"ജീൻ ബാപ്റ്റിസ്റ്റ് ആൻഡ്രേ ഡ്യൂമാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
}}
 
കാർബണിക [[രസതന്ത്രം|രസതന്ത്രത്തിൽ]] വിപ്ലവകരമായ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച [[ഫ്രഞ്ച്]] രസതന്ത്രജ്ഞനായിരുന്നു '''ജീൻ ബാപ്റ്റിസ്റ്റ് ആൻഡ്രേ ഡ്യൂമാ'''. 1800 [[ജൂലൈ]] 14-ന് [[ഫ്രാൻസ്|ഫ്രാൻസിലെ]] ഏലിയാസിൽ [[ജനനം|ജനിച്ചു]]. ഒരു അപ്പോത്തിക്കരിയിൽ നിന്ന് തൊഴിൽ പരിശീലനം നേടിയശേഷം 1816-ൽ അദ്ദേഹത്തോടൊപ്പം [[ജനീവ|ജനീവയിലേക്കുപോയ]] ഡ്യൂമാ ഔഷധശാസ്ത്രം, [[സസ്യശാസ്ത്രം]], രസതന്ത്രം എന്നിവയിൽ ഉപരിപഠനം നടത്തി. രസതന്ത്രപരീക്ഷ ണങ്ങൾ നടത്തുവാൻ ഒരു പ്രാദേശിക [[ഔഷധം|ഔഷധ]] നിർമ്മാണശാലയുടെ ലബോറട്ടറി സംവിധാനങ്ങൾ ഉപയോഗിക്കാൻ ഡ്യൂമായ്ക്ക് അനുമതി ലഭിച്ചു. ചാൾസ് ക്വാങ്ദെ(Charles Coinc-det)യുമായിച്ചേർന്നു നടത്തിയ ചില പരീക്ഷണങ്ങളിലൂടെ ഗോയിറ്റർ ചികിത്സയ്ക്ക് അയൊഡിൻ പ്രയോജനപ്രദമാണെന്ന് ഇദ്ദേഹം കണ്ടെത്തി (1818). 1823-ൽ ഫ്രാൻസിലേക്കു മടങ്ങിപ്പോയ ഡ്യൂമാ എക്കോൾ പോളിടെക്നിക്കിൽപോളിടെൿനിക്കിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1832-ൽ എക്കോൾ പോളിടെക്നിക്കിൽപോളിടെൿനിക്കിൽ ഡ്യൂമായുടെ നേതൃത്വത്തിൽ ആരംഭിച്ച ലബോറട്ടറി, രസതന്ത്ര പഠനത്തിനും ഗവേഷണത്തിനുമുള്ള ഫ്രാൻസിലെ ആദ്യത്തെ പരീക്ഷണശാലയായിരുന്നു.
 
==വിവിധമേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചു==
 
1829-ൽ സോർബോൺ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായ ഡ്യൂമായ്ക്ക് 1841-ൽ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിച്ചു. 1868-ൽ ജോലിയിൽ നിന്നു വിരമിക്കുന്നതുവരെ ഈ പദവിയിൽ തുടർന്നു. ഒരാൾ ഒന്നിലധികം സർവ കലാശാലകളിൽ അധ്യാപനത്തിലേർപ്പെടുക എന്നത് അക്കാലത്തെ പതിവായിരുന്നു.1835 മുതൽ എക്കോൾ പോളിടെക്നിക്കിൽപോളിടെൿനിക്കിൽ പ്രൊഫസർ, 1839 മുതൽ എക്കോൾ ഡി മെഡിസിനിൽ കാർബണിക രസതന്ത്ര വിഭാഗം പ്രൊഫസർ, 1840 മുതൽ ആങ്ങലു ദ് ഷെമിക് എ ദ് ഫിസീക് (Annalus de Chemic et de physique) എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ എന്നീ നിലകളിൽ ഡ്യൂമാ പ്രവർത്തിച്ചിരുന്നു. പിൽക്കാലത്തെ പ്രശസ്തരായ അനവധി രസതന്ത്രജ്ഞർ ഡ്യൂമായുടെ ശിഷ്യഗണത്തിൽപ്പെടുന്നു.
 
