"മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edited infobox
വരി 48:
==ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റി==
 
1991ൽ ശ്രീ ചിത്തിര തിരുനാളിന്റെ മരണത്തിനുശേഷം തിരുവിതാംകൂറിന്റെ ''ഇളയ രാജാവായി'' (സ്ഥാനം മാത്രം) സ്ഥാനമേറ്റു. 2013 ഡിസംബർ 16ന് ശ്രീ ഉത്രാടം തിരുനാളിന്റെ മരണത്തിനുശേഷം മൂലം തിരുനാൾ തിരുവിതാംകൂറിന്റെ 56മത്തെ കിരീടാവകാശിയായി. 2014 ജനുവരി 3നു ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തോട് ചേർന്നുള്ള കലശമണ്ടപത്തിൽ വച്ച് നടന്ന തിരുമുടിക്കലശം എന്ന ചടങ്ങോട് കൂടി അദ്ദേഹം തിരുവിതാംകൂർ രാജകുടുംബത്തിന്റെയും ക്ഷേത്രത്തിന്റെയും സ്ഥാനിയായി ചുമതലയേറ്റു. സ്ഥനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത് ശ്രീ പദ്മനാഭസ്വാമിക്ഷേത്രം തന്ത്രി തരണനെല്ലൂർ നമ്പൂതിരിപാടാണ്. ചടങ്ങുകൾക്ക് ശേഷം മൂലം തിരുനാൾ കുലദൈവമായ ശ്രീ പദ്മനാഭനെ ദർശിച്ചു കാണിക്ക സമർപ്പിച്ചു. ഇനി മുതൽ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ''ആറാട്ട്, പള്ളിവേട്ട'' തുടങ്ങിയ സകല ചടങ്ങുകളുടെയും നേതൃത്വം 64കാരനായ ശ്രീ മൂലം തിരുനാളിനായിരിക്കും. ''അസ്പിൻവാൾ'' കമ്പനിയുടെ ആസ്ഥാനം മംഗലാപുരത്ത് ആയിരുന്നതിനാൽ ശ്രീ രാമവർമ്മയും ഭാര്യ ഗിരിജയും മംഗലാപുരതായിരുന്നു താമസം. അദ്ദേഹം തിരുവനന്തപുരതേയ്ക്കു താമസം മാറ്റുന്നതിനാൽ ആസ്പിൻവാളിന്റെ ഓഫീസും തലസ്ഥാനത് പണിയുവാൻ പോവുകയാണ്. തന്റെ പൂർവികരെപ്പോലെ ശ്രീ രാമവർമ്മയും എന്നും പുലര്ച്ചെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തും എന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ പൂർണ്ണ നാമം '''ഹിസ്‌ ഹൈനെസ്സ് ശ്രീ പദ്മനാഭദാസ വഞ്ചിപാല ശ്രീ രാമവർമ്മമൂലം കുലശേഖരതിരുനാൾ കിരീടപതി മന്നേ സുൽത്താൻ മഹാരാജ രാജരാജ ബഹദൂർ ഷം ഷേർ ജംഗ്, റ്റൈറ്റുലർ മഹാരാജ ഓഫ് ട്രാവൻകൂർരാമവർമ്മ''' എന്നാണ്.<ref>" Moolam Thirunal Anointed As Head Of Travancore Royal House" - http://www.business-standard.com/article/pti-stories/moolam-thirunal-anointed-as-head-of-travancore-royal-house-114010300716_1.html by Press Trust of India , Thiruvananthapuram January 3, 2014</ref>
 
== അവലംബം==
"https://ml.wikipedia.org/wiki/മൂലം_തിരുനാൾ_രാമവർമ്മ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്