"ഗൗതമബുദ്ധൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (103.38.15.76 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും, മനുഷ്യന്റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ്‌ ഈ ദുഃഖങ്ങൾക്കു കാരണം എന്നും ബുദ്ധൻ പഠിപ്പിച്ചു. ഈ ആഗ്രഹങ്ങളെ ബുദ്ധൻ ''തൻഹ'' എന്നു വിളിച്ചു. എല്ലാ കാര്യങ്ങളിലും മിതത്വം പുലർത്തി ഈ ആഗ്രഹങ്ങളിൽ നിന്നും മോചനം നേടണമെന്നും അദ്ദേഹം ഉപദേശിച്ചു<ref name=ncert6-7/>.
 
മൃഗങ്ങൾ ഉൾപ്പെടെയുള്ള സഹജീവികളോട് ദയ കാണിക്കണമെന്നും അവരുടെ ജീവനെ ബഹുമാനിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. ജീവിതത്തിൽ മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളുടെ ഹലംഫലം, അവ നല്ലതോ ചീത്തയോ ആയാലും, അവ ഈ ജീവിതത്തിലും വരും ജന്മങ്ങളിലും അവനെ ബാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.
 
തന്റെ ചിന്തകൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിന്‌ സാധാരണ ജനങ്ങളുടെ സംസാരഭാഷയായിരുന്ന [[പ്രാകൃത്|പ്രാകൃതഭാഷയിലായിരുന്നു]] ഗൗതമബുദ്ധൻ തന്റെ പ്രഭാഷണങ്ങൾ നടത്തിയിരുന്നത്. തന്റെ ഭാഷണങ്ങൾ അതേപടി ഉൾക്കൊള്ളുന്നതിനു പകരം അതിനെപ്പറ്റി ചിന്തിച്ച് വിലയിരുത്താനും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു<ref name=ncert6-7/>.
1,422

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2601975" എന്ന താളിൽനിന്ന് ശേഖരിച്ചത്