"ഫ്ലോറിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 63:
നാൽപതിനായിരത്തോളം കറുത്തവർഗ്ഗക്കാർ, ഏകദേശം 1900 ലെ ജനസംഖ്യയിലെ അഞ്ചിലൊന്ന്, ഗ്രേറ്റ് മൈഗ്രേഷൻ കാലത്ത് സംസ്ഥാനം വിട്ടുപോയി. വിചാരണയില്ലാത്ത ദണ്ഡനങ്ങൾ, വംശീയ അക്രമങ്ങൾ, മെച്ചപ്പെട്ട അവസരങ്ങൾക്കുള്ള വ്യഗ്രത എന്നിവയാണ് ഇവർ സംസ്ഥാനം വിട്ടുപോകാനുള്ള പ്രധാന കാരണങ്ങൾ.
 
1960 ൽ പൌരാവകാശ നിയമങ്ങൾ വഴി വോട്ടവകാശവും മറ്റും നേടിയെടുക്കുന്നതുവരെ ഒട്ടുമിക്ക ആഫ്രിക്കൻ അമേരിക്കക്കാർക്കും പൗരാവകാശം ഇല്ലാതെയിരുന്ന അവസ്ഥ നിലനിന്നിരുന്നു.[[പ്രമാണം:Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg|thumb]]
 
== ഇരുപതാം നൂറ്റാണ്ടിലെ വളർച്ച ==
ചരിത്രപരമായി ഫ്ലോറിഡയുടെ സമ്പദ്വ്യവസ്ഥ നിലനിന്നുരുന്നത് കാർഷിക ഉത്പന്നങ്ങൾ, കന്നുകാലിവളർത്തൽ, കരിമ്പുകൃഷി, സിട്രസ്, തക്കാളി, സ്ട്രോബറി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. 1920-കളിലെ സാമ്പത്തിക അഭിവൃദ്ധി ഉദ്ദീപിപ്പിക്കപ്പെട്ടത്, ഫ്ലോറിഡയിലേക്കു ടൂറിസവും അതിനോടനുബന്ധമായി ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നടന്നതോടെയാണ്. ഇതോടൊപ്പം ഫ്ലോറിഡയുടെ പെട്ടെന്നുള്ള വികസനം തുടങ്ങിയത് 1920 കളിലെ ഫ്ലോറിഡ ഭൂമിവില്പനയുടെ വിപുരോഗതിയാണ്. 1926 ലും 1928 ലും സംഭവിച്ച ചുഴലിക്കാറ്റുകളേത്തുടർന്നുണ്ടായ മഹാമാന്ദ്യത്തെ തുടർന്ന്, ഇ വികസന പ്രവർത്തനങ്ങൾക്കു താൽക്കാലിക വിരാമം സംഭവിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ സൈനികക്രമീകരണമുണ്ടാകുന്നതുവരെ ഫ്ലോറിഡയുടെ സമ്പദ്വ്യവസ്ഥ പൂർണമായി വീണ്ടെടുക്കാനായിരുന്നില്ല.
 
കാലാവസ്ഥ, ജീവിതചെചെലവിൻറെ കുറവ് എന്നിവ രാജ്യത്തെ മറ്റിടങ്ങളിൽനിന്നുള്ളവർക്ക് ഇവിടം ഒരു അഭയകേന്ദ്രമായി മാറ്റി. റുറ്റ് ബെൽറ്റിൽ നിന്നും വടക്ക്-കിഴക്കൻ ഭാഗങ്ങളിൽ നിന്നും കുടിയേറ്റം ഫ്ലോറിഡയിലെ ജനസംഖ്യ വർദ്ധിച്ചതോടെ വർദ്ധിച്ചു. മഹാ തടാകങ്ങൾ മുതൽ ഉയർന്ന മദ്ധ്യ പടിഞ്ഞാറൻ സ്റ്റേറ്റ് വരെയുള്ള ഭാഗമായ [[റസ്റ്റ് ബെൽറ്റ്|റസ്റ്റ് ബെൽറ്റി]]<nowiki/>ൽനിന്നും വടക്കു-കിഴക്കൻ ഭാഗങ്ങളിൽനിന്നുമുള്ള കുടിയേറ്റം യുദ്ധത്തിനുശേഷം ഫ്ളോറഡയിലെ ജനസംഖ്യ വർദ്ധിക്കുന്നതിനു കാരണമായി. സമീപകാല ദശകങ്ങളിൽ, വികസ്വര സമ്പദ്വ്യവസ്ഥയിലെ തൊഴിലുകൾക്കായി കൂടുതൽ കുടിയേറ്റക്കാർ വന്നെത്തിയിരുന്നു.
 
