"വൃത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 5:
ഒരു [[തലം|ദ്വിമാനതലത്തിൽ]] കേന്ദ്രബിന്ദുവിൽ നിന്ന് നിശ്ചിത ദൂരത്തിൽ അതേ തലത്തിൽ സ്ഥിതിചെയ്യുന്ന എല്ലാ ബിന്ദുക്കളുടേയും [[ഗണം|ഗണത്തെ]] പ്രതിനിധീകരിക്കുന്ന ജ്യാമിതീയ രൂപമാണ്‌ '''വൃത്തം'''. ഒരു തലത്തിൽ സ്ഥിതി ചെയ്യുന്ന വശങ്ങളില്ലാത്ത ഏക [[ജ്യാമിതീയ രൂപം|ജ്യാമിതീയ രൂപമാണ്‌]] വൃത്തം.വൃത്തം എന്ന പദം പലപ്പോഴും വക്രതയിലുള്ള ബിന്ദുക്കളെ സൂചിപ്പിയ്ക്കുന്നതിലുപരിയായി വൃത്തപരിധിയ്ക്കുള്ളിലെ തലത്തെയാണ് വിവരിയ്ക്കുന്നത്.ഏറ്റവും കുറഞ്ഞ ചുറ്റളവിൽ ഏറ്റവും കൂടിയ [[ഉപരിതല വിസ്തീർണ്ണം]] ഈ രൂപത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ ഒരു പ്രത്യേകതയാണ്‌ [[കിണർ|കിണറിന്റെ]] ആകൃതി വൃത്തത്തിൽ ആകുന്നത്.
 
ദ്വിതല യൂലീഡിയൻയൂക്ലീഡിയൻ രൂപമാണ് വൃത്തം.വൃത്തം [[കോണികങ്ങൾ]] എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു.ഒരു [[വൃത്തസ്തൂപിക]] അതിന്റെ [[അക്ഷം|അക്ഷത്തിന്]] [[ലംബം|ലംബമായ]] [[തലം|തലവുമായി]] യോജിയ്ക്കുമ്പോഴാണ് വൃത്തം ഉണ്ടാകുന്നത്.ഇപ്രകാരം r ആരവും (h,k) കേന്ദ്രവുമായ വൃത്തത്തിന്റെ (x – h)2 + (y - k)2 = r2 എന്ന സമവാക്യം ലഭിയ്ക്കുന്നു.[[ദീർഘവൃത്തം|ദീർഘവൃത്തത്തിന്റെ]] ഒരു പ്രത്യേകരൂപമാണ് വൃത്തം.
 
വൃത്തകേന്ദ്രത്തിൽ നിന്നും വൃത്തപരിധിയിലുള്ള ഏതൊരു ബിന്ദുവിലേയ്ക്കുമുള്ള അകലം തുല്യമായിരിയ്ക്കും.
"https://ml.wikipedia.org/wiki/വൃത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്