"ബോറിസ് യെൽത്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
| signature=Yeltsin signature.jpg
}}
'''ബോറിസ് നിക്കൊളായേവിച്ച് യെത്സിൻ''' (യെൽസിൻ) (റഷ്യനിൽ :Бори́с Никола́евич Е́льцин (ഉച്ചാരണം: ബൊരീസ് നിക്കൊളായേവിച്ച് യെൽച്ചിൻ) (ജനനം: 1931 ഫെബ്രുവരി 1– മരണം 2007 ഏപ്രിൽ 23)1991 മുതൽ 1999 സ്ഥാനമൊഴിയുന്നതുവരെ [[റഷ്യൻ ഫെഡറേഷൻ|റഷ്യൻ ഫെഡറേഷന്റെ]] പ്രസിഡന്റായിരുന്നു. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയന്റെ]] കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ആ രാജ്യത്തിന്റെ തന്നെയും പതനത്തിൽ നിർണ്ണായക പങ്കു വഹിക്കുകയും, അതിനുശേഷം അധികാരത്തിൽ വന്ന് നാടകീയമായ എട്ടു വർഷക്കാലത്തെ ഭരണത്തിൽ വലിയ രാഷ്ട്രീയ പരിവർത്തനത്തിന്‌ അടിസ്ഥാനമിടുകയും ചെയ്തതായാണ്‌ അദ്ദേഹത്തിന്റെ സംഭാവന. ജനാധിപത്യ റഷ്യയുടെ ആദ്യത്തെ പ്രസിഡന്റ്‌ എന്ന നിലയിലാണ്‌ ബോറിസ്‌ യെൽത്സിനെ ചരിത്രം അറിയുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ അന്ത്യം കുറിച്ചത്‌ മിഖായേൽ ഗോർബച്ചേവിന്റെ ഗ്ലാസ്ത്‌നോസ്തും പെരിസ്ത്രോയിക്കയുമായിരുന്നെങ്കിൽ ആ ശവപ്പെട്ടിയിലെ അവസാനത്തെ ആണി യെൽത്സിന്റേതായിരുന്നു. 1991 ആഗസ്തിൽ അന്നത്തെ കെ.ജി.ബി മേധാവി സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ അട്ടിമറി ശ്രമം ചെറുക്കാൻ നിർത്തിയിട്ട ടാങ്കിനു മുകളിൽ കയറി നിന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. ഒരു സോവിയറ്റ്‌ നേതാവിന്‌ കഴിയാത്ത ജനപിന്തുണ അന്ന അദ്ദേഹത്തിന്‌ ലഭിച്ചു. എന്നാൽ റഷ്യൻ സാമ്പത്തിക വ്യവസ്ഥ സ്വകാര്യവത്‌കരണത്തിനു തുറന്നിട്ടുകൊടുത്തപ്പോൾ ലക്ഷക്കണക്കിന്‌ സാധാരണക്കാർ ദരിദ്രരായിത്തീർന്നു. ഒരേ സമയം ജനനായകനും മദ്യപാനിയായ പ്രതിനായകനുമായി അദ്ദേഹം അറിയപ്പെട്ടു. <ref> [http://www.mhsource.com/exclusive/yeltsin.html ''എമ്മെച്ച് സോഴ്സിൽ യെൽസിനെക്കുറിച്ച്, മാർട്ടിൻ എബ്ബൺ എഴുതിയ '''വി.ഐ.പി. ഡിപ്രഷൻ''' എന്ന ലേഖനം'' ശേഖരിച്ചത് 2007-04-24]</ref> യുവനേതൃനിരയിലെ പലരെയും പ്രധാനമന്ത്രി പദത്തിലേക്കുയർത്തി പരീക്ഷിച്ച ശേഷമാണ് 1999ൽ വ്ളാഡിമിർ പുടിനെ അധികാരമേൽപ്പിച്ചു യെൽസിൻ പടിയിറങ്ങിയത്. യെൽസിൻ ബാക്കിവച്ച ശുഭപ്രതീക്ഷകളിൽ ഇനി അധികം ബാക്കിയില്ലെന്ന പുടിൻ വിമർശകരുടെ ആരോപണം ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മരണം. 2007 ഏപ്രിൽ 23 ന് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു. <ref> {{cite news |title = ബോറിസ് യെസ്ത്സിൻ ചരിത്രത്തിലേക്ക്|url = http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam%20News&contentId=2332991&contentType=EDITORIAL&BV_ID=@@@|publisher =[[മലയാള മനോരമ]] |date = 2007-04-23 |accessdate =2007-04-24 |language =മലയാളം}} </ref>
 
