"മണികണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

taxon data added
No edit summary
വരി 1:
{{Speciesbox|taxon=Pycnonotus gularis|authority=([[John Gould|Gould]], 1836)|image=Flame-throated bulbul.jpg|image_caption=Flame-throated bulbul at [[Dandeli]], India|status=LC|status_system=IUCN3.1|status_ref=<ref>{{IUCN|id=103826116 |title=''Pycnonotus gularis'' |assessor=BirdLife International |assessor-link=BirdLife International |version=2016.3 |year=2016 |accessdate=11 March 2017}}</ref>|synonyms=* ''Brachypus gularis'' * ''Pycnonotus melanicterus gularis''}}നമ്മുടെ കാടുകളിൽ കണ്ടുവരുന്ന എല്ലാവർക്കും താല്പര്യം ഉള്ളവാകുന്ന ഒരു പക്ഷിയാണ്‌ മണികണ്ഠൻ .പശ്ചിമ ഘട്ടത്തിലെ ഒരു പ്രാദേശിക പക്ഷിയാണ്‌ ഇത് .ഇവയുടെ പ്രിയപ്പെട്ട വാസസ്ഥലങ്ങൾ ഇലപൊഴിയും കാടുകളും നട്ടുവളർത്തിയ വനങ്ങളുമാണ്. എന്നാൽ ഈർപ്പമുള്ള നിത്യഹരിത വനങ്ങളും ചോലക്കാടുകളും ഇവ ഒഴിവാക്കാനിഷ്ടപ്പെടുന്നു. ദക്ഷിണ മഹാരാഷ്ട്ര മുതൽ കന്യാകുമാരി വരെ ഇവ വ്യാപിച്ചിരിക്കുന്നു.
 
=== രൂപവിവരണം ===
മിക്ക ബുൾബുളുകളെയും പോലെ മണികണ്ഠനെ ശ്രദ്ധേയമാക്കുന്നത് അതിന്റെ വർണ്ണപകിട്ടാണ്. നാട്ടുബുൾബുളിനോളം വലിപ്പവും ആകൃതിയിൽ ഒട്ടേറെ സാമ്യവുമുള്ള കാട്ടുബുൾബുൾ  ആണിത്.തലയിൽ ശിഖയില്ല. തലയും പിൻ കഴുത്തും തലയുടെയും മുഖത്തിന്റെയും പാർശ്വഭാഗങ്ങളും കറുപ്പാണ്. തൊണ്ട തീജ്വാലയുടെ നിറമാർന്ന ഓറഞ്ച് ആണ്. ഈ കടും നിറമാണ് പക്ഷിയുടെ പേരിനാധാരം. പുറം ചിറകുകൾ, വാൽ എന്നിവയെല്ലാം മഞ്ഞ കലർന്ന ഇളം പച്ചയും ചിറകുകളുടെ പിൻപകുതി തവിട്ടു നിറവും ദേഹത്തിന്റെ അടിഭാഗം ശോഭയുള്ള മഞ്ഞയുമാണ്. വാലഗ്രങ്ങൾ മങ്ങിയ വെള്ള നിറത്തിൽ കാണപ്പെടുന്നു. മിന്നുന്ന കറുത്ത തലയിൽ വിളറിയ മഞ്ഞ നിറത്തിൽ കാണപ്പെടുന്ന കൺപടലം വേറിട്ട് നിൽക്കുന്നു. കൊക്കിന്റെ നിറം കറുപ്പാണ്. കാലുകൾ ചാര നിറമോ തവിട്ടോ ആയിരിക്കും. ആണിന്റെയും പെണ്ണിന്റെയും നിറങ്ങൾ വ്യത്യാസമില്ല.
 
പക്ഷിയുടെ പാട്ട് കാതിനു ഇമ്പമേറിയതാണ്. ഉച്ച ശ്രുതിയിൽ ഉള്ള പാട്ട് സംഗീതാത്മകവും ഇടമുറിഞ്ഞതുമാണ്. സാധാരണ കരച്ചിലുകൾ അടക്കി പിടിച്ച 'പ്രിറിറ്റ്'  ശബ്ദമോ വ്യക്തമായ ആരോഹണ സ്വഭാവമുള്ള 'പ്രിറ്റ്' ശബ്ദമോ ആയിരിക്കും.
"https://ml.wikipedia.org/wiki/മണികണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്