"നളചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
==ഉണ്ണായിവാര്യർ==
 
[[ഉണ്ണായിവാര്യർ|ഉണ്ണായിവാര്യരുടെ]] നളചരിതത്തെ യാഥാസ്ഥിതികരും ഉത്പതിഷ്ണുക്കളുമായ എല്ലാ നിരൂപകന്മാരും ഒന്നുപോലെ പുകഴ്ത്തുന്നു. കവന നൈപുണിയും കലാമർമജ്ഞതയും, ജീവിത തത്ത്വാവബോധവും, നിരീക്ഷണപാടവവും സമഞ്ജസമായി സമ്മേളിച്ചിട്ടുള്ള ഒരു കൃതിയാണത്. പഠിപ്പിക്കുന്തോറും പുതിയ ആശയങ്ങളും, നവനവോല്ലേഖകല്പനകളും, മനുഷ്യ സ്വഭാവവൈചിത്യ്രങ്ങളും, ജീവിതത്തിന്റെ ഗതിവിഗതികളും ഒന്നോടൊന്നു പൊന്തിപ്പൊന്തി വന്ന് സഹൃദയരെ ആനന്ദലഹരിയിൽ ആ കൃതി ആറാടിക്കുന്നു. വായിച്ചു രസിക്കാനും, കണ്ടുരസിക്കാനും, കേട്ടുരസിക്കാനും പറ്റിയ ഒരാട്ടക്കഥയെന്ന നിലയിലും അത് ഉയർന്നുനിൽക്കുന്നു. [[സംഗീതം]], [[സാഹിത്യം]], അഭിനയം എന്നീ മൂന്നു കലകളുടെ സൌന്ദര്യവുംസൗന്ദര്യവും സ്വാരസ്യവും ഹൃദയാവർജകതയും അതിൽ ഒത്തിണങ്ങിയിട്ടുണ്ട്.
 
==കഥകളിപ്പാട്ട്==
"https://ml.wikipedia.org/wiki/നളചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്