"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 139:
അറഖാനിലെ ബംഗാൾ മുസ്ലീം കുടിയേറ്റത്തിന്റെ ആദ്യകാല തെളിവുകൾ, മ്രാവുക് യു രാജ്യത്തിലെ മിൻ സോ മോൻ (1430-34) രാജാവിന്റെ കാലത്തു തുടങ്ങുന്നു. 24 വർഷത്തെ ബംഗാൾ പ്രവാസകാലത്തിനു ശേഷം, 1430-ൽ ബംഗാൾ സുൽത്താനേറ്റിന്റെ സൈനിക സഹായത്തോടെ അരാക്കൻ സിംഹാസനം അദ്ദേഹം തിരിച്ചുപിടിച്ചു. അദ്ദേഹത്തോടൊപ്പമെത്തിയ ബംഗാളി വംശജർ ഈ പ്രദേശത്ത് സ്വന്തം കുടിയേറ്റകേന്ദ്രം രൂപപ്പെടുത്തി.{{Sfn|Aye Chan|2005|p=398}}{{Sfn|Yegar|2002|p=23}}
 
1430 കളിൽ നിർമ്മിക്കപ്പെട്ട [[ശാന്തികാൻ മോസ്ക്]], വടക്കു നിന്ന് തെക്കോട്ട് നിന്നും 65 അടിയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെ 82 അടി വിസ്താരവുമുള്ള അങ്കണം ഉൾപ്പെട്ടതായിരുന്നു. ഈ ദേവാലയം ദീർഘചതുരാകൃതിയിലുള്ള 33 മുതൽ 47 അടിവരെ ഉയരമുള്ള ഒരു കൂറ്റൻ കെട്ടിടമായിരുന്നു.<ref>{{Citebook|title=A Guide to Mrauk-U, an Ancient City of Rakhine, Myanmar|author=Tun Shwe Khine|date=1993|publisher=U Tun Shwe, Pagan Book House|edition=1st|url=https://www.scribd.com/document/41893876/Guide-to-Mrauk-U-An-Ancient-City-of-Rakhaing-Myanmar}}</ref>
 
[[മിൻ സോ മോൻ]] രാജാവ് ബംഗാളിലെ സുൽത്താന് ചില പ്രദേശങ്ങൾ വിട്ടുകൊടുക്കുകയും ആ അദ്ദേഹത്തിന്റെ പരമാധികാരം അംഗീകരിച്ചു കൊടുക്കുകയും ചെയ്തു. രാജകുടുംബത്തിന്റെ വാസൽ പദവിയ്ക്ക് അംഗീകാരം ലഭിച്ചതനുസരിച്ച്, അറഖാനിലെ ബുദ്ധ രാജാക്കന്മാർ ഇസ്ലാമിക സ്ഥാനപ്പേരുകൾ സ്വീകരിക്കുകയും ബംഗാളി സ്വർണ ദിനാർ രാജ്യത്തിനുള്ളിൽ നാണയമായി ഉപയോഗിച്ചുവരുകയും ചെയ്തു. ഒരു വശത്ത് ബർമൻ അക്ഷരമാലയും, മറുവശത്ത് പേർഷ്യൻ അക്ഷരമാലയുമുള്ള സ്വന്തം നാണയങ്ങളും മിൻ സോ മോൻ അച്ചടിച്ചിരുന്നു.{{Sfn|Yegar|2002|p=23}} അരക്കാന്റെ ബംഗാളുമായുള്ള ആശ്രിതാവസ്ഥയ്ക്ക് ആയുസു കുറവായിരുന്നു.
 