== ആദ്യകാലം ==
[[റഷ്യ|റഷ്യയിലെ]] [[ഉറാൽ]] മലകൾക്കടുത്തുള്ള [[താലിത്സ്കി]] ജില്ലയിലെ [[സ്വെർദ്ലോവ്സ്ക്]] എന്ന പ്രവിശ്യയിലെ [[ബുട്കാ]] എന്ന ഗ്രാമത്തിലാണ്‌ ബോറിസിന്റെ ജനനം. 1931 ഫെബ്രുവരി ഒന്നിൻ പിതാവ് [[നിക്കൊളായി]] യെൽസിനും മാതാവ് [[ക്ലാവ്ഡിയ]] വാസിലിയേവ്നക്കും മകനായി കുഞ്ഞ് ബോറിസ് ജനിച്ചു. പിതാവ് [[1934]] ല് സോവിയറ്റ് ബഹിഷ്കരണ സമരങ്ങളിൽ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ടു. അമ്മ ഒരു തയ്യൽ കടയിൽ തുന്നൽക്കാരിയായിരുന്നു. അച്ഛൻ മൂന്നു വർഷത്തിനുള്ളിൽ ജയ്യിൽ മോചിതനായെങ്കിലും കാഅര്യമായ ജ്ഒലിയൊന്നും ലഭിച്ചില്ല. പിന്നീട് അദ്ദേഹം ദിവസക്കൂലിക്ക് പണിയെടുക്കുകയായിരുന്നു.
 
അദ്ദേഹം പുഷ്കിൻ ഹൈസ്കൂൾ, ഉറാൽ പോളിടെക്നിക്പോളിടെൿനിക് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. അദ്ദേഹം നിർമ്മാണ മേഖലയിലാണ് ബിരുദം എടുത്തത്. അദ്ദേഹത്തിന്റെ ബിരുദ-സൈദ്ധാന്തിക പ്രവർത്തനം ടെലിവിഷൻ ടവർ എന്ന വിഷയമായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് അന്നത്തെ ചെമ്പടയുടെ സൈന്യശേഖരത്തിൽ ഒളിച്ചുകടന്ന്ന് ഗ്രനേഡും മറ്റും മോഷ്ടിക്കുകയും അവയെ പിരിച്ച് പഠിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം ഉണ്ടായി കയിലെ ഒന്നുരണ്ടും വിരലുകൾ നഷ്ടപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്. <ref> http://www.acs.brockport.edu/~dgusev/Russian/bybio.html </ref> അദ്ദേഹം പഠനത്തിനുശേഷം പന്ത്രണ്ട് വിവിധ നിർമ്മാണ മേഖലകളിൽ പ്രാവീണ്യം നേടി. അതിനുശേഷം മാത്രമേ അദ്ദേഹം ഫോറ്മാനായി ജോലി സ്വീകരിച്ചുള്ളൂ.
 
