ്ജാകരമായ അവസ്ഥയാണ്. മ്യാൻമാർ രാജ്യത്തിന് അധികപ്പറ്റാണ് റോഹിങ്ക്യകൾ എന്ന നിലപാടാണ് സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡമോക്രസി പോലും കരുതുന്നതെന്നുവേണം വിചാരിക്കാൻ
 
രാഖൈൻ പ്രവിശ്യയിൽ   ഇതരമത വിശ്വാസിയായ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് സമീപകാലത്തു പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഇനിയും പൂർണ്ണശമനമായിട്ടില്ല. ഈ കുറ്റം രോഹിങ്ക്യൻ മുസ്ലിം വിഭാഗത്തിലെ മൂന്നു പേരുടെ തലയിൽ ചാർത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അവസരം പാർത്തിരുന്ന തീവ്രവാദ സംഘങ്ങൾ അതേദിവസം 10 രോഹിങ്ക്യകളെ ചുട്ടുകൊല്ലുകയും  രോഹിങ്ക്യകളുടെ വാസസ്ഥലങ്ങൾ വ്യാപകമായി കയ്യേറ്റം ചെയ്യപ്പെടുകയും ചെയ്തു. ഈ കലാപത്തിലകപ്പെട്ട നിരപരാധികളുടെ എണ്ണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സൂകി അപ്പോഴും മൌനത്തിന്റെ വാത്മീകത്തിലൊളിച്ചു കഴിഞ്ഞതേയുള്ള.
 
കിരാത ഭരണകൂടത്തിന്റെ ഒത്താശയോടെ മതതീവ്രവാദികൾ പ്രധാനമായി ലക്ഷ്യം വെക്കാറുള്ളത് സ്ത്രീകളെയാണ്. ഒരു സമൂഹത്തെ ഒന്നായി അപമാനിക്കാനുള്ള ഏറ്റവും നല്ല വഴി അവരിലെ സ്ത്രീകളെ അപമാനിക്കലാണെന്ന് അവർക്ക് നന്നായറിയാം. തീരെ നിവൃത്തിയില്ലാത്ത അവസ്ഥയിൽ പലരും പാലായനത്തിനു നിർബന്ധിതരാകുന്നു.  ഏറ്റവും അപകടകരമായ ഈ പലായനങ്ങൾ ബൊട്ടുകൾ വഴി സമുദ്രം താണ്ടി തായ്‌ലാൻഡ്, മലേഷ്യ എന്നിവിടങ്ങളിലേയ്ക്കു നടത്തുന്ന യാത്രകൾ മിക്കവാറും ലക്ഷ്യം കാണാറില്ല. ലക്ഷ്യത്തിലെത്തുന്നവതന്നെ കൂടുതൽ ദുരിതങ്ങളിലേയ്ക്കവും എത്തിച്ചേരുക. അവിടെ തായ്സൈന്യം മലേഷ്യൻ സൈന്യങ്ങളും സ്ത്രീകളെ ഉൾപ്പെടെ അവരുടെ കൈവശമുള്ള തട്ടിയെടുക്കുകയും  വീണ്ടും കടലിലേക്കു ആട്ടിയിറക്കുകയും ചെയ്യുന്നു. രോഹിങ്ക്യാ അഭയാർത്ഥികളെ സ്വീകരിക്കുകയും സംരക്ഷിക്കുയും ചെയ്യുന്നതിനായി യു.എൻ. ബംഗ്ലാദേശ്, മലേഷ്യ, തായ്‍ലാന്റ് തുടങ്ങിയ രാജ്യങ്ങൾക്ക് വൻതുക സാമ്പത്തികസഹായം ചെയ്യുന്നു. ദുരിതപൂർണമായ ജീവിതം നയിക്കുന്ന ഒരു വലിയ വിഭാഗം റോഹിംഗ്യാകൾ ബംഗ്ലാദേശിലെ ക്യാമ്പിലുണ്ടെന്നാണ് കണക്ക്. ഇനിയും പുതിയ അഭയാർഥികളെ സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ്. അതുപോലെ മലേഷ്യ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളുടം ഇതേ നിലപാട് പിന്തുടരുന്നവരാണ്. ഒരു രാജ്യത്തിന്റെയും പൌരത്വമില്ലാത്ത ഈ മനുഷ്യർ അന്താരാഷ്ട്ര നിയമപരിരക്ഷകരുടെ കണ്ണിൽപ്പെടുന്നില്ല എന്നുള്ളതാണ് സത്യം.
 
== നാമകരണം ==
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്