"ഗുപ്തസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 122:
കേന്ദ്ര ഭരണം ഒരു മന്ത്രിസഭയുടെ സഹായത്തോടെ ചക്രവർത്തിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഗുപ്തന്മാർ ഈ കേന്ദ്ര ഭരണം നേരിട്ടു നടത്തുകയും അത് ശക്തിപ്പെടുത്തുകയും ചെയ്തു. ചക്രവർത്തി കഴിഞ്ഞാൽ അടുത്ത സ്ഥാനം കിരീടാവകാശിയായ രാജകുമാരനായിരുന്നു. സാധാരണ ഗതിയിൽ മൂത്ത പുത്രനായിരുന്നു കിരീടാവകാശി എന്നാൽ ചില സന്ദർഭങ്ങളിൽ രാജാവിന്റെ ഇഷ്ടം അനുസരിച്ച് ഇളയപുത്രനും കിരീടാവകാശം നല്കപ്പെട്ടു.
 
പലവകുപ്പുകളുടേയും തലവന്മാരായ മന്ത്രിമാരുൾപ്പെടുന്ന ഒരു മന്ത്രിസഭയാണ് ഭരണകാര്യങ്ങളിൽ രാജാവിനെ സഹായിച്ചത്. അതിൽ പ്രധാനിയായ മന്തിയെമന്ത്രിയെ ''മുഖ്യ സചിവൻ'' എന്ന് വിളിച്ചു. മറ്റുദ്യോഗസ്ഥരിൽ പ്രമുഖർ ‘മഹാബലാധികൃതൻ‘, ‘ദണ്ഡനായകൻ‘, ‘മഹാപ്രതിഹരൻ‘, എന്നിവരായിരുന്നു. വിദേശകാര്യം യുദ്ധകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് മഹാസന്ധിവിഗ്രാഹികൻ എന്ന ഉദ്യോഗസ്ഥനായിരുന്നു.
 
''കുമാരമാത്യന്മാർ'', ''അയുക്തന്മാർ'' എന്നീ ഉദ്യോഗസ്ഥന്മാർ കേന്ദ്ര ഭരണവും ചെറിയ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്തിപ്പോന്നത്. പ്രധാനങ്ങളും അപ്രധാനങ്ങളുമായ ഭരണകാര്യങ്ങളും അവർ നടത്തിയിരുന്നു. ഭുക്തികൾ എന്നറിയപ്പെട്ടിരുന്ന സംസ്ഥനങ്ങളുടെ ഭരണം ‘ഉപാരികന്മാർ‘ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്മാരും ചിലപ്പോൾ ''മഹാരാജപുത്രദേവഭട്ടാകരന്മാർ'' എന്നറിയപ്പെട്ട രാജകുമാരന്മാരും നടത്തിപ്പോന്നു. ഓരോ സംസ്ഥാനങ്ങളും ''വിഷയങ്ങൾ'' എന്ന പേരിൽ ജില്ലകളായി തിരിച്ചിരുന്നു. ഓരോ വിഷയത്തിന്റേയും തലവനായി വിഷയപതി എന്ന ഉദ്യോഗസ്ഥനോ മറ്റു ചിലപ്പോൾ രാജാവിന്റെ നേരിട്ടുള്ള മേൽ നോട്ടത്തിൽ കുമാരമാത്യനോ അയുക്തനോ നോക്കി നടത്തി. ഇത് ഇന്നത്തെ ജില്ലാ ഭരണാധികാരിക്ക് സമമാണ്. വിഷയപതിയെ സഹായിക്കാൻ ജില്ലയിൽ നാലു പ്രമുഖർ ഉൾപ്പെട്ട സമിതിയുണ്ടായിരുന്നു. ഓരോ ജില്ലയും ''ഗ്രാമികർ'' എന്നറിയപ്പെട്ടിരുന്ന തലവന്മാരുടെ കീഴിൽ ഗ്രാമങ്ങൾ ആയി വിഭജിക്കപ്പെട്ടിരുന്നു.
 
== സാംസ്കാരിക പുരോഗതി ==
"https://ml.wikipedia.org/wiki/ഗുപ്തസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്