"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[കേരളം|കേരള]]ത്തിലെ [[കണ്ണൂർ]] ജില്ലയിലെ ഒരു പട്ടണമാണ് '''മട്ടന്നൂർ'''. കണ്ണൂർ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റർ കിഴക്കായി ആണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. കൂടാതെ ഇതൊരു മൂന്നാം ഗ്രേഡ് നഗരസഭയുമാണ്.
 
[[കണ്ണൂർ]], [[തലശ്ശേരി]], [[ഇരിട്ടി]] എന്നിവയെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. [[ബാംഗ്ലൂർ]]-[[കണ്ണൂർ]] [[അന്തർ സംസ്ഥാന പാത]] ഇതു വഴി കടന്നുപോകുന്നു. കണ്ണൂരിനെ [[കുടക്|കൂർഗ്ഗ്]] (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് ഇത്. [[മട്ടന്നൂർ മഹാദേവ ക്ഷേത്രം|മട്ടന്നൂർ മഹാദേവ ക്ഷേത്ര]]ത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്.
 
[[കണ്ണൂർ|കണ്ണൂരിൽ]] പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന [[കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം|അന്താരാഷ്ട്ര വിമാനത്താവളം]], മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പ് എന്ന സ്ഥലത്ത് ആണ്.
 
നഗര വൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച [[നെല്ല്|നെൽ]]പ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള [[വെമ്പടി]]ക്ക് അടുത്ത [[കന്യാവനം|കന്യാവനങ്ങൾ]] പ്രശസ്തമാണ്.
[[File:Mattannur Mahadeva Temple, Kerala1.JPG|thumb|മട്ടന്നൂർ മഹാദേവക്ഷേത്രം ]]
 
== പ്രശസ്ത വ്യക്തികൾ ==
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
*പഴശ്ശിരാജാ എൻ.എസ്.എസ് കോളേജ് വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.
*മട്ടന്നൂർ പോളിടെക്നിക്പോളിടെൿനിക് കോളേജ് മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതിചെയ്യുന്നു.
*മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ മട്ടന്നൂർ ഇരിട്ടി റോഡിൽ സ്ഥിതി ചെയ്യുന്നു. അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയമാണ് ഇത്.
*മട്ടന്നൂർ ഗവ.യു.പി.സ്കൂൾ മട്ടന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. മികച്ച പഠനസൗകര്യങ്ങളുള്ള ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.
<references/>
{{Kannur district}}
{{Kannur-geo-stub}}
 
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ പട്ടണങ്ങൾ]]
 
 
{{Kannur-geo-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2602083" എന്ന താളിൽനിന്ന് ശേഖരിച്ചത്