1433 ൽ സുൽത്താൻ ജലാലുദ്ദീൻ മുഹമ്മദ് ഷായുടെ മരണത്തിനു ശേഷം, നരമെയ്ഖ്‍ലായുടെ പിൻഗാമികൾ ബംഗാൾ ആക്രമിക്കുകയും, 1437 ൽ രാമു ഉപാസിലയും 1459 ൽ ചിറ്റഗോംഗും ആക്രമിച്ചു കീഴടക്കുകയും ചെയ്തു. 1666 വരെ അറഖാൻ ചിറ്റഗോംഗിന്റെ നിയന്ത്രണത്തിലായിരുന്നു. ബംഗാളിലെ സുൽത്താന്മാരിൽ നിന്ന് സ്വാതന്ത്ര്യത്തിന് ശേഷവും, അരക്കാനീസ് രാജാക്കന്മാർ മുസ്ലീം സ്ഥാനപ്പേരുകൾ നിലനിർത്തിയുള്ള സമ്പ്രദായം തുടർന്നിരുന്നു.{{Sfn|Yegar|2002|pp=23–24}} ബുദ്ധമത രാജാക്കന്മാർ ബംഗാൾ സുൽത്താനുമായി സ്വയം താരതമ്യപ്പെടുത്തുകയും, മുഗൾ ഭരണാധികാരികളെ അനുകരിച്ചുള്ള വേഷവിധാനങ്ങൾ ധരിക്കുകയും ചെയ്തു. അവർ രാജഭരണത്തിൻകീഴിലെ അഭിമാനകരമായ സ്ഥാനങ്ങളിൽ മുസ്ലിംകളെ നിയമിക്കുന്നതു തുടരുകയും ചെയ്തു.{{Sfn|Yegar|2002|p=24}}അവരിൽ ചിലർ അരാക്കാനീസ് കോടതികളിൽ ബംഗാളി, പേർഷ്യൻ, അറബിക് എഴുത്തുകാർ ആയി പ്രവർത്തിച്ചു. ബാക്കിയുള്ള ബുദ്ധമതക്കാരും സമീപ ബംഗ്ലാദേശ് സുൽത്താനത്തിൽ നിന്നും ഇസ്ലാമിക ഫാഷൻ സ്വീകരിച്ചു.{{Sfn|Yegar|2002|p=24}}{{Sfn|Aye Chan|2005|p=398}} അരക്കാനീസ് ആക്രമണകാരികൾ അടിമകളായി കൊണ്ടുവന്നവരും, പോർട്ടുഗീസ് കുടിയേറ്റക്കാർ ബംഗാളിൽ ആക്രമണം നടത്തുന്നതു തുടരുകയും ചെയ്തതിന്റെ ഫലമായി പതിനേഴാം നൂറ്റാണ്ടിൽ ജനസംഖ്യ വീണ്ടും വർദ്ധിച്ചു.{{Sfn|Yegar|2002|p=24}}<ref name="auto3">{{cite magazine|title=The most persecuted people on Earth?|url=https://www.economist.com/news/asia/21654124-myanmars-muslim-minority-have-been-attacked-impunity-stripped-vote-and-driven|magazine=[[The Economist]]|date=13 June 2015|accessdate=15 June 2015}}</ref>{{Sfn|Aye Chan|2005|p=398}} അടിമകളിൽ മുഗൾ ഭരണത്തിലെ ഉന്നതരിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്നു. അർകോനീസ് രാജസഭയിലെ അറിയപ്പെടുന്ന ഒരു കവിയായിരുന്ന അലാവോൾ ഒരു പ്രമുഖ രാജകുടുബത്തിലെ അടിമയായിരുന്നു. രാജാവിന്റെ സേന, വാണിജ്യം, കൃഷിയ ഉൾപ്പെടെ വിവിധതരം തൊഴിലുകളിൽ അടിമത്തൊഴിലാളികളെ ഉപയോഗിച്ചിരുന്നു.<ref name="auto2">{{cite magazine|title=The most persecuted people on Earth?|url=https://www.economist.com/news/asia/21654124-myanmars-muslim-minority-have-been-attacked-impunity-stripped-vote-and-driven|magazine=[[The Economist]]|date=13 June 2015|accessdate=15 June 2015}}</ref><ref name="OrsiniSchofield2015">{{cite book
വരി 355:
 
== മതം ==
റോഹിങ്ക്യക്കാർ [[സുന്നി|സുന്നി ഇസ്ലാം]] വിഭാഗത്തിൽപ്പെട്ടവരാണ്. സർക്കാർ അവരുടെ വിദ്യാഭ്യാസ അവസരങ്ങൾ നിയന്ത്രിക്കുന്നു; പലരും അടിസ്ഥാന ഇസ്ലാമിക പഠനങ്ങൾ മാത്രമാണ് നടത്തുന്നത്. മിക്ക ഗ്രാമങ്ങളിലും പള്ളികളും മദ്രസകളും നിലനിൽക്കുന്നുണ്ട്. പരമ്പരാഗതമായി പുരുഷന്മാർ പള്ളിയിലും സ്ത്രീകൾ വീട്ടിലും പ്രാർത്ഥിക്കുന്നു.
 
== ആരോഗ്യം ==
റോഹിങ്ക്യക്കാർ ആരോഗ്യപരിരക്ഷാകാര്യങ്ങളിലും വിവേചനങ്ങളും തടസ്സങ്ങളും നേരിടുന്നു.<ref name="Ives 2016">{{cite news|url=https://www.nytimes.com/2016/12/05/world/asia/rohingya-myanmar-health-care.html|title=Rohingya Face Health Care Bias in Parts of Asia, Study Finds|date=5 December 2016|work=The New York Times}}</ref> 'ദ ലാൻസെറ്റ്' എന്ന വൈദ്യശാസ്ത്ര ജേണലിൽ 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം, ഭാരക്കുറവ്, പോഷകാഹാരക്കുറവ്, [[അതിസാരം|വയറിളക്കം]], പ്രായപൂർത്തിയെത്തുന്നതിനുള്ള തടസ്സങ്ങൾ എന്നിവ മ്യാൻമറിലെ കുട്ടികൾ നേരിടുന്നു.
 