[[1955]] മുതൽ [[1957]] വരെ അദ്ദേഹം ഉറാലിൽ തന്നെയുള്ള യാഴ്ഗോർസ്ട്രോയ് എന്ന ഒരു കെട്ടിട നിർമ്മാണ കമ്പനിയിൽ പ്രവർത്തിച്ചു. [[195]]ല് അദ്ദേഹം നയീന ലോസിഫോവ്ന ഗിരീന എന്ന കുട്ടുകാരിയെ വിവാഹം കഴിച്ചു. [[1957]] യെലെന എന്നും [[1959]] തത്യാന എന്നും രണ്ട് പെൺകൂട്ടികൾ ജനിച്ചു. [[1961]] ൽ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ (സി.പി.എസ്.യു.) ചേർന്നു.ഇതോടെ അദ്ദേഹത്തിന്റെ ജോലി അഭിവൃദ്ധി പ്രാപിച്ചു തുടങ്ങി. [[1963]]ല് സ്വെർദ്ലോവ്സ്കിലേക്ക് ജോലിക്കയറ്റത്തോടെ സ്ഥലം മാറ്റപ്പെട്ടു. [[1963]] ല് അദ്ദേഹം ചീഫ് എൻ‍ജിനീയറായി. [[1965]] ൽ ജില്ലയുടെ ഭവനനിർമ്മാണ വിഭാഗത്തിന്റെ തലവനായി.
വരി 28:
== [[കമ്യൂണിസ്റ്റ്]] പ്രസ്ഥാനത്തിൽ ==
[[പ്രമാണം:ChurchOn Blood.jpg|250px|thumb| രക്തത്തിൽ നിർമ്മിച്ച പള്ളി- ഇപ്പാത്തിയ്യേവ് കൊട്ടാരം നിന്നീരുന്ന സ്ഥലത്താണിത്]]
[[1968]] അദ്ദേഹം സ്വെർദ്ലോവ്സ്ക് ജില്ലാ പാർട്ടി സമിതിയുടെ നിർമ്മാണ പ്രവർത്തനത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. [[1975]] ൽ അദ്ദേഹം ഇതേ സമിതിയുടെ തന്നെ സെക്രട്ടറി തലം വരെ എത്തിയിരുന്നു. [[1976]] ൽ സ്വെർദ്ലോവ്സ്ക് ജില്ലാ പാർട്ടി കേന്ദ്ര സമിതിയുടെ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കുറഞ്ഞ കാലം കൊണ്ട് അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങൾ ശ്രദ്ധിക്കപ്പെട്ടു. <ref> {{cite news |title =Timeline of Boris Yeltsin's Life and Care |url = http://www.infoplease.com/spot/yeltsintimeline1.html |publisher =[[ഇൻഫോപ്ലീസ്]] |date = 2006|accessdate =2007-04-23 |language =ഇംഗ്ലീഷ് }} </ref>
[[1978]] ൽ യെത്സിൻ [[ക്രെംലിൻ|ക്രെംലിനിൽ]] നിന്നുള്ള നിർദ്ദേശ പ്രകാരം സാർ ചക്രവർത്തിമാർ താമസിച്ചിരുന്നതും അവസാനത്തെ സാർ ചക്രവർത്തിയുമായ നിക്കോളാസ് രണ്ടാമന്റെ കുടുംബത്തെയൊട്ടാകെ ബോൾഷെവിക്കുകൾ വധിച്ചതുമായ '''ഇപ്പത്തിയ്യേവ് വീട്''' എന്ന കെട്ടിടം രായ്ക്ക്ഉ രാമാനം തകർത്തു. പിന്നീട് ആ സ്ഥലത്ത് രക്തത്തിൽ നിർമ്മിച്ച പള്ളി എന്നു പേരിൽ പ്രശസ്ത്മായ ഒരു പള്ളി പണികഴിക്കപ്പെട്ടു.
 
[[1985]] ഏപ്രിലിൽ അദ്ദേഹം [[മോസ്കോ]] നഗരത്തിലേക്ക് മാറിത്താമസിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരവധി നിർമ്മാണ മേഖലകളിൽ അദ്ദേഹം ഉയർന്ന സ്ഥാനങ്ങൾ അലങ്കരിച്ചു. ഡീസംബർ 24 ന് അദ്ദേഹം മോസ്കോ നഗര സമിതിയുടെ പ്രധാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/965|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 720|date = 2011 ഡിസംബർ 12|accessdate = 2013 ഏപ്രിൽ 10|language = [[മലയാളം]]}}</ref>. അദ്ദേഹം സെക്രട്ടറിയായിരുന്ന കാലത്ത് മോസ്കോ നഗരത്തിലെ അർബാറ്റ് എന്ന ഒരു ചരിത്രപ്രസിദ്ധമായ ചെറുപട്ടണം പുനരുദ്ധരിച്ചു. അദ്ദേഹം പിന്നീട് [[പോളിറ്റ് ബ്യൂറോ]] അംഗമാക്കപ്പെട്ടു. അന്നത്തെ പ്രസിഡന്റ് [[മിഖായേൽ ഗോർബച്ചേവ്|ഗോർബച്ചേവിന്റെ]] പിന്തുണ അദ്ദേഹത്തിന്‌ ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.
 
[[1987]] ഒക്ടോബറിൽ [[മിഖായേൽ ഗോർബച്ചേവ്|ഗോർബച്ചേവിന്റെ]] [[ഗ്ലാസ്ത്നോസ്ത്]], [[പെരിസ്ട്രോയിക്ക]] എന്നീ ഭരണ പരിഷ്കാരങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ്‌ നീങ്ങുന്നതെന്ന് അദ്ദേഹം ഒരു പ്ലീനറി മീറ്റിങ്ങിൽ നിശിതമായി വിമർശിച്ചു. ഇതിന്റെ ഫലമായി യെൽസിന്‌ പോളിറ്റ് ബ്യൂറോ പദവി നഷ്ടപ്പെട്ടു. എന്നാൽ അടുത്ത വർഷം അദ്ദേഹം നിർമ്മാണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി തിരിച്ചെത്തി. സംസ്ഥാനത്തിന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ പദവിയും ലഭിച്ചു.
 