ഡ്യൂമായുടെ പഠനങ്ങൾ അവയുടെ ആഴത്തേക്കാളുപരി വ്യാപ്തി കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ലോഹസംസ്കരണം, ഗ്ലാസ് നിർമ്മാണം എന്നീ മേഖലകളിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയങ്ങളാണ്. ചായങ്ങളുടേയും ഔഷധങ്ങളുടേയും ഘടനയും ഗുണധർമങ്ങളും തമ്മിലുള്ള ബന്ധം വിശദമായി പഠിക്കുക വഴി ഈ വ്യവസായങ്ങളുടെ പുരോഗതിക്ക് വിലപ്പെട്ട സംഭാവന നൽകാൻ ഡ്യൂമായ്ക്കു സാധിച്ചു. [[സസ്യങ്ങൾ|സസ്യങ്ങളുടേയും]] [[മൃഗങ്ങൾ|മൃഗങ്ങളുടേയും]] ശരീരശാസ്ത്രത്തിലും നിരവധി പഠനങ്ങൾ നടത്തിയിരുന്നു.
ഒരു സംയുക്തത്തിലുള്ള [[ഹൈഡ്രജൻ|ഹൈഡ്രജനെ]] തുല്യ അളവിലുള്ള [[ഹാലജനുകൾ|ഹാലജനോ]] [[ഓക്സിജൻ|ഓക്സിജനോ]] മറ്റേതെങ്കിലും [[മൂലകം|മൂലകമോ]] കൊണ്ട് ആദേശം ചെയ്യാനാകും എന്നാണ് ഇദ്ദേഹം സിദ്ധാന്തിച്ചത്. ഇതിലൂടെ ബെർസീലിയസിന്റെ രാസസംയോഗ നിയമം (രാസസം യോഗം ഘടകമൂലകങ്ങളുടെ വൈദ്യുതാവസ്ഥയ്ക്കു വിധേയമാണ്) ഖണ്ഡിക്കുകയാണ് ഡ്യൂമാ ചെയ്തത്. ദ്വൈതസങ്കല്പത്തെ അടിസ്ഥാനമാക്കിയാണ് ഡ്യൂമാ പ്രതിസ്ഥാപന സിദ്ധാന്തം ആവി ഷ്കരിച്ചതെങ്കിലും പല പ്രക്രിയകളും പ്രതിഭാസങ്ങളും വിശദീക രിക്കാൻ ദ്വൈതസങ്കല്പം അപര്യാപ്തമാണെന്ന് ഡ്യൂമായ്ക്ക് ബോധ്യമായി. ഒരു തന്മാത്രയെ ധന(+ve) ഋണ(-ve) ധ്രുവീകരണമില്ലാത്ത ഒറ്റ ഘടനയായി കാണുന്ന ഏകീയദർശനം ഡ്യൂമാ പിന്നീട് സ്വീകരിച്ചു. ചാൾസ് ഗെർഹാർറ്റ്ഡ്, അഗസ്റ്റേ ലോറന്റ് എന്നിവർക്ക് ''പ്രരൂപ സിദ്ധാന്തം'' (theory of types) ആവിഷ്കരിക്കാൻ പ്രേരകമായത് ഡ്യൂമായുടെ ഈ ആശയമാണ്. മാത്രമല്ല, [[കാർബൺ|കാർബണിക]] രസതന്ത്രത്തിൽ വർഗീകരണത്തിനും സിദ്ധാന്തങ്ങളുടെ പുനഃപരിശോധനയ്ക്കും വ്യക്തമായ കാഴ്ചപ്പാടു നൽകാനും ഡ്യൂമായുടെ ആശയങ്ങൾ സഹായകമായി. ഈ ദിശയിലുള്ള പഠനങ്ങൾക്കു പുറമേ, ചില കാർബണിക സംയുക്തങ്ങൾ വേർതിരിക്കുന്നതിലും ഡ്യൂമാ വിജയിച്ചു. ഉദാ. ആന്ത്രസീൻ (1831), ക്ലോറോഫോം (1834). കാർബണിക സംയുക്തങ്ങളിലെ നൈട്രജന്റെ പരിമാണാത്മക വിശ്ലേഷണത്തിനുള്ള ഒരു മാർഗം, [[കർപ്പൂരം|കർപ്പൂരത്തിന്റെ]] ഫോർമുല (1832) തുടങ്ങിയവയും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. യൂജീൻ-മെൽകോയർ പെട്രിഗോയുമായി ചേർന്ന് മീഥൈൽ ആൽക്കഹോൾ വേർതിരിക്കുകയും (1834) ആൽക്കഹോളുകളുടെ സമവർഗശ്രേണി ആവിഷ്കരിക്കുകയും ചെയ്തത് ഡ്യൂമായുടെ മറ്റൊരു നേട്ടമാണ്.
 
1849-ൽ ദേശീയ അസംബ്ലി അംഗമായ ഡ്യൂമാ പിൽക്കാലത്ത് സെനറ്റർ, പാരിസ് സിറ്റി കൗൺസിൽ പ്രസിഡന്റ് എന്നീ സ്ഥാന ങ്ങളും വഹിച്ചിട്ടുണ്ട്. 1884 [[ഏപ്രിൽ]] 10-ന് ഡ്യൂമാ കാനിൽ അന്തരിച്ചു.
 
==അവലംബം==
 
{{സർവ്വവിജ്ഞാനകോശം|ഡ്യൂമാ,_ജീ{{ൻ}}_ബാപ്റ്റിസ്റ്റ്_ആ{{ൻ}}ഡ്രേ_(1800_-_84)|ഡ്യൂമാ, ജീൻ ബാപ്റ്റിസ്റ്റ് ആൻഡ്രേ (1800 - 84)}}
 
 
[[വർഗ്ഗം:1800-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1884-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂലൈ 14-ന് ജനിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 10-ന് മരിച്ചവർ]]
 
[[വർഗ്ഗം:രസതന്ത്രജ്ഞർ]]
[[വർഗ്ഗം:കോപ്ലി മെഡൽ നേടിയവർ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2602119" എന്ന താളിൽനിന്ന് ശേഖരിച്ചത്