== മനുഷ്യാവകാശങ്ങളും അഭയാർത്ഥി പദവിയും ==
റോഹിങ്ക്യ ജനതയെ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലൊന്നായും ലോകത്തിലെ ഏറ്റവും പീഡിതരായ ആളുകളായും വിശേഷിപ്പിക്കപ്പെടുന്നു.<ref>{{cite news|url=http://news.bbc.co.uk/2/hi/8521280.stm|title=Bangladesh accused of 'crackdown' on Rohingya refugees|author=Mark Dummett|date=18 February 2010|work=BBC News|accessdate=29 July 2012}}</ref><ref>{{cite news|url=http://www.unhcr.org/cgi-bin/texis/vtx/refdaily?pass=52fc6fbd5&id=4fe952205|title=Myanmar, Bangladesh leaders ‘to discuss Rohingya’|date=25 June 2012|agency=Agence France-Presse|accessdate=29 July 2012}}</ref> റോഹിങ്ക്യകൾക്ക് സ്വതന്ത്ര സ്വാതന്ത്ര്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു.<ref>{{cite web|url=http://www.dandc.eu/en/article/myanmar-does-not-recognise-rohingya-citizens-ngo-expert-elaborates-our-interview|title="The world's most persecuted people" Katja Dombrowski interviews Johannes Kaltenbach (Malteser International)|accessdate=|date=|website=|publisher=In: D+C, Vol.42.2015:5}}</ref> ബർമ്മൻ ദേശീയത നിയമം അവതരിപ്പിക്കപ്പെട്ടതോടെ അവർക്ക് ബർമ്മീസ് പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു.<ref name="rohingya">{{cite news|url=http://news.bbc.co.uk/2/hi/asia-pacific/7872635.stm|title=What drive the Rohingya to sea?|author=Jonathan Head|date=5 February 2009|work=BBC News|accessdate=29 July 2012}}</ref> അവർക്ക് ഔദ്യോഗിക അനുമതിയില്ലാതെ യാത്രചെയ്യാൻ അനുവാദമില്ല. നിയമത്തിൽ കർശനമായി നടപ്പാക്കപ്പെട്ടിട്ടില്ലെങ്കിലും രണ്ട് കുട്ടികളിൽ കൂടുതൽ ഉണ്ടാകരുതെന്നുള്ള പ്രതിജ്ഞാപത്രികയിൽ അവർ ഒപ്പുവയ്ക്കേണ്ടതുണ്ട്. അവ നിരന്തരമായി നിർബന്ധിത തൊഴിലെടുപ്പിക്കലുകൾക്ക് വിധേയരാണ്. (സാധാരണഗതിയിൽ ഒരു റോഹിങ്ക്യക്കാരൻ ആഴ്ചയിൽ ഒരു ദിവസം വീതം നിർബന്ധിതമായി സൈനികോദ്യോഗസ്ഥനോടൊപ്പമോ സൈനിക മന്ത്രാലയത്തിലോ ഗവൺമെൻറ് പ്രോജക്ടുകളിലോ ജോലി ചെയ്യേണ്തുണ്ട്, അതുപോലെ ആഴ്ചയിൽ ഒരു ദിവസം കാവൽപ്പുരയിലും ജോലിചെയ്യണം).<ref name="forced_labour_1998_07_19_intl_labour_ofc2">[https://www.un.org/ruleoflaw/files/09604(1998-81-serie-B-special-suppl).pdf "Conclusions on the substance of the case, (item 528, p.140)"] in ''Forced labour in Myanmar (Burma): Report of the Commission of Inquiry...'', July 19, 1998, in ''[[Official Bulletin]],'' vol.LXXXI, 1998, Series B, [[International Labour Office]], retrieved September 21, 2017</ref> റോഹിങ്ക്യകൾക്ക് തങ്ങളുടെ പ്രദേശത്ത് വളരെയധികം കൃഷിചെയ്യുന്നതിനുള്ള ഭൂമി നഷ്ടപ്പെടുന്നു, ഈ ഭൂമി സൈന്യം പിടിച്ചെടുക്കുകയും മ്യാൻമറിലെവിടെ നിന്നെത്തുന്ന ബുദ്ധമതക്കാരായ കുടിയേറ്റക്കാർക്കു നൽകുന്നു.{{Sfn|Crisis Group|2014|p=19}}<ref name="rohingya2">{{cite news|url=http://news.bbc.co.uk/2/hi/asia-pacific/7872635.stm|title=What drive the Rohingya to sea?|author=Jonathan Head|date=5 February 2009|work=BBC News|accessdate=29 July 2012}}</ref>
 