== കമ്യൂണിസത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് ==
[[1989]] മാർച്ച് മാസം യെൽസിന്റെ ജീവിതത്തിൽ വഴിത്തിരിവായ വർഷമാണ്‌. യു.എസ്.എസ്.ആർ. ചരിത്രത്തിലാദ്യമായി നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ അദ്ദേഹം ജനങ്ങളുടെ പ്രതിനിധി സഭയിലേക്ക് മോസ്കോവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ചെലവു ചുരുക്കൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. അദ്ദേഹത്തിന്‌ യു.എസ്.എസ്.ആർ. സുപ്രീം സോവിയറ്റിൽ സ്ഥാനം ലഭിക്കുകയും പിന്നീട്. അദ്ദേഹം മറ്റു പ്രതിനിധികളുടെയുമെല്ലാം നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സഭ മാനുഷികാവകാശങ്ങൾക്കായും ജനാധിപത്യവത്കരണത്തിനായും പോരാടിയിരുന്നു.
 
[[1990]] മേയിൽ അദ്ദേഹം റഷ്യൻ ഫെഡറേറ്റിവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ സുപ്രീം സോവിയറ്റിന്റെ സഭാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. അതിനുള്ളിൽ അദ്ദേഹം [[മിഖായേൽ ഗോർബച്ചവ്]] തുടങ്ങിയ കമ്യൂണിസ്റ്റ് യാഥാസ്ഥിതികരുടെ കടുത്ത വിമർശകൻ എന്ന് പേരെടുത്തിരുന്നു. യെൽസിന്റെ അഭിപ്രായം, ഗോർബച്ചേവിന്റെ ഗ്ളാസ്ത്നോസ്തും [[പെരിസ്ത്രോയിക്ക]]യും പ്രവർത്തനങ്ങൾ ത്വരിതമാക്കുകയും ക്രെംലിൻ കൊട്ടാരത്തിൽ നിന്ന് അധികാരങ്ങൾ കൂടുതലും റിപ്പബ്ളിക്കിലേക്ക് മാറ്റുകയും വേണം എന്നായിരുന്നു. [[1990]] ജൂൺ 12 ന് റഷ്യൻ ഫെഡറേഷൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ജൂലൈയിൽ യെൽസിൻ [[കമ്യൂണിസ്റ്റ് പാർട്ടി]] വിട്ടു.
 
ഓഗസ്റ്റ് മാസത്തിൽ ഗോർബച്ചേവും യെൽസിനും സം‌യുക്തമായി റഷ്യയുടെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളും അധികാരങ്ങളും വിഭാവനം ചെയ്യുന്ന ഒരു രേഖയിൽ ഒപ്പു വച്ചു. റഷ്യൻ സാമ്പത്തിക വിദഗ്ദ്ധരായ ഗ്രിഗറി യാവ്ലിൻസ്കിയും സ്റ്റാനിസ്ലാവ് ഷത്താലിനും ചേർന്ന് തയ്യാറാക്കിയ ഇത് '''500 വർഷങ്ങൾ''' എന്നാണ്‌ അറിയപ്പെട്ടത്. ഇത് പ്രകാരം [[ക്രെംലിൻ]] കൊട്ടാരവും പുതുതായി രൂപവത്കരിച്ച റിപ്പബ്ലിക്കും തമ്മിൽ അധികാര വികേന്ദ്രീകരണത്തിന്‌ ഒരു സമവാക്യം രൂപവത്കരിക്കപ്പെട്ടു. എന്നാൽ ഗോർബച്ചേവ് ഏകപക്ഷീയമായി തന്റെ പിന്തുണ പിൻ‌വലിച്ചു, അഞ്ഞൂറ് വർഷങ്ങൾ പ്രാവർത്തികമായില്ല. ഇതോടെ യെൽസിൻ ഗോറ്ബച്ചേവിന്റെ രാജിക്കായി മുറവിളി കൂട്ടി. അടുത്ത വർഷം ജനുവരിയിൽ ഗോർബച്ചേവ് മദ്ധ്യസ്ഥതക്ക് ശ്രമിച്ചു. ഇത് പ്രകാരം നോവോ-ഓഗരേവോയിൽ മദ്ധ്യസ്ഥ സംഭാഷണങ്ങൾ ആരംഭിച്ചു. എന്നാൽ ഇതെങ്ങുമെത്തിയില്ല. താമസിയാതെ തിർഞ്ഞെടുപ്പിനുള്ള സമയമായി. യെൽസിൻ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.
"https://ml.wikipedia.org/wiki/ബോറിസ്_യെൽത്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്