"ലെബനാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 69:
 
==ആഭ്യന്തര യുദ്ധം==
ഒന്നാം ലോകയുദ്ധത്തിൽ തുർക്കി പരാജയപ്പെടുന്ന തു വരെ ലെബനനിലെ ഓട്ടോമൻ വാഴ്ച തുടർന്നു.യുദ്ധാനന്തരംലീഗ് ഓഫ് നേഷൻസിന്റെ തീരുമാനപ്രകാരം ലെബനൻ ഫ്രഞ്ച് നിയന്ത്രണത്തിലായി.1926-ൽ ഭരണഘടന രൂപപ്പെടുത്തിയെങ്കിലും 1991- ലാണ് ഫ്രഞ്ചുകാരിൽ നിന്നും സ്വാതന്ത്രം ലഭിച്ചത്. ക്രൈസ്തവ,ഇസ്ലാമിക വിഭാഗങ്ങൾക്കിടയിൽ അധികാരം പങ്കിടുന്ന രീതിയിലുള്ള ഭരണഘടനയോടു കൂടിയ ലെബനൻ റിപ്പബ്ലിക്ക് 1943 നവംബർ 22-ന് അംഗീകരിക്കപ്പെട്ടു. ലെബനന്റെ ചരിത്രത്തിലെ രക്തരൂക്ഷിതമായ കാലമായിരുന്നു 1975-1990 .1948-ലെ അറബ് ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഒരു ലക്ഷത്തിലധികം പലസ്തീൻകാർ അഭയാർത്ഥികളായി ലെബനനിൽ എത്തി.1967-ലെ അറബ് ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വീണ്ടും അഭയാർത്ഥി പ്രവാഹമുണ്ടായി. [[യാസർ അറഫാത്ത്|യാസർ അറഫാത്തിന്റെ]]നേതൃത്വത്തിൽ [[പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ]] (പി.എൽ.ഒ) 1971-ൽ ആസ്ഥാനം ലെബനിലേക്ക് മാറ്റി.1975 ആയപ്പോൾ മൂന്ന് ലക്ഷത്തിലധികം പലസ്തീൻകാർ ലെബനിലുണ്ടായിരുന്നു. ലെബനാൻ കേന്ദ്രമാക്കി [[പലസ്തീൻ]] വിമോചന പോരാളികൾ നടത്തിയ പ്രവർത്തനങ്ങൾ ലെബനാൻകാരുടെ എതിർപ്പിന് കാരണമായി.തദ്ദേശിയരായ ഇടതുപക്ഷക്കാരും പലസ്തീൻകാരും തമ്മിൽ ഏറ്റുമുട്ടലിന് തുടക്കം കുറിച്ചു. ഇത് പിന്നീട് ക്രൈസ്തവരും, സുന്നി, ഡ്രൂസ്, പലസ്തീൻ മുസ്ലീമുകളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറി. ഈ ആഭ്യന്തര യുദ്ധം രാജ്യത്ത് ഒരു ഭരണകൂടം തന്നെ ഇല്ലാതായി.1976-ൽ സിറിയ മാരണൈറ്റ് ക്രൈസ്തവരെ സഹായിക്കുന്നതിനായി 40000 പട്ടാളത്തെ ലെബനിലേക്ക് അയച്ചു. സിറിയൻ - മാരാണെറ്റ് സഖ്യം പലസ്തീൻകാരെ ബെയ്റൂട്ടിൽ നിന്നും തെക്കൻ ലെബനിലേക്ക് പായിച്ചു.സിറിയൻ സൈന്യം 2005 വരെ ലെബനിൽ തുടരുകയും ഭരണം നിയന്ത്രിക്കുകയും ചെയ്തു.
 
==ഇസ്രയേൽ അധിനിവേശം==
"https://ml.wikipedia.org/wiki/ലെബനാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്