"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 134:
മിൻ സോ മോൻ രാജാവ് ബംഗാളിലെ സുൽത്താന് ചില പ്രദേശങ്ങൾ വിട്ടുകൊടുക്കുകയും ആ അദ്ദേഹത്തിന്റെ പരമാധികാരം അംഗീകരിച്ചു കൊടുക്കുകയും ചെയ്തു. രാജകുടുംബത്തിന്റെ വാസൽ പദവിയ്ക്ക് അംഗീകാരം ലഭിച്ചതനുസരിച്ച്, അറഖാനിലെ ബുദ്ധ രാജാക്കന്മാർ ഇസ്ലാമിക സ്ഥാനപ്പേരുകൾ സ്വീകരിക്കുകയും ബംഗാളി സ്വർണ ദിനാർ രാജ്യത്തിനുള്ളിൽ നാണയമായി ഉപയോഗിച്ചുവരുകയും ചെയ്തു. ഒരു വശത്ത് ബർമൻ അക്ഷരമാലയും, മറുവശത്ത് പേർഷ്യൻ അക്ഷരമാലയുമുള്ള സ്വന്തം നാണയങ്ങളും മിൻ സോ മോൻ അച്ചടിച്ചിരുന്നു.{{Sfn|Yegar|2002|p=23}} അരക്കാന്റെ ബംഗാളുമായുള്ള ആശ്രിതാവസ്ഥയ്ക്ക് ആയുസു കുറവായിരുന്നു.
1433 ൽ സുൽത്താൻ ജലാലുദ്ദീൻ മുഹമ്മദ് ഷായുടെ മരണത്തിനു ശേഷം, നരമെയ്ഖ്ലായുടെ പിൻഗാമികൾ ബംഗാൾ ആക്രമിക്കുകയും, 1437 ൽ രാമു ഉപാസിലയും 1459 ൽ ചിറ്റഗോംഗും ആക്രമിച്ചു കീഴടക്കുകയും ചെയ്തു. 1666 വരെ അറഖാൻ ചിറ്റഗോംഗിന്റെ നിയന്ത്രണത്തിലായിരുന്നു. ബംഗാളിലെ സുൽത്താന്മാരിൽ നിന്ന് സ്വാതന്ത്ര്യത്തിന് ശേഷവും, അരക്കാനീസ് രാജാക്കന്മാർ മുസ്ലീം സ്ഥാനപ്പേരുകൾ നിലനിർത്തിയുള്ള സമ്പ്രദായം തുടർന്നിരുന്നു.{{Sfn|Yegar|2002|pp=23–24}} ബുദ്ധമത രാജാക്കന്മാർ ബംഗാൾ സുൽത്താനുമായി സ്വയം താരതമ്യപ്പെടുത്തുകയും, മുഗൾ ഭരണാധികാരികളെ അനുകരിച്ചുള്ള വേഷവിധാനങ്ങൾ ധരിക്കുകയും ചെയ്തു. അവർ രാജഭരണത്തിൻകീഴിലെ അഭിമാനകരമായ സ്ഥാനങ്ങളിൽ മുസ്ലിംകളെ നിയമിക്കുന്നതു തുടരുകയും ചെയ്തു.
| url = https://books.google.com/books?id=P0SlCgAAQBAJ&pg=PA424
| title = Tellings and Texts: Music, Literature and Performance in North India
|