[[ആംനസ്റ്റി ഇന്റർനാഷണൽ]] പറയുന്നതു പ്രകാരം, റോഹിങ്ക്യക്കാർ 1978 മുതൽ സൈനിക ഏകാധിപത്യത്തിൻകീഴിൽ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായിട്ടുണ്ട്, അതിന്റ ഫലമായി അവരിൽ പലരും [[ബംഗ്ലാദേശ്|ബംഗ്ലാദേശിലേക്ക്]] ഓടിപ്പോയിരിക്കുന്നു.<ref name="Amn">{{cite web|url=https://www.amnesty.org/en/library/info/ASA16/005/2004/|title=Myanmar – The Rohingya Minority: Fundamental Rights Denied|accessdate=11 February 2015|date=2004|archiveurl=https://web.archive.org/web/20141213205322/http://www.amnesty.org/en/library/info/ASA16/005/2004|archivedate=13 December 2014|deadurl=yes|author=Amnesty International|df=dmy}}</ref> 2005 ൽ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസംഘടനയുടെ]] അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണർ ബംഗ്ലാദേശിൽനിന്നുള്ള റോഹിങ്ക്യൻ വംശജരെ പുനരധിവാസത്തിനു സഹായിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയെങ്കിലും അഭയാർഥി ക്യാമ്പുകളിലെ മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ ഈ പരിശ്രമത്തിനു ഭീഷണിയായിത്തീർന്നു.<ref>{{cite web|url=http://www.newagebd.com/2005/may/21/front.html#9|title=UNHCR threatens to wind up Bangladesh operations|accessdate=25 April 2007|date=21 May 2005|publisher=New Age BDNEWS, Dhaka|archiveurl=https://web.archive.org/web/20090425140346/http://www.newagebd.com/2005/may/21/front.html|archivedate=25 April 2009|deadurl=yes|df=dmy}}</ref> 2012 ലെ വർഗീയ കലാപത്തിന് ശേഷം 140,000 റോഹിങ്ക്യകൾ IDP അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നു.<ref>{{Cite news|url=http://www.bbc.com/news/world-asia-23077537|title=The unending plight of Burma's unwanted Rohingyas|last=Head|first=Jonathan|date=1 July 2013|work=|access-date=11 February 2015}}</ref> ഐക്യരാഷ്ട്ര സഭ മുൻകൈയെടുത്തു പരിശ്രമിച്ചിട്ടും, 2012 ലെ വർഗീയ ലഹളകളുടേയും മ്യാന്മറിൽ മടങ്ങിയെത്തുമ്പോഴുള്ള പീഡനഭീതികളും കാരണമായി ബംഗ്ലാദേശിലെ റോഹിങ്ക്യ അഭയാർഥികളിൽ ഭൂരിഭാഗവും മ്യാന്മറിൽ മടങ്ങിയെത്തിയില്ല. ബംഗ്ലാദേശിലേക്കുള്ള രോഹിങ്ക്യൻ അഭയാർഥികളുടെ ഒഴുക്കിനു വിരാമമിടുക എന്ന ലക്ഷ്യം മുൻനിറുത്തി ബംഗ്ലാദേശ് ഗവൺമെന്റ് റോഹിങ്ക്യകൾക്കു കൊടുത്തിരുന്ന പിന്തുണയുടെ അളവ് കുറച്ചിരിക്കുന്നു.<ref>{{cite news|url=http://news.bbc.co.uk/1/hi/world/asia-pacific/7019882.stm|title=Asia-Pacific &#124; Burmese exiles in desperate conditions|last=Dummett|first=Mark|date=29 September 2007|publisher=BBC News|accessdate=18 October 2013}}</ref> 2009 ഫെബ്രുവരിയിൽ, കടലിലൂടെ രക്ഷപെടാൻ ശ്രമിച്ച റോഹിങ്ക്യൻ അഭയാർഥികളെ 21 ദിവസങ്ങൾക്കുശേഷം [[മലാക്കാ കടലിടുക്ക്|മലാക്ക കടലിടുക്കിലെ]] [[ആച്ചെനീസ്]] നാവികർ രക്ഷപെടുത്തിയിരുന്നു.<ref>{{cite web|url=http://epaper.kompas.com/|title=Kompas - VirtualNEWSPAPER|accessdate=18 October 2013|date=|publisher=Epaper.kompas.com}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്