"ആന്ദ്രിയ പല്ലാഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
പതിനാറാം നൂറ്റാണ്ടിൽ [[വെനീസ് റിപ്പബ്ലിക്]] പ്രവർത്തനകേന്ദ്രമാക്കിയ ഇറ്റാലിയൻ വാസ്തുശിൽപ്പിയായിരുന്നു '''ആന്ദ്രിയ പല്ലാഡിയോ'''. പുരാതന യവന റോമൻ ശൈലിയിലുള്ള കെട്ടിടങ്ങളുടെ പുനരാവിഷ്കരണത്തിന് ഇദ്ദേഹം വഴിതെളിച്ചു. പുരാതന റോമൻ വാസ്തുശിൽപിയായിരുന്ന [[വിട്രൂവിയസ്|വിട്രൂവിയസിൻ്റെ]] ശൈലിയെ പിന്തുടർന്ന പല്ലാഡിയോയെ വാസ്തുകലാചരിത്രത്തിലെ അഗ്രഗണ്യരിലൊരാളായി കണക്കാക്കുന്നു. ഇദ്ദേഹത്തിൻ്റെ മാതൃകയിലുള്ള കെട്ടിടനിർമ്മാണശൈലിയെ [[പല്ലാഡിയൻ ശൈലി]] എന്ന് വിളിക്കുന്നു.
 
ആന്ദ്രിയ ഡി പീറ്റ്രോ ഡെല്ലെ ഗൊണ്ടോല എന്നായിരുന്നു പല്ലാഡിയോയുടെ ആദ്യനാമം. 1508ൽ പാദുവയിൽ ജനിച്ച അദ്ദേഹം ഒരു കൽപ്പണിക്കാരനായാണ് ജീവിതമാരംഭിച്ചത്. 1524-ൽ ജന്മസ്ഥലത്തുനിന്ന് വെനീസിലെ [[വിസെൻസയിലെത്തിവിസെൻസ]]യിലെത്തി. അവിടെവച്ച് [[ജിയാൻജോർജിയോ ട്രിസിനോ]] എന്ന പ്രഭുവുമായി ചങ്ങാത്തത്തിലായി. ആന്ദ്രിയയുടെ കഴിവുകളിൽ ആകൃഷ്ടനായ ട്രിസിനോ, അദ്ദേഹത്തെ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും കണക്കും ജ്യാമിതിയും പഠിപ്പിക്കുകയും ചെയ്തു. ട്രിസിനോയോടൊപ്പം റോം നഗരവും അവിടത്തെ പുരാതനനിർമ്മിതകളും സന്ദർശിക്കാനും ആന്ദ്രിയക്കായി. ഗ്രീക്ക് ദേവതയായ പല്ലാസ് അഥീനയുടെ സ്മരണാർത്ഥത്തിലുള്ള പല്ലാഡിയോ എന്ന പേര് ആന്ദ്രിയക്ക് സമ്മാനിച്ചതും ട്രിസിനോ ആയിരുന്നു.<ref name=bryson>{{cite book|author1=ബിൽ ബ്രൈസൻ|title=At Home - A short history of private life|date=2010|page=341-346}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ആന്ദ്രിയ_പല്ലാഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്