"ഇന്ത്യാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60:
'''ഇന്ത്യാന''' (Indiana) വടക്കേ അമേരിക്കയിലെ മദ്ധ്യപടിഞ്ഞാറൻ, ഗ്രേറ്റ് ലേക്ക് മേഖലകളി‍ൽ സ്ഥിതിചെയ്യുന്ന [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] ഒരു സംസ്ഥാനമാണ് . അതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും [[ഇന്ത്യനാപോളിസ്, ഇന്ത്യാന|ഇന്ത്യാനാപോളിസ്]] ആണ്. 1816 ഡിസംബർ 11നു പത്തൊമ്പതാമതു സംസ്ഥാനമായാണ് ഐക്യനാടുകളിൽ അംഗമാകുന്നത്. [[മിഷിഗൻ തടാകം|മിഷിഗൻ തടാക തീരത്താണ്]] ഇന്ത്യാനയുടെ സ്ഥാനം. ഇന്ത്യാനായുടെ അതിരുകൾ വടക്കുകിഴക്ക് മിഷിഗൺ തടാകം, പടിഞ്ഞാറ് [[ഇല്ലിനോയി]], കിഴക്ക് [[ഒഹായോ]], തെക്കും തെക്കുകിഴക്കും [[കെന്റക്കി]], വടക്ക് [[മിഷിഗൺ]] എന്നിങ്ങനെയാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽവച്ച് വലിപ്പത്തിൽ 38ആം സ്ഥാനവും ജനസംഖ്യയിൽ 17ആം സ്ഥാനവുമാണ് ഇന്ത്യാനയ്ക്കുള്ളത്.
 
ഒരു യു.എസ്. പ്രദേശമായിത്തീരുന്നതിനുമുൻപ്, തദ്ദേശീയ ജനതകളുടെയും ചരിത്രപരമായ തദ്ദേശീയ അമേരിക്കൻ ഇന്ത്യക്കാരുടെയും വ്യത്യസ്ത സംസ്കാരങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി ഇൻഡ്യാനയിൽ നിലനിന്നിരുന്നു. ഒരു പ്രദേശമായി സ്ഥാപിതമായതിനു ശേഷം ഇൻഡ്യാനയിലെ കുടിയേറ്റ മാതൃകകൾ കിഴക്കൻ ഐക്യനാടുകളിൽ നിലനിന്നിരുന്ന പ്രാദേശിക സാംസ്കാരിക വിഭജനത്തെ പ്രതിഫലിപ്പിച്ചു. ന്യൂ ഇംഗ്ലണ്ട്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രാഥമികമായി സംസ്ഥാനത്തിൻറെ ഏറ്റവും വടക്കേ ശ്രേണിയിൽ കുടിയേറിയത്. മദ്ധ്യ ഇന്ത്യാനയിൽ മിഡ്-അറ്റ്ലാൻറിക് സംസ്ഥാനങ്ങളിൽനിന്നും സമീപത്തെ ഒഹിയോയിൽനിന്നുള്ള കുടിയേറ്റക്കാരും തെക്കൻ ഇന്ത്യാനയിൽ കെൻറുക്കി, ടെന്നസി തുടങ്ങിയ തെക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുമാണ് വാസമുറപ്പിച്ചത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇന്ത്യാന" എന്ന താളിൽനിന്ന് ശേഖരിച്ചത്