"മണികണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
=== സ്വഭാവം ===
വല്ലപ്പോഴും ഒറ്റക്കോ ജോഡികളായോ കാണപ്പെടാറുണ്ടെങ്കിലും സാധാരണയായി മണികണ്ഠനെ കാണുക ഫലങ്ങൾ ആഹരിക്കുന്ന മറ്റു കിളികളോടൊപ്പം ചെറു കൂട്ടങ്ങളായിട്ടാണ്.വലിയ മരങ്ങളെക്കാൾ പൊന്തകളോടാണ് കൂടുതൽ ഇഷ്ടം- കാട്ടരുവികളുടെ ഓരത്തുള്ളതും ലതാവൃതവുമാണെങ്കിൽ അത്യുത്തമം.
 
=== പ്രജനനം ===
പ്രജനന കാലം മാർച്ച് മുതൽ മെയ് വരെയാണ്. ബുൾബുളുകളുടെ തനതു ശൈലിയിൽ ഒരു കപ്പ് പോലെ ആണ് കൂടുകൾ ഉണ്ടാക്കുന്നത്. 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ ഏതെങ്കിലും കുറ്റിച്ചെടിയിൽ ശ്രദ്ധയോടെ പണിതതാകും കൂട്. കൊഴിഞ്ഞ ഇലകൾ കൊണ്ട് നിർമ്മിച്ച കൂട് എട്ടുകാലി വലയും വീതിയേറിയ പുൽത്തണ്ടുകളും കൊണ്ട് തുന്നികൂട്ടിയിരിക്കും. കൂടിന്റെ ഉള്ള് നനുത്ത പുല്ലുകൾ കൊണ്ട് പൊതിഞ്ഞിട്ടുണ്ടാകും. മഞ്ഞ നിറം കലർന്ന പാഴിലകൾ കൂടു നിർമ്മാണത്തിൽ ഉപയോഗിക്കുന്നതിനു പക്ഷി പ്രത്യേക താല്പര്യം പ്രകടിപ്പിക്കുന്നു. സാധാരണയായി 2 മുട്ടകൾ ഇടുന്നു. ജൂൺ മാസത്തോടെയാണ് കുഞ്ഞുങ്ങൾ പൊതുവെ വിരിഞ്ഞിറങ്ങുക. 
"https://ml.wikipedia.org/wiki/മണികണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്