2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് 18 ദശലക്ഷത്തിൽപ്പരം ജനസംഖ്യയുള്ള ഫ്ലോറിഡ, തെക്കുകിഴക്കൻ ഐക്യനാടുകളിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം, അമേരിക്കൻ ഐക്യനാടുകളിൽത്തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനം എന്നീ സ്ഥാനങ്ങൾ കയ്യാളുന്നു.<gallery mode="traditional">
File:Hemingwayhouse.jpg|[[Key West Historic District]]
File:Lauraforsyth.JPG|[[Laura Street]] in [[Downtown Jacksonville]]
File:Florida House.jpg|The [[Florida House on Capitol Hill]], or "embassy of Florida" in [[Washington, D.C.|D.C.]]
File:YborCityAug20087thAvBerniniBricks.jpg|Historic [[Ybor City]] in Tampa
File:OldU.S.PostOfficeandCourthouse.jpg|The [[Downtown Miami Historic District]] has some of the oldest buildings in Miami
</gallery>
 
== ഭൂമിശാസ്ത്രം ==
[[File:Florida_topographic_map-en.svg|കണ്ണി=https://en.wikipedia.org/wiki/File:Florida_topographic_map-en.svg|ലഘുചിത്രം]]
A topographic map of Florida.
 
ഫ്ലോറിഡ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത് ഗൾഫ് ഓഫ് മെക്സിക്കോ, അറ്റ്ലാന്റിക് സമുദ്രം, ഫ്ലോറിഡ കടലിടുക്ക് എന്നിവയ്ക്കിടയിലുള്ള ഒരു അർദ്ധദ്വീപിലാണ്. രണ്ട് സമയ മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന ഈ സംസ്ഥാനം, വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഒരു പാൻ ഹാൻറിലായി വടക്കൻ മെക്സിക്കോ ഉൾക്കടലിലേയ്ക്കു വ്യാപിച്ചു കിടക്കുന്നു. സംസ്ഥാനത്തിൻറെ വടക്കേ അതിരുകൾ ജോർജിയ അലബാമ എന്നിവയും, പടിഞ്ഞാറുള്ള ഭാഗത്ത് പാൻഹാൻഡിൽ അവസാനിക്കുന്നിടത്ത് അതിർത്തിയായി അലബാമയുമാണ് സ്ഥിതി ചെയ്യുന്നത്. അറ്റ്ലാന്റിക് സമുദ്രവും മെക്സിക്കൻ ഉൾക്കടലും അതിർത്തിയായി നിലകൊള്ളുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഏക സംസ്ഥാനം ഇതാണ്.
 
ഫ്ളോറിഡ, ബഹാമാസിന് പടിഞ്ഞാറായും ക്യൂബയ്ക്ക് 90 മൈൽ (140 കിലോമീറ്റർ) വടക്കായുമാണ് സ്ഥിതി ചെയ്യുന്നത്. മിസിസിപ്പി നദിയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഫ്ലോറിഡ. അലാസ്കയും മിഷിഗണുമാണ് ജലപ്രദേശത്തിൻറെ വിസ്തൃതിയിൽ ഇതിനേക്കാൾ വലിപ്പമുള്ളത്. ജല അതിർത്തി അറ്റ്ലാൻറിക് മഹാസമുദ്രതീരത്തുനിന്നകലെ 3 നോട്ടിക്കൽ മൈലും (3.5 മൈൽ; 5.6 കിലോമീറ്റർ) ഗൾഫ് ഓഫ്‍ മെക്സിക്കോ തീരത്തുനിന്നകലെ 9 നോട്ടിക്കൽ മൈലും (10 മൈൽ; 17 കിലോമീറ്റർ) ആണ്.
 
സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം 345 അടി (105 മീ) ഉയരത്തിലുള്ള ബ്രിട്ടോൺ ഹിൽ ആണ് ഫ്ളോറിഡയിലെ ഏറ്റവും ഉയർന്ന പ്രദേശം, മറ്റേതെങ്കിലും യു.എസ്. സംസ്ഥാനത്തേക്കാൾ ഏറ്റവും താഴ്ന്ന ഉയരമുള്ള സ്ഥാനമാണിത്. ഒർലാൻറോയ്ക്ക് തെക്കുള്ള സംസ്ഥാനത്തിൻറെ കൂടുതൽ ഭാഗങ്ങളും വടക്കൻ ഫ്ലോറിഡയേക്കാൾ താഴ്ന്ന ഉയരത്തിലാണ്, അതുപോലെ തികച്ചും സമനിരപ്പുമാണ്. സംസ്ഥാനത്തിൻറെ ഭൂരിഭാഗവും സമുദ്രനിരപ്പിനു സമാന്തരമായോ അല്ലെങ്കിൽ ഇതിനടുത്തോ ആണ്. എന്നിരുന്നാലും, ക്ലിയർവാട്ടർ പോലെയുള്ള ചില സ്ഥലങ്ങളിൽ കടലിലേക്കു നീണ്ട മുനമ്പുകൾ ജലനിരപ്പിൽ നിന്ന് 50 മുതൽ 100 അടി വരെ (15 മുതൽ 30 മീറ്റർ വരെ) ഉയർന്ന നിലയിൽ കാണപ്പെടുന്നു.[[പ്രമാണം:Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg|thumb]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ഫ്ലോറിഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്